Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വനിതാ ടി20 ലോകകപ്പ്: ഇംഗ്ലണ്ടിനെ തകര്‍ത്ത് ദക്ഷിണാഫ്രിക്ക

പെര്‍ത്ത്: വനിതാ ടി20 ലോകകപ്പിലെ ഗ്രൂപ്പ് ബിയിലെ മത്സരത്തില്‍ കരുത്തരായ ഇംഗ്ലണ്ടിനെ തകര്‍ത്ത് ദക്ഷിണാഫ്രിക്ക. ആറ് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്കയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക 19.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു. ക്യാപ്റ്റന്‍ ഡാനി വാന്‍ നിക്കര്‍ക്കിന്റെയും (46) മരിസാനി കാപ്പിന്റെയും (38) പ്രകടനമാണ് ദക്ഷിണാഫ്രിക്കയ്ക്ക് കരുത്തായത്.

നിക്കര്‍ക്ക് 51 പന്തില്‍ രണ്ട് വീതം ഫോറും സിക്‌സും നേടിയപ്പോള്‍ 33 പന്തില്‍ ആറ് ഫോറാണ് നിക്കര്‍ക്ക് നേടിയത്. നിക്കര്‍ക്കാണ് കളിയിലെ താരം. അവസാന ഓവറില്‍ മിഗ്നോന്‍ ഡു പെരേസ് (18), സൂനി ലൂസ് (1) എന്നിവര്‍ നടത്തിയ പ്രകടനവും വിജയത്തില്‍ നിര്‍ണ്ണായകമായി. ഇംഗ്ലണ്ടിനുവേണ്ടി സോഫി എക്ലിസ്റ്റോണ്‍ രണ്ട് വിക്കറ്റും ആനി ശ്രുബ്‌സോള്‍, സറാഹ് ഗ്ലെന്‍ എന്നിവര്‍ ഓരോ വിക്കറ്റും പങ്കിട്ടു.

southafrica-england

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിരയില്‍ നതാലി സ്‌കിവര്‍ (50) ടോപ് സ്‌കോററായി. 41 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സുമാണ് സ്‌കിവര്‍ നേടിയത്. ആമി ജോണിസ് (23), ഫ്രാന്‍ വില്‍സന്‍ (14)എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍. അഞ്ച് താരങ്ങള്‍ രണ്ടക്കം കാണാതെ മടങ്ങി. ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി അയാബോങ്ക ഖാക്ക മൂന്ന് വിക്കറ്റും ഡാനി വാന്‍ നിക്കര്‍ക്ക്, കാപ്പ് എന്നിവര്‍ രണ്ട് വിക്കറ്റും പങ്കിട്ടു. ഷബ്‌നിം ഇസ്‌മൈല്‍ ഒരു വിക്കറ്റും വീഴ്ത്തി.

Story first published: Monday, February 24, 2020, 9:00 [IST]
Other articles published on Feb 24, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+