For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

റിഷഭിന് 27 കോടി, ജെമിമയ്‌ക്കോ? ഡബ്ല്യുപിഎല്‍ ശമ്പളം ഇത്ര കുറച്ചോ!! ആസ്തി അറിയാം

ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ ചര്‍ച്ചാ വിഷയമായിരിക്കുകയാണ് മുംബൈയില്‍ നിന്നുള്ള 25കാരിയായ ജെമിമ റോഡ്രിഗസ്. നേരത്തേ തന്നെ ഈ വലംകൈയന്‍ ബാറ്റര്‍ വനിതാ ടീമിലെ സ്ഥിരം സാന്നിധ്യമാണെങ്കിലും ഇപ്പോഴാണ് സൂപ്പര്‍താര പരിവേഷം ലഭിച്ചിരിക്കുന്നത്. ഒരൊറ്റ ഇന്നിങ്‌സ് കൊണ്ടു തന്നെ രാജ്യത്തെ 140 കോടിയോളം ജനങ്ങള്‍ക്കു പ്രിയങ്കരിയായി മാറിയിരിക്കുകാണ് ജെമിമ.

ഓസ്‌ട്രേലിയയെ തകര്‍ത്ത് ഇന്ത്യന്‍ ടീം വനിതാ ലോകകപ്പിന്റെ ഫൈനലിലെത്തി നില്‍ക്കുമ്പോള്‍ ഇതിനു ചുക്കാന്‍ പിടിച്ചതാവട്ടെ ജെമിമയാണ്. മൂന്നാം നമ്പറില്‍ ഇറങ്ങിയ ശേഷം പുറത്താവാതെ 127 റണ്‍സുമായി ടീമിന്റെ വിജയം കുറിക്കുന്നതു വരെ അവര്‍ ക്രീസില്‍ പാറ പോലെ ഉറച്ചു നില്‍ക്കുകയായിരുന്നു.

JEMIMAH

പൊട്ടിക്കരഞ്ഞു കൊണ്ടായിരുന്നു പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ഏറ്റു വാങ്ങിയ ശേഷം തന്റെ ഇന്നിങ്‌സിനെ കുറിച്ച് ജെമിമ പ്രതികരിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച ഇന്നിങ്‌സുകളിലെന്നായി ഈ പ്രകടനം എക്കാലവും വാഴ്തപ്പെടുമെന്നും ഉറപ്പാണ്. ജെമിമയുടെ ക്രിക്കറ്റ് കരിയറിനെ കുറിച്ചും അവരുടെ വരുമാനത്തെ കുറിച്ചുമെല്ലാം പരിശോധിക്കാം.

ജെമിമയുടെ കരിയര്‍

2018ല്‍ സൗത്താഫ്രിക്കയുമായുള്ള ടി20 മല്‍സരത്തിലൂടെയാണ് ജെമിമ റോഡ്രിഗസ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യക്കു വേണ്ടി അരങ്ങേറിയത്. വളരെ വേഗത്തില്‍ തന്നെ മധ്യനിരയിലെ സ്ഥിരം സാന്നിധ്യമായി താരം മാറുകയും ചെയ്തു പ്രതിസന്ധി ഘട്ടങ്ങളില്‍ പലപ്പോഴും ടീമിനു ഏറെ ആശ്രയിക്കാന്‍ കഴിയുന്ന താരങ്ങളിലൊരാളും കൂടിയാണ് ജെമിമ.

ടി20യിലും ഏകദിനത്തിലും വളരെ പെട്ടെന്നു സീറ്റുറപ്പിച്ചെങ്കിലും ടെസ്റ്റിലെ അരങ്ങേറ്റത്തിനായി 2023 വരെ അവര്‍ക്കു കാത്തിരിക്കേണ്ടിയും വന്നു. ഡിസംബറില്‍ ഇംഗ്ലണ്ടിനെതിരേ മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടന്ന ടെസ്റ്റിലൂടെയാണ് റെഡ് ബോള്‍ ക്രിക്കറ്റില്‍ ജെമിമ അരങ്ങേറിയത്.

ടി20യില്‍ ഇന്ത്യക്കു വേണ്ടി ഇതിനകം 112 മല്‍സരങ്ങളില്‍ താരം കളിച്ചുകഴിഞ്ഞു. 30.06 ശരാശരിയില്‍ 2375 റണ്‍സും സ്‌കോര്‍ ചെയ്തു. 13 ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ ഇതിലുള്‍പ്പെടും. ഏകദിനത്തിലാവട്ടെ 58 മല്‍സരങ്ങളില്‍ നിന്നും 1725 റണ്‍സാണ് ജെമിമയുടെ സമ്പാദ്യം. മൂന്നു സെഞ്ച്വറികളും എട്ടു ഫിഫ്റ്റികളുമടക്കമാണിത്.

ടെസ്റ്റില്‍ മൂന്നു മല്‍സരങ്ങളില്‍ നിന്നും 58.75 എന്ന തകര്‍പ്പന്‍ ശരാശരിയില്‍ മൂന്നു ഫിഫ്റ്റികളോടെ 235 റണ്‍സും താരം നേടി. ബൗളിങ് നോക്കിയാല്‍ ഏകദിനത്തില്‍ അഞ്ചും ടി20യില്‍ ഒരു വിക്കറ്റും ജെമിമയുടെ പേരിലുണ്ട്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ മാത്രമല്ല, ഫ്രാഞ്ചൈസി ലീഗിലും ജെമിമയുടെ സാന്നിധ്യം നമുക്കു കാണാം. ഐപിഎല്‍ മാതൃകയിലുള്ള വുമണ്‍സ് പ്രീമിയര്‍ ലീഗില്‍ (WPL) ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ താരം കൂടിയാണ് അവര്‍. ഇതു കൂടാതെ വനിതകളുടെ ബിഗ് ബാഷ് ലീഗ്, കരീബിയന്‍ പ്രീമിയര്‍ ലീഗ്, വനിതകളുടെ 100 എന്നിവയിലും താരം കളിക്കുന്നുണ്ട്.

JEMIMAH

ജെമിമയുടെ ശമ്പളമെത്ര?

ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളുയെ ശമ്പളവും ആകെ ആസ്തിയുമെല്ലാം താരതമ്യം ചെയ്യുമ്പോള്‍ ജെമിമ റോഡ്രിഗസ് ഏഴയലത്തു പോലുമുണ്ടാവില്ലെന്നതാണ് നിരാശാജനകമായ കാര്യം. സാമ്പത്തികമായ നോക്കിയാല്‍ അത്ര മാത്രം അന്തരമാണ് ഇവര്‍ക്കിടയിലുള്ളത്.

കഴിഞ്ഞ ഐപിഎല്ലില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ റിഷഭ് പന്ത് 27 കോടി രൂപയെന്ന ഞെട്ടിക്കുന്ന തുകയുമായി ചരിത്രം തിരുത്തിയപ്പോള്‍ ഡബ്ല്യുപിഎല്ലില്‍ ജെമിമയുടെ ശമ്പളം വെറും 2.2 കോടി രൂപ മാത്രമാണ്.

ബിസിസിഐയുടെ ഗ്രേഡ് ബി കരാറിലാണ് ജെമിമ ഇപ്പോളുള്ളത്. ഇതു പ്രകാരം പ്രതിവര്‍ഷ ശമ്പളം 30 ലക്ഷം രൂപയാണ്. ടെസ്റ്റിലെ മാച്ച് ഫീ 15 ലക്ഷവും ഏകദിനത്തിലേത് ആറു ലക്ഷവും ടി20യിലേത് മൂന്നു ലക്ഷവുമാണ്. ഇനു ജെമിമയുടെ ആകെ ആസ്തി നോക്കിയാല്‍ അതു എട്ടു മുതല്‍ 15 കോടി വരെയാണെന്നു കണക്കുകള്‍ പറയുന്നു. ഇതില്‍ നല്ലൊരു പങ്ക് ഡബ്ല്യുപിഎല്ലില്‍ നിന്നുമാണ്.

Story first published: Friday, October 31, 2025, 12:54 [IST]
Other articles published on Oct 31, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+