Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Womens world cup 2022: ബംഗ്ലാ കടുവകള്‍ വിരണ്ടോടി, വന്‍ ജയം- ഇന്ത്യക്കു സെമി പ്രതീക്ഷ

1

ഹാമില്‍റ്റണ്‍: ഐസിസിയുടെ വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ വമ്പന്‍ വിജയവുമായി ഇന്ത്യന്‍ ടീം സെമി ഫൈനല്‍ സാധ്യത നിലനിനിര്‍ത്തി. ഇന്നു ഹാമില്‍റ്റണില്‍ നടന്ന കളിയില്‍ ബംഗ്ലാ കടുവകളെ 110 റണ്‍സിനാണ് മിതാലി രാജും സംഘവും കെട്ടുകെട്ടിച്ചത്. ഈ വിജയത്തോടെ ആറു പോയിന്റുമായി ഇന്ത്യ പോയിന്റ് പട്ടികയില്‍ മൂന്നാംസ്ഥാനേേത്തക്കുയര്‍ന്നു. ഇനി സൗത്താഫ്രിക്കയുമായി ഒരു മല്‍സരമാണ് ഇന്ത്യക്കു ശേഷിക്കുന്നത്.

ബൗളിങ് മികവിലാണ് ബംഗ്ലാദേശിനെതിരേ ഇന്ത്യ ആധികാരിക വിജയം സ്വന്തമാക്കിയത്. ടോസിനു ശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഏഴു വിക്കറ്റിനു 229 റണ്‍സാണ് ഇന്ത്യക്കു നേടാനായത്. യാസ്തിക ഭാട്ടിയയുടെ (50) ഫിഫ്റ്റിയാണ് ഇന്ത്യയെ മാന്യമായ സ്‌കോറിലെത്തിച്ചത്. 80 ബോളില്‍ രണ്ടു ബൗണ്ടറികള്‍ മാത്രമേ താരത്തിന്റെ ഇന്നിങ്‌സിലുണ്ടായുള്ളൂ.

2

മറുപടി ബാറ്റിങില്‍ ബംഗ്ലാദേശിനു ഇന്ത്യയുടെ ശക്തമായ ബൗളിങ് നിരയ്‌ക്കെതിരേ പിടിച്ചുനില്‍ക്കാനായില്ല. 40.3 ഓവറില്‍ വെറും 119 റണ്‍സിന് അവര്‍ കൂടാരംകയറി. രണ്ടു പേര്‍ മാത്രമേ 20ന് മുകളില്‍ സ്‌കോര്‍ ചെയ്തുള്ളൂ. 32 റണ്‍സെടുത്ത സല്‍മ ഖത്തൂനും 24 റണ്‍സ് നേടിയ ലത മൊണ്ടലുമാണ് പ്രധാന സ്‌കോറര്‍മാര്‍. ഓപ്പണര്‍ മുര്‍ഷിദ ഖത്തൂന്‍ 19 റണ്‍സെടുത്തപ്പോള്‍ വാലറ്റത്ത് റിതു മോണി 16 റണ്‍സുമെടുത്തു. ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ നിഗര്‍ സുല്‍ത്താനയ്ക്കു മൂന്നു റണ്‍സെടുക്കാനേ ആയുള്ളൂ. നാലു വിക്കറ്റുകളെടുത്ത സ്‌നേഹ റാണയാണ് ബംഗ്ലാദേശ് ബാറ്റിങ് നിരയെ വരിഞ്ഞുകെട്ടിയത്. രണ്ടു വിക്കറ്റുകളെടുത്ത പൂജ വസ്ത്രക്കറും ജുലാന്‍ ഗോസ്വാമിയും മികച്ച പിന്തുണയേകി. രാജേശ്വരി ഗെയ്ക്വാദും പൂനം യാദവും ഓരോ വിക്കറ്റ് വീതം പങ്കിട്ടു.

നേരത്തേ യാസ്തികയുടെ ഫിഫ്റ്റി കൂടാതെ ഷഫാലി വര്‍മ (42), സ്മൃതി മന്ദന (30), പൂജ വസ്ത്രാക്കര്‍ (30*), സ്‌നേഹ റാണ (27), ഹര്‍മന്‍പ്രീത് കൗര്‍ (14) എന്നിവരാണ് ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയ മറ്റു താരങ്ങള്‍, എന്നാല്‍ ക്യാപ്റ്റന്‍ മിതാലി ഗോള്‍ഡന്‍ ഡെക്കായി മടങ്ങി. റിതു മോണിയുടെ ബൗളിങില്‍ ഫഹിമ ഖത്തൂനാണ് മിതാലിയെ ക്യാച്ച് ചെയ്തത്.

3

ഇന്ത്യക്കു മോശമല്ലാത്ത തുടക്കമാണ് ഓപ്പണിങ് ജോടികളായ ഷഫാലിയും മന്ദനയും നല്‍കിയത്. ആദ്യ വിക്കറ്റില്‍ ഇരുവരും 74 റണ്‍സ് നേടി. പക്ഷെ ഒരേ സ്‌കോറില്‍ വച്ച് മൂന്നു പേര്‍ പുറത്തായത് ഇന്ത്യയെ ഞെട്ടിച്ചു. അടുത്തടുത്ത ഓവറുകളിലാണ് മന്ദനയും ഷഫാലിയും മിതാലിയും ക്രീസ് വിട്ടത്. ഇതോടെ ഇന്ത്യ മൂന്നിന് 74 റണ്‍സിലേക്കു വീണു. ഷഫാലിയും മിതാലിയും അടുത്തടുത്ത ബോളുകളിലാണ് മടങ്ങിയത്. നാലാം വിക്കറ്റില്‍ യാസ്തിക- കൗര്‍ സഖ്യം 34 റണ്‍സുമായി ഇന്ത്യയെ കരകയറ്റി. ടീം സ്‌കോര്‍ 104ല്‍ കൗര്‍ മടങ്ങിയെങ്കിലും യാസ്തികയും റിച്ചയും 54 റണ്‍സ് ടീം സ്‌കോറിലേക്കു ചേര്‍ത്തു. ഇന്ത്യന്‍ ഇന്നിങ്‌സിലെ ഏറ്റവുമുയര്‍ന്ന കൂട്ടുകെട്ടും ഇതുതന്നെയായിരുന്നു. ബംഗ്ലാദേശിനു വേണ്ടി റിതു മോണി മൂന്നും നഹിദ അക്തര്‍ രണ്ടും വിക്കറ്റുകളെുത്തു.

Story first published: Tuesday, March 22, 2022, 13:29 [IST]
Other articles published on Mar 22, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+