For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Womens World Cup 2025: 78 ശതമാനം സാധ്യത ആ ടീമിന്!! ഇന്ത്യയോ, സൗത്താഫ്രിക്കയോ? പ്രവചിച്ച് എഐ

നവി മുംബൈ: അവിശ്വസനീയ റണ്‍ചേസുമായി ഇന്ത്യന്‍ പെണ്‍പട ഐസിസി വനിതാ ഏകദിന ലോകകപ്പിന്റെ ഫൈനലിലേക്കു കുതിച്ചിരിക്കുകയാണ്. ത്രില്ലിങ് സെമിയില്‍ നിലവില ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയെ അഞ്ചു വിക്കറ്റിനാണ് ഇന്ത്യ തീര്‍ത്തത്. അസാധ്യമെന്നു കരുതപ്പെട്ട 339 റണ്‍സെന്ന വിജയലക്ഷ്യം ജെമിമ റോഡ്രിഗസിന്റെ അപരാജിത സെഞ്ച്വറിയിലേറി ഇന്ത്യ മറികടക്കുകയും ചെയ്തു.

ഇനി ഇന്ത്യക്കും കന്നി ലോകകപ്പിനുമിടയില്‍ ഒരേയൊരു ടീം മാത്രം. ഇനിയും കിരീടം ചൂടിയിട്ടില്ലാത്ത മറ്റൊരു ടീമായ സൗത്താഫ്രിക്കയാണിത്. ഞായറാഴ്ച വൈകീട്ട് മൂന്നു മുതല്‍ നവി മുംബൈയിലാണ് കലാശപ്പോരാട്ടം. ഫൈനലില്‍ ആരാവും വിജയിക്കുകയെന്ന പ്രവചനം നടത്തിയിരിക്കുകയാണ് എഐ ടൂളായ ഗ്രോക്ക്. ഇതിനെ കുറിച്ചറിയാം.

INDIAN TEAM

ടൂര്‍ണമെന്റിലെ ഫോം

വനിതാ ലോകകപ്പില്‍ ഇത്തവണ ഇന്ത്യന്‍ ടീമിന്റെ പ്രകടനം സെമി ഫൈനലില്‍ വരെ അത്ര മികവുറ്റതായിരുന്നില്ല. ടീമെന്ന നിലയില്‍ സ്ഥിരത കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നതായിരുന്നു പ്രധാന പ്രശ്‌നം. ചില മല്‍സരങ്ങളില്‍ മികച്ച കളി കെട്ടഴിച്ച ഹര്‍മന്‍പ്രീത് കൗറും സംഘവും ജയിക്കേണ്ടിയിരുന്ന ചില മല്‍സരങ്ങള്‍ കൈവിടുകയും ചെയ്തു.

പക്ഷെ ഓസ്‌ട്രേലിയയുമായുള്ള സെമിയില്‍ ഈ കുറവുകളെല്ലാം തീര്‍ക്കുന്ന രാജകീയ പ്രകടനം തന്നെയാണ് പെണ്‍പട കാഴ്ചവച്ചത്. ഈ ജയം ഇന്ത്യക്കു നല്‍കുന്ന ആത്മവിശ്വാസം തീര്‍ച്ചയായും വളരെ വലുതായിരിക്കും. വാനോളം ആത്മവിശ്വാസവുമായിട്ടാലും ഞായറാഴ്ചത്തെ കലാക്കളിയില്‍ ഇന്ത്യയിറങ്ങുക.

മറുഭാഗത്തു ടൂര്‍ണമെന്റിലുടനീളം സ്ഥിരത പുലര്‍ത്തിയാണ് സൗത്താഫ്രിക്ക ഇപ്പോള്‍ ഫൈനലിലെത്തിയിരിക്കുന്നത്. ലീഗ് ഘട്ടത്തിലെ ഏഴു കളിയില്‍ അഞ്ചിലും അവര്‍ ജയിച്ചിരുന്നു. തോറ്റത് വെറും രണ്ടു മല്‍സരങ്ങളില്‍ മാത്രം. സെമിയില്‍ മുന്‍ ചാംപ്യന്‍മാരായ ഇംഗ്ലണ്ടിനെ സൗത്താഫ്രിക്ക ശരിക്കും വാരിക്കളയുകയായിരുന്നു, 125 റണ്‍സിന്റെ ഏകപക്ഷീയ ജയമാണ് അവര്‍ പിടിച്ചെടുത്തത്.

നേര്‍ക്കുനേര്‍ കണക്കുകള്‍

ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള ഏകദിനത്തിലെ നേര്‍ക്കുനേര്‍ കണക്കുകളെടുത്താല്‍ നേരിയ മുന്‍തൂക്കം ഇന്ത്യക്കാണ്. ഇതുവരെ ഏറ്റുമുട്ടിയ 28 മല്‍സരങ്ങളില്‍ 14ല്‍ ഇന്ത്യ ജയിച്ചുകയറിയപ്പോള്‍ 13ല്‍ സൗത്താഫ്രിക്കയും ജയം കൊയ്തു. ഒരു മല്‍സരമാവട്ടെ ടൈയിലും കലാശിക്കുകയായിരുന്നു.

എന്നാല്‍ സമീപകാല പ്രകടനങ്ങളെടുത്താല്‍ ഇന്ത്യക്കു മേല്‍ സൗത്താഫ്രിക്കയ്ക്കു മുന്‍തൂക്കമുണ്ട്. അവസാനത്തെ അഞ്ചു ഏകദിനങ്ങളെടുത്താല്‍ നാലിലും ജയം സൗത്താഫ്രിക്കയ്ക്കാണ്. ഇന്ത്യ ജയിച്ചതാവട്ടെ ഒന്നില്‍ മാത്രം. 2020-21ലായിരുന്നു ഏകദിന പരമ്പരയില്‍ ഇരുവരും കൊമ്പുകോര്‍ത്തത്. സൗത്താഫ്രിക്ക 4-1നു ഇന്ത്യയെ കെട്ടുകെട്ടിക്കുകയും ചെയ്തു.

SOUTH AFRICA

ഇനി ലോകകപ്പിലേക്കു വന്നാല്‍ മൂന്നു കളിയിലാണ് ഇരുവരും മുഖാമുഖം വന്നത്. ഇതില്‍ രണ്ടെണ്ണത്തില്‍ ഇന്ത്യ ജയിച്ചുകയറിയപ്പോള്‍ സൗത്താഫ്രിക്ക ഒന്നിലും വിജയം കൊയ്തു. വലിയ മല്‍സരങ്ങളില്‍ അവര്‍ക്കെതിരേ ഇന്ത്യക്കു മേല്‍ക്കൈയുണ്ടെന്നു കാണാം.

തുറുപ്പുചീട്ടുകള്‍

ഇന്ത്യന്‍ ടീമിന്റെ തുറുപ്പുചീട്ട് യുവ ബാറ്റര്‍ ജെമിമ റോഡ്രിഗസാണ്. 450ന് മുകളില്‍ റണ്‍സ് താരം ടൂര്‍ണമെന്റില്‍ അടിച്ചെടുത്തു കഴിഞ്ഞു. ഇതില്‍ ഓസ്‌ട്രേലിയക്കെതിരായ സെമി ഫൈനലില്‍ പുറത്താവാതെ നേടിയ 127 റണ്‍സ് താരത്തിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനം കൂടിയാണ്.

മറുഭാഗത്തു സൗത്താഫ്രിക്കയുടെ തുറുപ്പുചീട്ട് വെറ്ററന്‍ ഓള്‍റൗണ്ടര്‍ മറിസാനെ കാപ്പാണ്. ടൂര്‍ണമെന്റില്‍ 15 വിക്കറ്റുകളെടുത്ത അവര്‍ ബാറ്റിങിലും ചില ശ്രദ്ധേയമായ പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്.

പ്രവചനമറിയാം

സമീപകാല പ്രകടനങ്ങളും നേര്‍ക്കുനേര്‍ റെക്കോര്‍ഡും ഹോംഗ്രൗണ്ട് ആനുകൂല്യങ്ങളുമെല്ലാം പരിഗണിക്കുമ്പോള്‍ ഫൈനലില്‍ ഇന്ത്യയാണ് ഫേവറിറ്റുകളെന്നാണ് എഐയുടെ പ്രവചനം. ഇന്ത്യ ചാംപ്യന്മാരാവാനുള്ള സാധ്യത 76-78 ശതമാനം വരെയാണ്. 280-300 റണ്‍സ് ചേസ് ചെയ്ത ശേഷം 4-6 വിക്കറ്റുകള്‍ക്കെങ്കിലും ഫൈനലില്‍ ഇന്ത്യ ജയിക്കുമെന്നെും എഐ പ്രവചിക്കുന്നു.

Story first published: Friday, October 31, 2025, 11:41 [IST]
Other articles published on Oct 31, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+