For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Womens World Cup 2025: ഹാട്രിക് തോല്‍വി!! ഇന്ത്യയുടെ സെമി സാധ്യത തുലാസില്‍

ഇന്‍ഡോര്‍: ഐസിസി വനിതാ ഏകദിന ലോകകപ്പില്‍ ഹാട്രിക്ക് തോല്‍വിയോടെ ഇന്ത്യയുടെ സെമി ഫൈനല്‍ സാധ്യതകള്‍ തുലാസില്‍. അവസാന ഓവറിലേക്കു നീണ്ട ത്രില്ലറില്‍ നാലു റണ്‍സിനാണ് ഇന്ത്യ കീഴടങ്ങിയത്. ജയിക്കേണ്ടിയിരുന്ന കളിയാണ് അവസാന ഓവറുകളില്‍ ഇന്ത്യ കളഞ്ഞു കുളിച്ചത്. 289 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ ആറു വിക്കറ്റിനു 284 റണ്‍സെടുത്ത് മല്‍സരം അടിയറവയ്ക്കുകയായിരുന്നു.

സ്മൃതി മന്ദനയും (88) ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും (70) ദീപ്തി ശര്‍മയും (50) കിടിലന്‍ ഫിഫ്റ്റികള്‍ കുറിച്ചെങ്കിലും ടീമിനെ ജയിപ്പിക്കാന്‍ ഇതു മതിയായിരുന്നില്ല. 94 ബോളില്‍ എട്ടു ഫോറുകളുള്‍പ്പെട്ടതാണ് മന്ദനയുടെ ഇന്നിങ്‌സ്. ഹര്‍മന്‍പ്രീത് 70 ബോളില്‍ 10 ഫോറുകളുമടിച്ചു.

HARMANPREET KAUR

പ്രതീക റാവല്‍ (6), ഹര്‍ലീന്‍ ഡിയോള്‍ (24) എന്നിവരെ 10 ഓവറിനിടെ നഷ്ടമായപ്പോള്‍ ഇന്ത്യ പതറിയിരുന്നു. എന്നാല്‍ മൂന്നാം വിക്കറ്റില്‍ മന്ദന-ഹര്‍മന്‍പ്രീത് ജോടി 125 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെ ഇന്ത്യ ശക്തമായി തിരിച്ചുവരികയായിരുന്നു. മല്‍സരഗതി മാറ്റിയതും ഈ കൂട്ടുകെട്ടാണ്.

നേരേത്തേ മൂന്നാം നമ്പറില്‍ ഇറങ്ങിയ ഹെതര്‍ നൈറ്റിന്റെ (109) തകര്‍പ്പന്‍ സെഞ്ച്വറിയാണ് ഇംഗ്ലണ്ടിനു കരുത്തായത്. 91 ബോളില്‍ 15 ഫോറും ഒരു സിക്‌സറും നൈറ്റിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ഓപ്പണറും വിക്കറ്റ് കീപ്പറുമായ ആമി ജോണ്‍സാണ്് (56) മറ്റൊരു പ്രധാന സ്‌കോറര്‍. ഒരു സമയത്തു ഇംഗ്ലണ്ടിന്റെ ടോട്ടല്‍ അനായാസം 300 കടക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്.

എന്നാല്‍ അവസാനത്തെ 10 ഓവറില്‍ തകര്‍പ്പന്‍ ബൗളിങിലൂടെ അവരെ ഇന്ത്യ വരിഞ്ഞുകെട്ടി. വെറും 74 റണ്‍സ് മാത്രമേ ഇംഗ്ലണ്ടിനു ലഭിച്ചുള്ളൂ. അഞ്ചു വിക്കറ്റുകളും ഇതിനിടെ നഷ്ടമായി. ഇന്ത്യന്‍ ബൗളര്‍മാരില്‍ മികച്ചു നിന്നത് നാലു വിക്കറ്റെടുത്ത സ്പിന്നര്‍ ദീപ്തി ശര്‍മയാണ്.

HEATHER NIGHT

അതേസമയം, ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും ജയിച്ച് വളരെ പോസിറ്റീവായാണ് ഇന്ത്യന്‍ പെണ്‍പട തുടങ്ങിയത്. ഉദ്ഘാടന മല്‍സരത്തില്‍ ശ്രീലങ്കയെ ഡെക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം 59 റണ്‍സിനു ഇന്ത്യ തകര്‍ത്തുവിടുകയായിരുന്നു. രണ്ടാമത്തെ കളിയില്‍ ചിരവൈരികളായ പാകിസ്താനെയും ഇന്ത്യ വെറുതെവിട്ടില്ല. 88 റണ്‍സിന്റെ ആധികാരിക വിജയമാണ് ഇന്ത്യ ആഘോഷിച്ചത്.

പക്ഷെ അതിനു ശേഷം ഇന്ത്യക്കു ട്രാക്ക് തെറ്റുകയായിരുന്നു. സൗത്താഫ്രിക്കയ്‌ക്കെതിരേ വീറോടെ പൊരുതിയെങ്കിലും മൂന്നു വിക്കറ്റിനു ഇന്ത്യക്കു കീഴടങ്ങേണ്ടിയും വന്നു. നാലാമങ്കത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയക്കെതിരേ 330 റണ്‍സെന്ന കൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്തിയിട്ടും അതു പ്രതിരോധിക്കാന്‍ ഇന്ത്യക്കായില്ല. മൂന്നു വിക്കറ്റിന്റെ പരാജയമാണ് ഹര്‍മന്‍പ്രീതിനും സംഘത്തിനും നേരിട്ടത്.

പ്ലെയിങ് 11

ഇന്ത്യ- പ്രതീക റാവല്‍, സ്മൃതി മന്ദന, ഹര്‍ലീന്‍ ഡിയോള്‍, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), ദീപ്തി ശര്‍മ, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), അമന്‍ജോത് കൗര്‍, സ്‌നേഹ റാണ, ക്രാന്തി ഗൗഡ്, ശ്രീ ചരണി, രേണുക സിംഗ് താക്കൂര്‍.

ഇംഗ്ലണ്ട്- ആമി ജോണ്‍സ് (വിക്കറ്റ് കീപ്പര്‍), ടാമി ബ്യൂമോണ്ട്, ഹെതര്‍ നൈറ്റ്, നാറ്റ് സ്‌കൈവര്‍ബ്രണ്ട് (ക്യാപ്റ്റന്‍), സോഫിയ ഡങ്ക്‌ലി, എമ്മ ലാംബ്, ആലീസ് കാപ്‌സി, ഷാര്‍ലറ്റ് ഡീന്‍, സോഫി എക്ലെസ്റ്റോണ്‍, ലിന്‍സി സ്മിത്ത്, ലോറന്‍ ബെല്‍.

Story first published: Sunday, October 19, 2025, 14:28 [IST]
Other articles published on Oct 19, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+