Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Womens T20 World Cup 2024: ലങ്കാദഹനം!! ഇന്ത്യ ഈസ് ബാക്ക്, സെമി പ്രതീക്ഷ കാത്തു; ഇനി ഓസീസ്

ദുബായ്: വനിതകളുടെ ടി20 ലോകകപ്പില്‍ ശ്രീങ്കയ്‌ക്കെതിരേ വമ്പന്‍ ജയവുമായി ഗംഭീ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ഇന്ത്യ. ഏഷ്യന്‍ ചാംപ്യന്‍മാര്‍ കൂടിയായ ലങ്കയെ 82 റണ്‍സിനാണ് ഇന്ത്യ മുക്കിയത്. ലോകകപ്പ് ചരിത്രത്തില്‍ റണ്‍സ് മാര്‍ജിനില്‍ ഇന്ത്യയുടെ എക്കാലത്തെയും വലിയ വിജയം കൂടിയാണിത്. ഈ ജയച്ചോടെ സെമി പ്രതീക്ഷയും ഇന്ത്യ കാത്തുസൂക്ഷിച്ചിരിക്കുകയാണ്.

ഈ മല്‍സരത്തിനു മുമ്പ് ഗ്രൂപ്പ് എയില്‍ നാലാമതായിരുന്ന ഇന്ത്യ ഇപ്പോള്‍ രണ്ടാംസ്ഥാനത്തേക്കു കയറുന്നതിനൊപ്പം നെറ്റ് റണ്‍റേറ്റും മെച്ചപ്പെടുത്തിയിരിക്കുകയാണ്. വെള്ളിയാഴ്ച അവസാന മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയെ വീഴ്ത്താനായാല്‍ ഇന്ത്യക്കു സെമിയിലേക്കു യോഗ്യത നേടാം.

SMRITI - SHAFALI

കൂറ്റന്‍ വിജയലക്ഷ്യം

173 റ്ണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് ഹര്‍മന്‍പ്രീത് കൗറും സംഘവും ലങ്കയ്ക്കു നല്‍കിയത്. പക്ഷെ അവരുടെ ടീം ടോട്ടല്‍ മൂന്നക്കം പോലുമെത്തിയില്ല. ഒരു ബോള്‍ ബാക്കിനില്‍ക്കെ വെറും 90 റണ്‍സിനു ലങ്കന്‍ ടീം ഓള്‍ഔട്ടാവുകയായിരുന്നു. കവിഷ ദില്‍ഹാരി (21), അനുഷ്‌ക സഞ്ജീവനി (20), അമ കാഞ്ചന (19) എന്നിവരൊഴികെ ലങ്കന്‍ ബാറ്റിങ് ലൈനപ്പില്‍ മറ്റാരും പിടിച്ചുനിന്നില്ല. രണ്ടക്കത്തിലെത്തിയ താരങ്ങളും ഇവര്‍ മാത്രമാണ്.

മൂന്നു വിക്കറ്റുകള്‍ വീതമെടുത്ത അരുന്ധതി റെഡ്ഡിയും മലയാളി താരം ആശ ശോഭനയും ചേര്‍ന്നാണ് ലങ്കയെ തരിപ്പണമാക്കിയത്. രണ്ടു വിക്കറ്റുകളെടുത്ത രേണുക താക്കൂര്‍ മികച്ച പിന്തുണ നല്‍കുകയും ചെയ്തു. ശ്രേയങ്ക പാട്ടീലും ദീപ്തി ശര്‍മയും ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.

മിന്നിച്ച് ഇന്ത്യന്‍ ബാറ്റിങ്

ആദ്യം ബാറ്റ് ചെയ്്ത ഇന്ത്യന്‍ ടീം മൂന്നു വിക്കറ്റുകള്‍ മാത്രം നഷ്ടത്തിലാണ് 172 റണ്‍സെന്ന ജയിക്കാവുന്ന ടോട്ടല്‍ പടുത്തുയര്‍ത്തിയത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെയും (52*) സ്മൃതി മന്ദനയുടെയും (50) ഫിഫ്റ്റികള്‍ ഇന്ത്യക്കു കരുത്താവുകയായിരുന്നു. 27 ബോളിലാണ് എട്ടു ഫോറും ഒരു സിക്‌സറുമടക്കം ഹര്‍മന്‍പ്രീത് 52 റണ്‍സ് അടിച്ചെടുത്തത്.

സ്മൃതി 38 ബോളില്‍ നാലു ഫോറുകളും ഒരു സിക്‌സറുമടിച്ചു. 43 റണ്‍സെടുത്ത ഓപ്പണര്‍ ഷഫാലി വര്‍മയാണ് ഇന്ത്യയുടെ മറ്റൊരുപ്രധാന സ്‌കോറര്‍. 40 ബോളില്‍ താരംന നാലു ഫോറുകളടിച്ചു. ഓപ്പണിങ് വിക്കറ്റില്‍ സ്മൃതി- ഷഫാലി ജോടി 98 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. ഇന്ത്യക്കു ശക്തമായ അടിത്തറയിട്ടതും ഇതാണ്.

നേരത്തേ ആദ്യ കളിയില്‍ ന്യൂസിലാന്‍ഡിനോടു 58 റണ്‍സിന്റെ കനത്ത തോല്‍വിയോടെയാണ് ഇന്ത്യ തുടങ്ങിയത്. കിവികള്‍ക്കെതിരേ തുടര്‍ച്ചയായ 10 വിജയങ്ങള്‍ക്കു ശേഷം ഇന്ത്യക്കു നേരിട്ട ആദ്യ തോല്‍വി കൂടിയായിരുന്നു ഇത്. രണ്ടാമത്തെ കളിയില്‍ ചിരവൈരികളായ പാകിസ്താനെ ആറു വിക്കറ്റിനു തോല്‍പ്പിച്ചാണ് ഇന്ത്യ ടൂര്‍ണമെന്റിലേക്കു തിരിച്ചുവന്നത്. ഇപ്പോള്‍ ശ്രീലങ്കയെയും മുക്കിയ ഇന്ത്യന്‍ ടീം സെമി യോഗ്യതയ്ക്കു ഒരു ജയം മാത്രമകലെയാണ്.

Story first published: Wednesday, October 9, 2024, 18:22 [IST]
Other articles published on Oct 9, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+