For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Womens world cup 2022: നോ ബോളില്‍ തട്ടി ഇന്ത്യ വീണു! സെമി ബെര്‍ത്തില്ല- ത്രില്ലറില്‍ സൗത്താഫ്രിക്ക

മൂന്നു വിക്കറ്റിനു ഇന്ത്യ തോല്‍ക്കുകയായിരുന്നു

ക്രൈസ്റ്റ്ചര്‍ച്ച്: ഐസിസിയുടെ വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ ക്വാര്‍ട്ടര്‍ ഫൈനലിനു തുല്യമായ നിര്‍ണായകമായ പോരാട്ടത്തില്‍ ഇന്ത്യ പൊരുതി വീണു. അവസാന ബോളിലേക്കു നീണ്ട ത്രില്ലറില്‍ സൗത്താഫ്രിക്ക ഇന്ത്യയെ മൂന്നു വിക്കറ്റിനു തോല്‍പ്പിക്കുകയായിരുന്നു. ഇതോടെ മിതാലി രാജും സംഘവും സെമി ഫൈനല്‍ കാണാതെ പുറത്താവുകയും ചെയ്തു. സൗത്താഫ്രിക്ക നേരത്തേ തന്നെ സെമിയില്‍ കടന്നിരുന്നു. ഓസ്‌ട്രേലിയയാണ് സെമിയില്‍ സ്ഥാനമുറപ്പിച്ച മറ്റൊരു ടീം.

1

സൗത്താഫ്രിക്കയ്ക്കു 275 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ നല്‍കിയത്. മൂന്നു പേരുടെ ഫിഫ്റ്റികളാണ് ഇന്ത്യയെ ജയിക്കാവുന്ന സ്‌കോറിലെത്തിച്ചത്. സ്മൃതി മന്ദന (71), ക്യാപ്റ്റന്‍ മിതാലി (68), ഷഫാലി വര്‍മ (53) എന്നിവരാണ് പ്രധാന സ്‌കോറര്‍മാര്‍. ഹര്‍മന്‍പ്രീത് കൗര്‍ 48 റണ്‍സുമെടുത്തു. മറുപടി ബാറ്റിങില്‍ സൗത്താഫ്രിക്ക മൂന്നു വിക്കറ്റ് ബാക്കി നില്‍ക്കെ അവസാന ബോളില്‍ വിജയറണ്‍ കുറിക്കുകയായിരുന്നു. ദീപ്തി ശര്‍മയെറിഞ്ഞ അവസാന ഓവറില്‍ നാലു വിക്കറ്റ് ബാക്കിനില്‍ക്കെ ആറു റണ്‍സായിരുന്നു ഇന്ത്യക്കു വേണ്ടിയിരുന്നത്.

2

രണ്ടാമത്തെ ബോളില്‍ ഇന്ത്യ വിക്കറ്റെുത്തതോടെ കളി മുറുകി. ജയിക്കാന്‍ വേണ്ടത് നാലു ബോളില്‍ അഞ്ചു റണ്‍സ്. മൂന്നാമത്തെയും നാലാമത്തെയും ബോളില്‍ സിംഗില്‍. ജയിക്കാന്‍ രണ്ടു ബോളില്‍ മൂന്ന്. അഞ്ചാമത്തെ ബോളില്‍ ദീപ്തി വിക്കറ്റെടുത്തെങ്കിലും അതു ബോളായത് ഇന്ത്യയെ സ്തബ്ധരാക്കി. ഇതോടെ സൗത്താഫ്രിക്കയ്ക്കു രണ്ടു ബോളില്‍ രണ്ടു റണ്‍സ്. അടുത്ത രണ്ടു ബോളിലും ഓരോ സിംഗിള്‍ വീതമെടുത്ത് സൗത്താഫ്രിക്ക ഇന്ത്യയെ പുറത്താക്കുകയായിരുന്നു.

3

80 റണ്‍സെടുത്ത ഓപ്പണര്‍ ലോറ വോള്‍വേര്‍ട്ടാണ് സൗത്താഫ്രിക്കയുടെ ടോപ്‌സ്‌കോറര്‍. 79 ബോളില്‍ 11 ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ലാറ ഗൂഡാള്‍ 49 റണ്‍സും നേടി. റണ്‍ചേസില്‍ സൗത്താഫ്രിക്കയുടെ ആദ്യ വിക്കറ്റ് തുടക്കത്തില്‍ തന്നെ നേടാന്‍ ഇന്ത്യക്കായിരുന്നു. ടീം സ്‌കോര്‍ 14ല്‍ വച്ച് ലിസെല്ലെ ലീയെ ഇന്ത്യ റണ്ണൗട്ടാക്കുകയായിരുന്നു. എന്നാല്‍ രണ്ടാം വിക്കറ്റില്‍ 125 റണ്‍സിന്റെ കൂട്ടുകെട്ടുമായി വോള്‍വേര്‍ട്ട്- ഗൂഡാള്‍ ജോടി സൗത്താഫ്രിക്കയെ കളിയിലേക്കു തിരിച്ചുകൊണ്ടുവന്നു.

4

നേരത്തേ 84 ബോളില്‍ ആറു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമാണ് 71 റണ്‍സോടെ മിതാലി ഇന്ത്യന്‍ ഇന്നിങ്‌സിലെ ടോപ്‌സ്‌കോററായി മാറിയത്. മിതാലി 84 ബോളില്‍ എട്ടു ബൗണ്ടറികളടിച്ചപ്പോള്‍ ഷഫാലി 46 ബോളില്‍ എട്ടു ബൗണ്ടറികളും നേടി. ഈ മല്‍സരത്തിലെ ഫിഫ്റ്റിയോടെ വമ്പനൊരു റെക്കോര്‍ഡും മിതാലി സ്വന്തം പേരിലാക്കി. വനിതാ ലോകകപ്പില്‍ ഫിഫ്റ്റി നേടിയ ഏറ്റവും പ്രായം കൂടിയ ഇന്ത്യന്‍ താരമായി അവര്‍ മാറി. നേരത്തേ ടൂര്‍ണമെന്റില്‍ ഫിഫ്റ്റി തികച്ച ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും മിതാലിയായിരുന്നു. ഇപ്പോള്‍ രണ്ടു റെക്കോര്‍ഡുകളും ഇന്ത്യന്‍ സൂപ്പര്‍ താരത്തിന്റെ പേരിലായി മാറിയിരിക്കുകയാണ്. 2000ല്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ തന്നെയായിരുന്നു ഫിഫ്റ്റിയുമായി മിതാലി ആദ്യത്തെ റെക്കോര്‍ഡിട്ടത്.

5

ടോസിനു ശേഷം ബാറ്റിങിനിറങ്ങിയ ഇന്ത്യക്കു മികച്ച തുടക്കമാണ് മന്ദന-ഷഫാലി സഖ്യം നല്‍കിയത്. ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 91 റണ്‍സ് നേടിയത്. എന്നാല്‍ ഷഫാലി പുറത്തായി ആറു റണ്‍സ് കൂടി നേടുമ്പോഴേക്കും യാസ്തിക ഭാട്ടിയയെയും (2) ഇന്ത്യക്കു നഷ്ടമായി. ഇതോടെ ഇന്ത്യ രണ്ടിന് 96. എന്നാല്‍ മൂന്നാം വിക്കറ്റില്‍ മന്ദന- മിതാലി ജോടി 80ഉം നാലാം വിക്കറ്റില്‍ മിതാലി-കൗര്‍ സഖ്യം 58ഉം റണ്‍സ് നേടിയതോടെ ഇന്ത്യ മികച്ച ടോട്ടലിലെത്തി.

Story first published: Sunday, March 27, 2022, 14:22 [IST]
Other articles published on Mar 27, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+