കൊളംബോ: ഐസിസിയുടെ വനിതാ ഏകദിന ലോകകപ്പിലെ എല്‍ ക്ലാസിക്കോ പോരില്‍ ചിരവൈരികളായ പാകിസ്ഥാനെ 88 റൺസിന് തകർത്ത് ഇന്ത്യ. 248 റണ്‍ലിന്റെ വിജയലക്ഷ്യം പിന്തുടർന്ന പാകിസ്താൻ 159 റൺസിന് എല്ലാവരും പുറത്തായി. പാകിസ്താന് വേണ്ടി സിദ്ര അമീൻ 81 റൺസുമായി പൊരുതി നോക്കിയെങ്കിലും 3 വിക്കറ്റ് വീതം വീഴ്‌ത്തിയ ക്രാന്തിയും ദീപ്‌തി ശർമ്മയും പച്ചപ്പടയ്ക്ക് ജയത്തിനുള്ള അവസരം നൽകിയില്ല.
കൊളംബോയിലെ പ്രേമദാസ സ്‌റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ ടോസിനു ശേഷം ബാറ്റിങിനു അയക്കപ്പെട്ട ഇന്ത്യ നേരത്തെ നിശ്ചിത 50 ഓവറില്‍ 247 റണ്‍സിനു ഓള്‍ഔട്ടായിരുന്നു. ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ ഒരാള്‍ക്കു പോലും ഫിഫ്റ്റി തികയ്ക്കാനായില്ല എന്നതാണ് എടുത്തു പറയേണ്ട കാര്യം. എല്ലാവര്‍ക്കും മോശമല്ലാത്ത തുടക്കം ലഭിച്ചെങ്കിലും അതു വലിയ സ്‌കോറുകളാക്കി മാറ്റാന്‍ കഴിഞ്ഞില്ല. മൂന്നാം നമ്പറില്‍ ഇറങ്ങിയ ഹര്‍ലീന്‍ ഡിയോളാണ് 46 റണ്‍സോടെ ടീമിന്റെ ടോപ്‌സ്‌കോററായത്.

വാലറ്റത്ത് വിക്കറ്റ് കീപ്പറായ റിച്ച ഘോഷ് (35*) തിളങ്ങിയപ്പോള്‍ ജെമീമ റോഡ്രിഗസ് (32), ഓപ്പണര്‍ പ്രാതിക റാവല്‍ (31), ദീപ്തി ശര്‍മ (25) എന്നിവരും മോശമല്ലാത്ത സംഭാവനകള്‍ നല്‍കി. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 19 റണ്‍സിനും സ്മൃതി മന്ദന 23 റണ്‍സിനും പുറത്തായി.
എട്ടാം നമ്പറില്‍ ക്രീസിലെത്തിയ റിച്ചയുടെ മികച്ച ഫിനിഷിങാണ് ഇന്ത്യയെ 250നരികെയെത്തിച്ചത്. 20 ബോളുകള്‍ നേരിട്ട താരം മൂന്നു ഫോറും രണ്ടു സിക്‌സറുമടിച്ചു. ഓപ്പണിങ് വിക്കറ്റില്‍ മന്ദന- റാവല്‍ ജോടി 48 റണ്‍സെടുത്തിരുന്നു. എന്നല്‍ മന്ദന മടങ്ങിയ ശേഷം ഇന്ത്യക്കു കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നു.
മധ്യ ഓവറുകില്‍ നന്നായി ബൗള്‍ ചെയ്ത പാക് സ്പിന്നര്‍മാര്‍ ഇന്ത്യക്കു സ്‌കോറിങ് ദുഷ്‌കരമാക്കി തീര്‍ത്തു. ഇതിനിടെ വിക്കറ്റുകളും വീണു കൊണ്ടിരുന്നതോടെ റണ്‍റേറ്റ് അഞ്ചിനു താഴേക്കും പോയി. പാകിസ്താനു വേണ്ടി ഡയാന ബെയ്ഗ് നാലു വിക്കറ്റുള്‍ പിഴുതപ്പോള്‍ ക്യാപ്റ്റന്‍ ഫാത്തിമ സനയും സാദിയ ഇഖ്ബാലും രണ്ടു വിക്കറ്റുകള്‍ വീതവും പങ്കിട്ടു.
ടോസിനു ശേഷം പാക് ക്യാപ്റ്റന്‍ ഫാത്തിമ സന ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഏഷ്യാ കപ്പില്‍ അടുത്തിടെ ഇന്ത്യന്‍ പുരുഷ ടീം പാകിസ്താനു മേല്‍ ഹാട്രിക്ക് വിജത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ഹര്‍മന്‍പ്രീത് കൗറും സംഘവുമിറങ്ങിയത്.

കഴിഞ്ഞ മല്‍സരത്തിലെ ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങിയത്. അസുഖം കാരണം അമന്‍ജ്യോത് കൗര്‍ ടീമിന്റെ ഭാഗമല്ല. പകരം രേണുക ടാക്കൂറാണ് പ്ലെയിങ് ഇലവനിലേക്കു വന്നത്.
അതേസമയം, ടൂര്‍ണമെന്റിലെ കന്നിയങ്കത്തില്‍ ശ്രീലങ്കയെ തകര്‍ത്തുവിടാന്‍ ഇന്ത്യന്‍ പെണ്‍പടയ്ക്കായിരുന്നു. മഴ തടസപ്പെടുത്തിയ പോരാട്ടത്തില്‍ ലങ്കയെ ഡെക്ക്‌വര്‍ത്ത് ലൂയിസ് നിമയപ്രകാരം 59 റണ്‍സിനാണ് ഇന്ത്യ തുരത്തിയത്.
മറുഭാഗത്തു പാകിസ്താനാവട്ടെ ആദ്യ കളിയില്‍ തോല്‍വി രുചിച്ചു. കൊളംബോയില്‍ നടന്ന കളിയില്‍ ബംഗ്ലാദേശിനോടു ഏഴു വിക്കറ്റിന്റെ കനത്ത പരാജയമാണ് അവര്‍ക്കു നേരിട്ടത്.
പ്ലെയിങ് ഇലവന്‍
ഇന്ത്യ- പ്രതീക റാവല്‍, സ്മൃതി മന്ദന, ഹര്‍ലീന്‍ ഡിയോള്‍, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), ദീപ്തി ശര്‍മ, സ്‌നേഹ റാണ, രേണുക സിംഗ് താക്കൂര്‍, ക്രാന്തി ഗൗഡ്, ശ്രീ ചരണി.
പാകിസ്താന്‍- മുനീബ അലി, സദാഫ് ഷമാസ്, സിദ്ര അമിന്‍, റമീന്‍ ഷമീം, ആലിയ റിയാസ്, സിദ്ര നവാസ് (വിക്കറ്റ് കീപ്പര്‍), ഫാത്തിമ സന (ക്യാപ്റ്റന്‍), നതാലിയ പര്‍വെയ്‌സ്, ഡയാന ബെയ്ഗ്, നഷ്‌റ സന്ധു, സാദിയ ഇഖ്ബാല്‍