Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Womens T20 World Cup 2024: ഇന്ത്യന്‍ പെണ്‍പട കപ്പടിച്ചേക്കില്ല!! ഈ കാരണങ്ങള്‍

ദുബായ്: വനിതകളുടെ ടി20 ലോകകപ്പിനു യുഎഇയില്‍ തുടക്കമായിരിക്കുകയാണ്. ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന ടീം ഇന്ത്യ കന്നി ലോകകിരീടമെന്ന സ്വപ്‌നം ഇത്തവണയെങ്കിലും യാഥാര്‍ഥ്യമാക്കാമെന്ന ശുഭപ്രതീക്ഷയിലാണ്. ഇന്ത്യയുടെ ആദ്യ പോരാട്ടം നാളെ (വെള്ളി) രാത്രി 7.30 മുതല്‍ ന്യൂസിലാന്‍ഡിനെതിരേയാണ്. തകര്‍പ്പന്‍ വിജയത്തോടെ ടൂര്‍ണമെന്റ് ഗംഭീരമായി തുടങ്ങാമെന്ന ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ പെണ്‍പട.

മികച്ച താരങ്ങളുള്‍പ്പെടുന്ന ശക്തമായ ടീമുമായിട്ട് തന്നൊണ് ഇന്ത്യ ഇത്തവണ ലോകകപ്പിനെത്തിയിരിക്കുന്നത്. എങ്കിലും ചില ആശങ്കകള്‍ ടീമിനെ വലയ്ക്കുന്നുണ്ട്. ലോക കിരീടം ഇന്ത്യക്കു നഷ്ടപ്പെടുത്തിയേക്കാവുന്ന മൂന്നു കാര്യങ്ങള്‍ എന്തൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

HARMANPREET- SMRITI

ഫീല്‍ഡിങും ഫിറ്റ്‌നസും

ഫീല്‍ഡിങും ഫിറ്റ്നസുമാണ് ഇന്ത്യന്‍ വനിതാ ടീമിനെ സംബന്ധിച്ച് ലോകകപ്പിലെ ആദ്യത്തെ ദൗര്‍ബല്യം. പ്രത്യേകിച്ചും ഫീല്‍ഡിങില്‍ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം ഒട്ടും തന്നെ സന്തോഷിക്കാന്‍ വക നല്‍കുന്നതല്ല. ഈ ലോകകപ്പില്‍ മാത്രമല്ല നേരത്തേയുള്ള ഐസിസി ടൂര്‍ണമെന്റുകളിലും ഫീല്‍ഡിങിലെ ദയനീയ പ്രകടനം ഇന്ത്യന്‍ ടീമിനു വലിയ ക്ഷീണമായി മാറിയിട്ടുണ്ട്.

ഏറ്റവും അവസാനമായി ഈ വര്‍ഷം നടന്ന ഏഷ്യാ കപ്പ് ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യന്‍ പരാജയത്തിന്റെ പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് ദയനീയ ഫീല്‍ഡിങായിരുന്നു. മല്‍സരത്തില്‍ ഇന്ത്യ കൈവിട്ട ചില ക്യാച്ചുകള്‍ ടീമിന്റെ പരാജയത്തിനു വഴിയൊരുക്കുകയായിരുന്നു.

ഇത്തണത്തെ ടി20 ലോകകപ്പിനു മുമ്പ് ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലന ക്യാംപ് സംഘടിപ്പിച്ചിരുന്നു. ഇതു ടീമിനെ കൂടുതല്‍ മെച്ചപ്പെട്ട ഫീല്‍ഡിങ് പുറത്തെടുക്കാന്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് കോച്ച് അമോല്‍ മസുംദാര്‍.

ലോവര്‍ ഓര്‍ഡര്‍ ബാറ്റിങ്

ഇന്ത്യന്‍ ടീമിന്റെ രണ്ടാമത്തെ പ്രധാനപ്പെട്ട വീക്ക്‌നെസ് ലോവര്‍ ഓര്‍ഡര്‍ ബാറ്റിങാണ്. പലപ്പോഴും വിക്കറ്റ് കീപ്പര്‍ റിച്ചാ ഘോഷിന്റെ ഇന്നിങ്‌സുകളാണ് വാലറ്റത്തിന്റെ ദൗര്‍ബല്യം മറികടക്കാന്‍ ഇന്ത്യയെ സഹായിക്കാറുള്ളത്. ബാറ്റിങില്‍ വാലറ്റക്കാരില്‍ നിന്നു കൂടി മെച്ചപ്പെട്ട സംഭവാനകള്‍ ഇന്ത്യക്കു ടൂര്‍ണമെന്റില്‍ ആവശ്യമാണ്.

ദീപ്തി ശര്‍മ ഫോമിലാണ് കാണപ്പെടുന്നത്. പക്ഷെ സമ്മര്‍ദ്ദഘട്ടങ്ങളില്‍ മറ്റുള്ളവരില്‍ നിന്നു കൂടി ബാറ്റിങില്‍ സഹായം ആവശ്യമാണ്. സൗത്താഫ്രിക്കയുമായുള്ള അവസാനത്തെ സന്നാഹ മല്‍സരത്തില്‍ ഇന്ത്യന്‍ വാലറ്റം മിന്നിച്ചിരുന്നു. ഈ തരത്തിലുള്ള പ്രകടനങ്ങള്‍ ടൂര്‍ണമെന്റിലുടനീളം വാലറ്റക്കാരില്‍ നിന്നും ഇന്ത്യക്കു കൂടിയേ തീരൂ.

INDIAN WOMENS TEAM

പേസ് ബൗളിങ്

ഇന്ത്യയുടെ മൂന്നാമത്തെ തലവേദന പേസ് ബൗളിങ് നിരയുടെ മൂര്‍ച്ചയില്ലായ്മയാണ്. സ്പിന്‍ ബൗളിങ് തന്നെയാണ് ഇത്തവണയും ഇന്ത്യയുടെ പ്രധാന കരുത്ത്. എന്നാല്‍ പേസ് ബൗളിങില്‍ പൂജ വസ്ത്രാക്കര്‍, അരുന്ധതി റെഡ്ഡി, രേണുക സിങ് എന്നിവരില്‍ നിന്നും സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ ടീമിനു കൂടിയേ തീരൂ.

ലോകകിരീടവുമായി യുഎഇയില്‍ നിന്നും ഹര്‍മമന്‍പ്രീതിനും സംഘത്തിനും മടങ്ങണമെങ്കില്‍ ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് തുടങ്ങി മൂന്നു വിഭാഗവും ഒരുപോലെ ക്ലിക്കാവേണ്ടത് ആവശ്യമാണ്. ബൗളിങില്‍ എല്ലായ്‌പ്പോഴും സ്പിന്നര്‍മാരാണ് ഇന്ത്യയുടെ രക്ഷയ്‌ക്കെത്താറുള്ളത്. പേസര്‍മാരില്‍ നിന്നു കൂടി ഈ തരത്തിലുള്ള മാച്ച് വിന്നിങ് പ്രകടനങ്ങള്‍ ഇന്ത്യക്കു ആവശ്യമാണ്.

Story first published: Thursday, October 3, 2024, 23:03 [IST]
Other articles published on Oct 3, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+