For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Womens World Cup 2025: കിവികളുടെ ചിറകരിഞ്ഞു, ഇന്ത്യ സെമിയിലേക്ക്!!

നാവി മുംബൈ: ഐസിസിയുടെ വനിതാ ഏകദിന ലോകകപ്പിലെ ജീവന്‍മരണ പോരാട്ടത്തില്‍ ന്യൂസിലാന്‍ഡിന്റെ ചിറകരിഞ്ഞ് ഇന്ത്യ സെമി ഫൈനലിലേക്കു കുതിച്ചു. മഴ തടസ്സപ്പെടുത്തിയ പോരാട്ടത്തില്‍ ഡിഎല്‍എസ് നിയപ്രകാരം 53 റണ്‍സിന്റെ ആധികാരിക വിജയമാണ് ഹര്‍മന്‍പ്രീത് കൗറും സംഘവും കൈക്കലാക്കിയത്. ഇതോടെ പോയിന്റ് പട്ടികയിലെ നാലാംസ്ഥാനക്കാരായി ഇന്ത്യ സെമിയിലേക്കു ടിക്കറ്റും വാങ്ങി.

മഴയെ തുടര്‍ന്നു 49 ഓവറാക്കി കുറച്ച മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49 ഓവറില്‍ 340 റണ്‍സെന്ന കൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്തി. മറുപടിയില്‍ ന്യൂസിലാന്‍ഡിന്റെ വിജയലക്ഷ്യം 44 ഓവറില്‍ 325 റണ്‍സാക്കി പുനര്‍ നിശ്ചയിക്കുകയായിരുന്നു.

indian team

കിവികള്‍ ഈ ലക്ഷ്യത്തിലേക്കു വീറോടെ പൊരുതിയെങ്കിലും എട്ടു വിക്കറ്റിനു 271 റണ്‍സുമായി മല്‍സരം അടിയറവയ്ക്കുകയായിരുന്നു. 81 റണ്‍സെടുത്ത ബ്രൂക്കി ഹാളിഡേയാണ് കിവികളുടെ ടോപ്‌സ്‌കോററായത്. ഇസബെല്ല ഗേസ് പുറത്താവാതെ റണ്‍സും നേടി.

നേരത്തേ ഓപ്പണിങ് ജോടികളായ പ്രതിക റാവത്ത് (122), സൂപ്പര്‍ താരം സ്മൃതി മന്ദന (109) എന്നിവരുടെ സെഞ്ച്വറികളാണ് ഇന്ത്യയെ കൂറ്റന്‍ ടോട്ടലിലെത്തിച്ചത്. 134 ബോളില്‍ 13 ഫോറുകളും രണ്ടു സിക്‌സറുമുള്‍പ്പെട്ടതാണ് പ്രതികയുടെ ഇന്നിങ്‌സ്.

സ്മൃതിയാവട്ടെ 95 ബോളില്‍ 10 ഫോറും നാലു സിക്‌സറുമടിച്ചു. 76 റണ്‍സുമായി പുറത്താവാതെ നിന്ന ജെമീമ റോഡ്രിഗസാണ് ടീമിന്റെ മറ്റൊരു പ്രധാന സ്‌കോറര്‍. വെറും 55 ബോളിലാണിത്. 11 ഫോറുകള്‍ ഇതിലുള്‍പ്പെടും.

വളരെ ശ്രദ്ധയോടെ തുടങ്ങിയ ശേഷമാണ് ഓപ്പണിങ് ജോടികളായ പ്രതികയും സ്മൃതിയും ഗംഭീര സെഞ്ച്വറികളുമായി കിവി ബൗളര്‍മാരെ കശാപ്പ് ചെയ്തത്. ആദ്യ വിക്കറ്റില്‍ 211 റണ്‍സിന്റെ വമ്പന്‍ കൂട്ടുകെട്ടുണ്ടാക്കാന്‍ ഈ ജോടിക്കു കഴിഞ്ഞു. വെറും 201 ബോളുകളിലാണിത്. സ്മൃതി പുറത്തായ ശേഷം ജെമീമയ്‌ക്കൊപ്പം 76 റണ്‍സാണ് പ്രതിക ടീം ടോട്ടലിലേക്കു ചേര്‍ത്ത.് നേരിട്ടതാവട്ടെ 58 ബോളുകളുമാണ്. ഇതിനിടെ പ്രതിക തന്റെ കന്നി ലോകകപ്പ് സെഞ്ച്വറിയും പൂര്‍ത്തിയാക്കിയിരുന്നു.

PRATIKA RAWAT

ടോസിനു ശേഷം കിവികള്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയെ സംബന്ധിച്ച് ഡു ഓര്‍ ഡൈ മാച്ച് കൂടിയാണിത്. സെമി ഫൈനല്‍ സാധ്യതകള്‍ നിലനിര്‍ത്താന്‍ ഹര്‍മന്‍പ്രീത് കൗറിനും ഈ മല്‍സരം ജയിച്ചേ തീരൂ.

അതേസമയം, അവസാനമായി കളിച്ച മൂന്നു മല്‍സരങ്ങളിലും ഇന്ത്യക്കു പരാജയം നേരിട്ടിരുന്നു. സെമി സാധ്യതകള്‍ തുലാസിലാക്കിയതും ഇതു തന്നെയായിരുന്നു. രണ്ടു തുടര്‍ ജയങ്ങളുമായാണ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ തുടക്കം. ആദ്യ മല്‍സരത്തില്‍ ഡിഎല്‍എസ് നിയമപ്രകാരം 59 റണ്‍സിനായിരുന്നു പെണ്‍പടയുടെ ജയം.

രണ്ടാമങ്കത്തില്‍ ചിരവൈരികളായ പാകിസ്താനെയും ഇന്ത്യ തകര്‍ത്തു. 88 റണ്‍സിന്റെ ആധികാരിക ജയമാണ് ഹര്‍മന്‍പ്രീതും സംഘവും പിടിച്ചെടുത്തത്. പിന്നീട് ഇന്ത്യക്കു കഷ്ടടകാലമായിരുന്നു. തോല്‍വിയില്‍ നിന്നും തോല്‍വിയിലേക്കു ടീം വീണു കൊണ്ടിരുന്നു. സൗത്താഫ്രിക്കയോടും ഓസ്‌ട്രേലിയയോടും മൂന്നു വക്കറ്റിനു പരാജയം സമ്മതിച്ച ഇന്ത്യ അതിനു ശേഷം ഇംഗ്ലണ്ടിനോടു നാലു റണ്‍സിനും പൊരുതി വീഴുകയായിരുന്നു.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- പ്രതീക റാവല്‍, സ്മൃതി മന്ദന, ഹര്‍ലീന്‍ ഡിയോള്‍, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), ജെമീമ റോഡ്രിഗസ്, ദീപ്തി ശര്‍മ, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), സ്‌നേഹ റാണ, ക്രാന്തി ഗൗഡ്, ശ്രീ ചരണി, രേണുക സിങ് താക്കൂര്‍.

ന്യൂസിലന്‍ഡ്- സൂസി ബേറ്റ്‌സ്, ജോര്‍ജിയ പ്ലിമ്മര്‍, അമേലിയ കെര്‍, സോഫി ഡെവിന്‍ (ക്യാപ്റ്റന്‍), ബ്രൂക്ക് ഹാലിഡേ, മാഡി ഗ്രീന്‍, ഇസബെല്ല ഗേസ് (വിക്കറ്റ് കീപ്പര്‍), ജെസ് കെര്‍, റോസ്‌മേരി മെയര്‍, ലിയ തഹുഹു, ഈഡന്‍ കാര്‍സണ്‍.

Story first published: Thursday, October 23, 2025, 15:37 [IST]
Other articles published on Oct 23, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+