Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വനിതാ ട്വന്റി20 ചലഞ്ച്: സ്മൃതി മന്ദാനയുടെ ടീമിനെ മുട്ടുകുത്തിച്ച് മിതാലി രാജും സംഘവും

സ്മൃതി മന്ദാനയുടെ ടീമിനെ മുട്ടുകുത്തിച്ച് മിഥാലിരാജ്

ജയ്പൂര്‍: വനിതാ ട്വന്റി20 ചലഞ്ച് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ സ്മൃതി മന്ദാന നയിക്കുന്ന ട്രെയില്‍ബ്ലാസേഴ്‌സിനെ പരാജയപ്പെടുത്തി മിതാലി രാജ് ക്യാപ്റ്റനായുള്ള വെലോസിറ്റി.മൂന്ന് വിക്കറ്റിനാണ് വെലോസിറ്റിയുടെ ജയം. ആദ്യം ബാറ്റുചെയ്ത ട്രയില്‍ബ്ലാസേഴ്‌സ് 20 ഓവറില്‍ 112 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ വെലോസിറ്റി 18 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം സ്വന്തമാക്കി. ഇംഗ്ലണ്ട് താരം ഡാനിയെല്ലി വ്യാട്ടിന്റെ (46) ബാറ്റിങ്ങാണ് വെലോസിറ്റിയെ വിജയത്തിലെത്തിച്ചത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ട്രയില്‍ബ്ലാസേഴ്‌സ് താരങ്ങള്‍ അതിവേഗം റണ്‍സുയര്‍ത്തുന്നതില്‍ പരാജയപ്പെട്ടു. ഹര്‍ലീന്‍ ഡിയോലാണ് (43) ടീമിന്റെ ടോപ് സ്‌കോറര്‍.40 പന്തുകള്‍ നേരിട്ട് അഞ്ച് ബൗണ്ടറികള്‍ ഉള്‍പ്പെടെയാണ് താരത്തിന്റെ പ്രകടനം. കിവീസ് താരം സൂസി ബെയ്റ്റ്‌സ് (26),ദീപ്തി ശര്‍മ (16) എന്നിവരാണ് ടീമിന്റെ മറ്റ് പ്രധാന സ്‌കോറര്‍മാര്‍. ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ച്വറി നേടിയ മന്ദാനയ്ക്ക് (10) തിളങ്ങാന്‍ കഴിയാത്തത് ടീമിനെ ബാധിച്ചു. വെലോസിറ്റിക്കുവേണ്ടി ഏകതാ ബിഷ്ട്,അമീലിയ കെര്‍ എന്നിവര്‍ രണ്ടുവിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ശിഖ പാണ്ഡെ ഒരു വിക്കറ്റും സ്വന്തമാക്കി.

velocity

മറുപടിക്കിറങ്ങിയ വെലോസിറ്റിക്ക് തുടക്കത്തിലെ ഹെയ്‌ലി മാത്യൂസിനെ (5) നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിലെ ഷഫാലി വര്‍മ (34) വ്യാട്ട് കൂട്ടുകെട്ട് കരുത്താവുകയായിരുന്നു. ഷഫാലി അഞ്ച് ബൗണ്ടറിയും ഒരു സിക്‌സും പറത്തിയപ്പോള്‍ വ്യാട്ട് അഞ്ച് ഫോറും രണ്ട് സിക്‌സും അക്കൗണ്ടിലാക്കി. മിതാലി രാജ് (17) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.സുഷ്മ വര്‍മ (0),സുശ്രീ പ്രധാന്‍ (2) പുറത്താവാതെ നിന്നു. ട്രയില്‍ബ്ലാസേഴ്‌സിനുവേണ്ടി ദീപ്തി ശര്‍മ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ജയകവാഡും ഡിയോലും ഓരോ വിക്കറ്റും പങ്കിട്ടു. ആദ്യ മത്സരത്തില്‍ ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന സൂപ്പര്‍നോവാസിനെ ട്രയില്‍ബ്ലാസേഴ്‌സ് രണ്ട് റണ്‍സിന് പരാജയപ്പെടുത്തിയിരുന്നു.

Story first published: Thursday, May 9, 2019, 10:27 [IST]
Other articles published on May 9, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+