For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'ലേഡി സൂപ്പര്‍സ്റ്റാര്‍', മിതാലി രാജിന് വമ്പന്‍ റെക്കോഡ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കൊപ്പം

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെയും മുന്‍ പാകിസ്താന്‍ താരം ജാവേദ് മിയാന്‍ദാദിന്റെയും റെക്കോഡിനൊപ്പമെത്താന്‍ മിതാലിക്കായി

1

വെല്ലിങ്ടണ്‍: വനിതാ ഏകദിന ലോകകപ്പില്‍ പാകിസ്താനെതിരായ മത്സരത്തിലിറങ്ങിയതോടെ വമ്പന്‍ റെക്കോഡിലേക്കെത്തിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജ്. ആറ് ഐസിസി ലോകകപ്പ് കളിക്കുന്ന ആദ്യത്തെ വനിതാ ക്രിക്കറ്റ് താരമെന്ന റെക്കോഡാണ് മിതാലി സ്വന്തമാക്കിയിരിക്കുന്നത്. പാകിസ്താനെതിരായ മത്സരത്തില്‍ ഇന്ത്യക്കായി കളത്തിലിറങ്ങിയതോടെയാണ് മിതാലി ഈ നേട്ടത്തിലേക്കെത്തിയത്. ഇതോടെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെയും മുന്‍ പാകിസ്താന്‍ താരം ജാവേദ് മിയാന്‍ദാദിന്റെയും റെക്കോഡിനൊപ്പമെത്താന്‍ മിതാലിക്കായി. ഈ മൂന്ന് പേര്‍ മാത്രമാണ് ആറ് വ്യത്യസ്ത ലോകകപ്പുകള്‍ കളിച്ചിട്ടുള്ളത്.

1

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 1992, 1996, 1999, 2007, 2011 ലോകകപ്പുകളിലാണ് കളിച്ചത്. മിതാലി രാജ് 2000, 2005, 2009, 2013, 2017, 2022 ലോകകപ്പുകളില്‍ കളിച്ചാണ് ഈ റെക്കോഡിലേക്കെത്തിയത്. ഇന്ത്യയുടെ പേസര്‍ ജുലാന്‍ ഗോസ്വാമി അഞ്ച് ലോകകപ്പുകളില്‍ കളിച്ചിട്ടുണ്ട്. 2005, 2009, 2013, 2017, 2022 ലോകകപ്പുകളുടെ ഭാഗമാവന്‍ ജുലാന് സാധിച്ചിട്ടുണ്ട്. 2017ലെ ലോകകപ്പില്‍ ഇന്ത്യയെ ഫൈനലിലേക്കെത്തിക്കാന്‍ മിതാലിക്കായിരുന്നു. എന്നാല്‍ കലാശപ്പോരാട്ടത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് പൊരുതിത്തോറ്റു.

2

വനിതാ ഏകദിന ക്രിക്കറ്റില്‍ കൂടുതല്‍ റണ്‍സെന്ന റെക്കോഡ് 39കാരിയായ മിതാലിയുടെ പേരിലാണ്. 226 ഏകദിനത്തില്‍ നിന്ന് 7632 റണ്‍സാണ് അദ്ദേഹം നേടിയത്. ഏഴ് സെഞ്ച്വറിയും 62 അര്‍ധ സെഞ്ച്വറിയും താരത്തിന്റെ പേരിലുണ്ട്. 12 ടെസ്റ്റില്‍ നിന്ന് 699 റണ്‍സും 89 ടി20യില്‍ നിന്ന് 2364 റണ്‍സും മിതാലിയുടെ പേരിലുണ്ട്. ഈ ലോകകപ്പോടെ മിതാലി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കാനാണ് സാധ്യത. ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന്റെ ഇതിഹാസമാണ് മിതാലി രാജ്.

3

മിതാലിയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലിറങ്ങിയ ഇന്ത്യ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ പാകിസ്താനെ തോല്‍പ്പിച്ചു. 108 റണ്‍സിനാണ് ഇന്ത്യയുടെ പെണ്‍ നിര തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 244 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ പാകിസ്താന്‍ 43 ഓവറില്‍ 137 റണ്‍സില്‍ അവസാനിച്ചു. ഇന്ത്യക്കായി രാജേശ്വരി ഗെയ്ക് വാദ് നാല് വിക്കറ്റും സ്നേഹ് റാണ, ജുലാന്‍ ഗോസ്വാമി എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ദീപ്തി ശര്‍മ, മേഘ്ന സിങ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. അര്‍ധ സെഞ്ച്വറി നേടിയ പൂജ വസ്ത്രാക്കറാണ് (67) കളിയിലെ താരം.

4

ക്യാപ്റ്റനെന്ന നിലയില്‍ മികച്ച റെക്കോഡുള്ള മിതാലിക്ക് ഇത്തവണ ഇന്ത്യയെ ലോകകപ്പ് കിരീടം ചൂടിക്കാനാവുമോയെന്നത് കണ്ടറിയാം. ഇന്ത്യന്‍ പുരുഷ ക്രിക്കറ്റില്‍ സച്ചില്‍ ഇരിക്കുന്ന സിംഹാസനത്തിലാണ് വനിതാ ടീമില്‍ മിതാലിയുടെയും സ്ഥാനം. ലോക ക്രിക്കറ്റിലെ അഭിമാന താരമായി വളര്‍ന്ന ചുരുക്കം ചില താരങ്ങളിലൊരാളാണ് മിതാലി രാജ്.

Story first published: Sunday, March 6, 2022, 17:40 [IST]
Other articles published on Mar 6, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+