Womens T20 WC 2026: മിന്നിച്ച് മന്ദന!! ഫൈഫറുമായി ദീപ്തി; പാക് പടയെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ
ബെര്‍മിങ്ഹാം: ഐസിസി വനിതാ ടി20 ലോകകപ്പില്‍ തകപ്പന്‍ ജയത്തോടെ തന്നെ തുടങ്ങിയിരിക്കുകയാണ് ടീം ഇന്ത്യ. ഗ്രൂപ്പ് എയില്‍ നടന്ന ബദ്ധവൈരികളുടെ പോരാട്ടത്തില്‍ ചിരവൈരികളായ പാകിസ്താനെ 64 റണ്‍സിനാണ് ഹര്‍മന്‍പ്രീത് കൗറും സംഘവും തുരത്തിയത്.
സ്മൃതി മന്ദനയുടെ അഗ്രസീവ് ഫിഫ്റ്റിയിലേറി 171 റണ്‍സിന്റെ വെല്ലുവിളിയുയത്തുന്ന ലക്ഷ്യമാണ് പാകിസ്താന് ഇന്ത്യ നല്‍കിയത്. പാക് ടീം ഭേദപ്പെട്ട രീതിയില്‍ റണ്‍ചേസില്‍ തുടങ്ങിയെങ്കിലും ദിപ്തി ശര്‍മയുടെ ഫൈഫര്‍ അവരുടെ കഥ കഴിച്ചു. മൂന്നോവര്‍ ബാക്കിനില്‍ക്കെ വെറും 106 റണ്‍സിനു പാക് ടീം കൂടാരംകയറി. ഓപ്പണര്‍ മുനീബ അലിയൊഴികെ (41) മറ്റാരെയും 20 റണ്‍സ് പോലുമെടുക്കാന്‍ ഇന്ത്യ അനുവദിച്ചില്ല.

ഒരു വിക്കറ്റിനു 51 റണ്‍സില്‍ നിന്നാണ് വെറും 55 റണ്‍സിനിടെ ഒമ്പതു വിക്കറ്റും കളഞ്ഞു കുളിച്ച് പാക് ടീം തോല്‍വിയിലേക്കു കൂപ്പുകുത്തിയത്. നാലോവറില്‍ വെറും 10 റണ്‍സാണ് അഞ്ചു വിക്കറ്റുമായി ദീപ്തി ഇന്ത്യന്‍ ജയം അനായാസമാക്കിയത്. മൂന്നു വിക്കറ്റുമായി ശ്രീ ചരണി മികച്ച പിന്തുണയേകുകയും ചെയ്തു.
മന്ദനയിലേറി ഇന്ത്യ
ടോസിനു ശേഷം ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ ആറു വിക്കറ്റുകള്‍ നഷ്ടത്തിലാണ് 170 റണ്‍സെന്ന മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തിയത്. ഇതിനു സഹായിച്ചതാവട്ടെ സ്മൃതി മന്ദനയുമാണ്. 68 റണ്‍സുമായി ഇന്ത്യന്‍ ബാറ്റിങിലെ നെടുംതൂണായി ഇടംകൈ ബാറ്റര്‍ മാറി.
44 ബോളില്‍ ഒമ്പതു ഫോറും രണ്ടു സിക്‌സറും മന്ദനയുടെ ഇന്നിങ്‌സിലുണ്ടായിരുന്നു. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (36), വിക്കറ്റ്കീപ്പര്‍ റിച്ചാ ഘോഷ് (34) എന്നിവരും മികച്ച സംഭാവനകള്‍ നല്‍കി. മറ്റാരെയും റണ്‍സ് പോലുമെടുക്കാന്‍ പാക് ബൗളര്‍മാര്‍ അനുവദിച്ചില്ല.
ആഗ്രഹിച്ചതു പോലെയൊരു തുടക്കമല്ല ഇന്ത്യക്കു ലഭിച്ചത്. നാലാം ഓവറില്‍ തന്നെ ടീം രണ്ടു വിക്കറ്റിനു 18 റണ്‍സിലേക്കു വീണു. ഷഫാലി വര്‍മയും (6), ജെമിമ റോഡ്രിഗസും (1) പെട്ടെന്നു മടങ്ങിയതാണ് ഇന്ത്യയെ ബാക്ക്ഫൂട്ടിലാക്കിയത്.

എന്നാല്‍ മൂന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതിനെ കൂട്ടുപിടിച്ച് മന്ദന ഇന്ത്യയെ കളിയിലേക്കു തിരികെ കൊണ്ടുവന്നു. 63 ബോളില്‍ 91 റണ്‍സാണ് ഈ സഖ്യം അടിച്ചെടുത്തത്. ഇതോടെ ഇന്ത്യന്‍ ടോട്ടല്‍ 100 കടക്കുകയും തെചെയ്തു. പിന്നീട് തുടരെ വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നു. മൂന്നിന് 109ല്‍ നിന്നും ഇന്ത്യ അഞ്ചിന് 125 റണ്‍സെന്ന നിലയിലായി.
എന്നാല്‍ ആറാം വിക്കറ്റില്‍ മികച്ചൊരു കൂട്ടുകെട്ട് ടീം ടോട്ടല്‍ 165 കടത്തി. ദീപ്തി ശര്‍മ- റിച്ച ജോടി 21 ബോളില്‍ നേടിയത് 46 റണ്‍സാണ്. ഇതില്‍ 26 റണ്‍സും റിച്ചയുടെ ബാറ്റില്‍ നിന്നായിരുന്നു. പാകിസ്താനു വേണ്ടി ക്യാപ്റ്റന്‍ ഫാത്തിമ സനയും സാദിയ ഇഖ്ബാലും രണ്ടു വീതം വിക്കറ്റുകളെടുത്തു.
നെതര്‍ലാന്‍ഡ്‌സ് (ജൂണ്‍ 17), സൗത്താഫ്രിക്ക (21), ബംഗ്ലാദേശ് (25), ഓസ്‌ട്രേലിയ (28) എന്നിരുമായാണ് ഇന്ത്യയുടെ തുടര്‍ന്നുള്ള കളികള്‍. നിലവിലെ ഏകദിന ലോക ചാംപ്യന്മാരായ ഇന്ത്യന്‍ പെണ്‍പട ഇനി ടി20യിലും നേട്ടമാവര്‍ത്തിക്കാമെന്ന ശുഭപ്രതീക്ഷയിലാണ്.
പ്ലെയിങ് ഇലവന്‍
ഇന്ത്യ- സ്മൃതി മന്ദന, ഷഫാലി വര്‍മ, ജെമീമ റോഡ്രിഗസ്, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), ഭാരതി ഫുല്‍മാലി, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), ദീപ്തി ശര്‍മ, അരുന്ധതി റെഡ്ഡി, ശ്രേയങ്ക പാട്ടീല്‍, ശ്രീ ചരണി, ക്രാന്തി ഗൗഡ്.
പാകിസ്താന്‍- ഗുല്‍ ഫിറോസ, മുനീബ അലി (വിക്കറ്റ് കീപ്പര്‍), ആയിഷ സഫര്‍, സൈറ ജബീന്‍, ആലിയ റിയാസ്, നതാലിയ പെര്‍വൈസ്, ഫാത്തിമ സന (ക്യാപ്റ്റന്‍), റമീന്‍ ഷമീം, നഷ്‌റ സന്ധു, തസ്മിയ റുബാബ്, സാദിയ ഇഖ്ബാല്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications