Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Womens World Cup 2025: റിച്ചയുടെ പോരാട്ടം വിഫലം, ഇന്ത്യക്കു കടിഞ്ഞാണിട്ട് സൗത്താഫ്രിക്ക

വിശാഖപട്ടണം: ഐസിസിയുടെ വനിതാ ഏകദിന ലോകകപ്പില്‍ ഹാട്രിക്ക് വിജയം ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യക്കു കടിഞ്ഞാണിട്ട് സൗത്താഫ്രിക്ക. ത്രില്ലിങ് മാച്ചില്‍ മൂന്നു വിക്കറ്റിന്റെ വിജയമാണ് അവര്‍ സ്വന്തമാക്കിയത്. റിച്ചാ ഘോഷിന്റെ (94) കിടിലന്‍ ഇന്നിങ്‌സിലേറി 252 റണ്‍സിന്റെ വിജയലക്ഷ്യമാണ് സൗത്താഫ്രിക്കയ്ക്കു ഇന്ത്യ നല്‍കിയത്.

വാലറ്റത്ത് നദീന്‍ ഡി ക്ലെര്‍ക്ക് (84*), ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡ് (70) എന്നിവരുടെ ഇന്നിങ്‌സുകള്‍ സൗത്താഫ്രിക്കയെ 48.5 ഓവറില്‍ ഏഴു വിക്കറ്റിനു വിജയത്തിലെത്തിക്കുകയായിരുന്നു. ക്ലോ ട്രയോണാണ് (49) മറ്റൊരു പ്രധാന സ്‌കോറര്‍. 54 ബോളില്‍ എട്ടു ഫോറും അഞ്ചു സിക്‌സറുമടക്കമാണ് ക്ലെര്‍ക്ക് സൗത്താഫ്രിക്കയുടെ വിജയശില്‍പ്പിയായത്.

RICHA GHOSH

നേരത്തേ മുന്‍നിര വീണ്ടും നിരാശപ്പെടുത്തിയെങ്കിലും റിച്ചയുടെ പോരാട്ടമാണ് നേരത്തേ 200 കടക്കില്ലെന്നു കരുതിയ ഇന്ത്യയെ 250 കടത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ഇന്ത്യ ഒരു ബോള്‍ ബാക്കിനില്‍ക്കവെ 251 റണ്‍സിനു ഓള്‍ഔട്ടാവുകയായിരുന്നു. 77 ബോളില്‍ 11 ഫോറും നാലു സിക്‌സറുമുള്‍പ്പെട്ടതാണ് വിക്കറ്റ് കീപ്പറായ റിച്ചയുടെ ഇന്നിങ്‌സ്.

റിച്ചയുടെ പ്രകടനം മാറ്റി നിര്‍ത്തിയാല്‍ ഇന്ത്യന്‍ നിരയില്‍ മറ്റാരും 40 റണ്‍സ് പോലും തികച്ചില്ല. ഓപ്പണര്‍ പ്രാതിക റാവത്ത് (37), വാലറ്റത്ത് സ്‌നേഹ റാണ (33) എന്നിവരാണ് ഭേദപ്പെട്ട പ്രകടനം നടത്തിയ മറ്റുള്ളവര്‍. സ്മൃതി മന്ദന 23 റണ്‍സും നേടി. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (9), ജെമീമ റോഡ്രിഗസ് (0) എന്നിവര്‍ ബാറ്റിങില്‍ വന്‍ ദുരന്തമായി തീര്‍ന്നു.

ഓപ്പണിങില്‍ സ്മൃതി-റാവത്ത് ജോടി ഇന്ത്യക്കു മികച്ച തുടക്കം നല്‍കിയിരുന്നു. ആദ്യ വിക്കറ്റില്‍ ഇരുവരും 55 റണ്‍സ് ടീം ടോട്ടലിലേക്കു ചേര്‍ത്തു. എന്നാല്‍ സ്മൃതി മടങ്ങിയതോടെ കളി മാറി. പി്ന്നീട് സൗത്താഫ്രിക്കയുടെ സ്ലോ ബൗളര്‍മാര്‍ ഇന്ത്യന്‍ റണ്ണൊഴുക്കിനു കടിഞ്ഞാണിട്ടു. ഇതോടെ സമ്മര്‍ദ്ദത്തിലായ ഇന്ത്യക്കു വിക്കറ്റുകളും നഷ്ടമായിക്കൊണ്ടിരുന്നു. ഒന്നിന് 55ല്‍ നിന്നും 25 ഓവറാവുമ്പോഴേക്കും ടീം അഞ്ചിന് 100ലേക്കു കൂപ്പുകുത്തി.

40ാം ഓവറില്‍ അമന്‍ജ്യോത് കൗര്‍ (13) ഏഴാമതായി ക്രീസ് വിടുമ്പോള്‍ ടീം ടോട്ടല്‍ വെറും 153 റണ്‍സ് മാത്രം. 200 റണ്‍സ് പോലും ഇന്ത്യ തികയ്ക്കില്ലെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. എന്നാല്‍ റിച്ചയുടെ ഗംഭീര ഇന്നിങ്‌സ് ടീം അപ്രതീക്ഷിത ടോട്ടലിലേക്കുയര്‍ത്തി. സ്‌നേഹയുടെ മികച്ച പിന്തുണയും താരത്തിനു ലഭിച്ചു. എട്ടാം വിക്കറ്റില്‍ റിച്ച-സ്‌നേഹ ജോടി ടീം ടോട്ടലിലേക്കു ചേര്‍ത്തത് 88 റണ്‍സാണ്. ഇതോടെ ഇന്ത്യ 241 കടക്കുകയും ചെയ്തു.

നേരത്തേ മഴയെ തുടര്‍ന്നു അര മണിക്കൂറിലേറെ വൈകി തുടങ്ങിയ കളിയില്‍ ടോസിനു ശേഷം സൗത്താഫ്രിക്കന്‍ ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മല്‍സരത്തിലെ ടീമില്‍ ഒരു മാറ്റത്തോടെയാണ് ഇന്ത്യയിറങ്ങിയത്. അസുഖം കാരണം അവസാനത്തെ മല്‍സരം നഷ്ടമായ അമന്‍ജ്യോത് കൗര്‍ ടീമിലേക്കു മടങ്ങിയെത്തി. രേണുകാ സിങാണ് ഇതോടെ പുറത്തായത്.

RICHA SNEHA

ഉദ്ഘാടന മല്‍സരത്തില്‍ അയല്‍ക്കാരായ ശ്രീലങ്കയെ മഴ നിയമപ്രകാരം 59 റണ്‍സിനു തകര്‍ത്താണ് ഹര്‍മാന്‍പ്രീത് കൗറും ടൂര്‍ണമെന്റില്‍ തുടങ്ങിയത്. രണ്ടാമങ്കത്തില്‍ ചിരവൈരികളായ പാകിസ്താനായിരുന്നു ഇന്ത്യയുടെ എതിരാളികള്‍. ബാറ്റിങില്‍ ചെറുതായി പതറിയെങ്കിലും ബൗളിങില്‍ ഇതിന്റെ ക്ഷീണം തീര്‍ത്ത് പാക് പടയെ ഇന്ത്യ വാരിക്കളഞ്ഞു. 88 റണ്‍സിന്റെ ആധികാരിക വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

മറുഭാഗത്തു സൗത്താഫ്രിക്കയുടെ ടൂര്‍ണമെന്റിലെ തുടക്കം ഞെട്ടലോടെയായിരുന്നു. ഗുവാഹത്തിയിലെ ആദ്യ കളിയില്‍ അവര്‍ മുന്‍ ലോക ചാംപ്യന്‍മാരായ ഇംഗ്ലണ്ടിനോടുനാണംകെട്ട തോല്‍വിയേറ്റു വാങ്ങി.

പത്തു വിക്കറ്റിനാണ് സൗത്താഫ്രിക്കന്‍ ടീം തകര്‍ന്നടിഞ്ഞത്. ഈ തോല്‍വിയില്‍ നിന്നും പാഠമുള്‍ക്കൊണ്ട് സൗത്താഫ്രിക്ക ശക്തമായി തിരിച്ചുവന്നു. അടുത്ത കളിയില്‍ ന്യൂസിലാന്‍ഡിനെതിരേ ആറു വിക്കറ്റിന്റെ വിജയമാണ് അവര്‍ ആഘോഴിച്ചത്.

പ്ലെയിങ് 11

ഇന്ത്യ- പ്രാതിക റാവല്‍, സ്മൃതി മന്ദന, ഹര്‍ലീന്‍ ഡിയോള്‍, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), ദീപ്തി ശര്‍മ, അമന്‍ജ്യോത് കൗര്‍, സ്‌നേഹ റാണ, ക്രാന്തി ഗൗഡ്, ശ്രീ ചരണി.

സൗത്താഫ്രിക്ക- ലോറ വോള്‍വാര്‍ഡ് (ക്യാപ്റ്റന്‍), തസ്മിന്‍ ബ്രിട്ട്സ്, സ്യൂണ്‍ ലൂസ്, മരിസാനെ കാപ്പ്, അനെക ബോഷ്, സിനാലോ ജഫ്ത (വിക്ക കീപ്പര്‍), ക്ലോ ട്രയോണ്‍, നദീന്‍ ഡി ക്ലര്‍ക്ക്, അയബോംഗ ഖാക്ക, തുമി സെഖുഖുനെ, നോങ്കുലുലെക്കോ മ്ലാബ.

Story first published: Thursday, October 9, 2025, 15:55 [IST]
Other articles published on Oct 9, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+