For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Womens T20 World Cup 2024: മിന്നിക്കാന്‍ മിന്നുമണിയില്ല! 2 മലയാളികള്‍ ടീമില്‍; ഇതാ ഇന്ത്യന്‍ ടീം

മുംബൈ: ഒക്ടോബറില്‍ നടക്കാനിരിക്കുന്ന വനിതകളുടെ ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഒക്ടോബര്‍ മൂന്നു മുതല്‍ 20വരെ യൂഎഇയില്‍ നടക്കാനിരിക്കുന്ന ചാംപ്യന്‍ഷിപ്പില്‍ ടീമിനെ നയിക്കുന്നത് സ്റ്റാര്‍ ബാറ്റര്‍ ഹര്‍മന്‍പ്രീത് കൗറാണ്. മറ്റൊരു സൂപ്പര്‍ താരമായ സ്മൃതി മന്ദനയെ വൈസ് ക്യാപ്റ്റനായും നിയമിച്ചിട്ടുണ്ട്. രണ്ടു മലയാളി താരങ്ങള്‍ ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നത് കേരളത്തിനും ആഹ്ലാദിക്കാന്‍ വക നല്‍കുന്നു. സജന സജീവനും ആശ ശോഭനയുമാണ് ടീമിലെ മലയാളി സാന്നിധ്യങ്ങള്‍. പക്ഷെ മറ്റൊരു മലയാളി താരം മിന്നു മണി ടീമില്‍ ഇടം നേടിയില്ല.

പരിചയസമ്പത്തിനൊപ്പം യുവത്വത്തിനും പ്രാധാന്യം നല്‍കിയുള്ള ടീമിനെയാണ് ടൂര്‍ണമെന്റിനായി ഇന്ത്യ തിരഞ്ഞെടുത്തിരിക്കുന്നത്. മിന്നു മണി തഴയപ്പെട്ടതൊഴിച്ചാല്‍ ടീമില്‍ കാര്യമായ സര്‍പ്രൈസുകളൊന്നും തന്നെയില്ല. വനിതാ പ്രീമിയര്‍ ലീഗില്‍ (ഡബ്ല്യുപിഎല്‍) മിന്നുന്ന പ്രകടനം നടത്തിയ ചില താരങ്ങളുടെ സാന്നിധ്യമാണ് ടീമിലെ പ്രധാന ആകര്‍ഷണം.

HARMANPREET KAUR

ബംഗ്ലാദേശായിരുന്നു ടി20 ലോകകപ്പിനു നേരത്തേ ആതിഥേയത്വം വഹിക്കേണ്ടിയിരുന്നത്. എന്നാല്‍ അവിടുത്തെ പ്രക്ഷുബ്ധമായ രാഷ്ട്രീയ സാഹചര്യം കാരണം ടൂര്‍ണമെന്റ് യുഎഇയിലേക്കു മാറ്റാന്‍ ഐസിസി തീരുമാനിക്കുകയായിരുന്നു.

ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ആദ്യ പോരാട്ടം ഒക്ടോബര്‍ നാലിനു ദുബായില്‍ വച്ച് ന്യൂസിലാന്‍ഡിനെതിരേയാണ്. ആറിനു ചിരവൈരികളായ പാകിസ്താനുമായി ഇന്ത്യന്‍ ടീം കൊമ്പുകോര്‍ക്കും. ഒമ്പതിനു ശ്രീലങ്കയെയും 13നു നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയെയും ഇന്ത്യന്‍ പെണ്‍പട നേരിടും.

ലോകകപ്പിനു മുമ്പ് രണ്ടു സന്നാഹ മല്‍സരങ്ങളിലും ഇന്ത്യന്‍ ടീം കളിക്കും. അടുത്ത മാസം 29ന് വെസ്റ്റ് ഇന്‍ഡീസുമായി ഏറ്റുമുട്ടുന്ന ഇന്ത്യന്‍ ടീം ഒക്ടോബര്‍ ഒന്നിനു സൗത്താഫ്രിക്കയുമായും മാറ്റുരയ്ക്കും. 2009ല്‍ ആരംഭിച്ച ടൂര്‍ണമെന്റിന്റെ ചരിത്രമെടുത്താല്‍ ഏറ്റവുമധികം തവണ ചാംപ്യന്‍മാരായിട്ടുള്ള ടീം ഓസ്‌ട്രേലിയയാണ്. ആറു തവണയാണ് അവര്‍ ലോക ചാംപ്യന്‍ പട്ടത്തിന് അവകാശികളായത്.

SAJANA SAJEEVAN- ASHA SHOBANA

ഇംഗ്ലണ്ടും വെസ്റ്റ് ഇന്‍ഡീസും ഓരോ തവണ വീതം ജേതാക്കളാവുകയും ചെയ്തു. ഇന്ത്യക്കു ഇതുവരെ ഈ ടൂര്‍ണമെന്റില്‍ കിരീടം നേടാനായിട്ടില്ല. 2020ല്‍ ഫൈനലിലെത്തിയതാണ് ഏറ്റവും മികച്ച പ്രകടനം. അന്നു കലാശക്കളിയില്‍ ഓസ്‌ട്രേലിയക്കു മുന്നില്‍ കീഴടങ്ങുകയായിരുന്നു.

ഇന്ത്യന്‍ ടീം

ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ദന (വൈസ് ക്യാപ്റ്റന്‍), ഷഫാലി വര്‍മ, ദീപ്തി ശര്‍മ, ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), യാസ്തിക ഭാട്ടിയ (വിക്കറ്റ് കീപ്പര്‍), പൂജ വസ്ത്രാക്കര്‍, അരുന്ധതി റെഡ്ഡി, രേണുക സിങ് ടാക്കൂര്‍, ദയാലന്‍ ഹേമലത, ആശ ശോഭന, രാധ യാദവ്, ശ്രേയങ്കി പാട്ടീല്‍, സജന സജീവന്‍.

ട്രാവലിങ് റിസര്‍വുകള്‍- ഉമ ഛേത്രി (വിക്കറ്റ് കീപ്പര്‍), തനൂജ കന്‍വേര്‍, സൈമ താക്കൂര്‍.

Story first published: Tuesday, August 27, 2024, 14:09 [IST]
Other articles published on Aug 27, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+