For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Womens T20 World Cup 2024: പാക് പടയുടെ കൊടും ചതി!! കിവികളോടു നാണംകെട്ടു, ഇന്ത്യ പുറത്ത്

ദുബായ്: ഐസിസിയുടെ വനിതാ ടി20 ലോകകപ്പിന്റെ സെമി ഫൈനലിലേക്കു യോഗ്യത നേടാന്‍ ചിരവൈരികളായ പാകിസ്താനെ പിന്തുണച്ച ഇന്ത്യക്കു പിഴച്ചു. ഗ്രൂപ്പ് എയിലെ നിര്‍ണായകമായ അവസാന മല്‍സരത്തില്‍ ന്യൂസിലാന്‍ഡിനോടു 54 റണ്‍സിന്റെ നാണംകെട്ട തോല്‍വിയേറ്റു വാങ്ങിയിരിക്കുകയാണ് പാക് പട. ഇതോടെ ഇന്ത്യയുടെ ചീട്ട് കീറുകയും ചെയ്തു. സെമി പോലും കാണാതെ ഹര്‍മന്‍പ്രീത് കൗറും സംഘവും ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി.

ഇന്ത്യക്കൊപ്പം പാകിസ്താന്റെയും സെമി പ്രതീക്ഷ അവസാനിച്ചു. നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയക്കു പിന്നില്‍ ഗ്രൂപ്പിലെ രണ്ടാംസ്ഥാനക്കാരായി കിവികള്‍ സെമി ഫൈനലിലേക്കു കുതിക്കുകയും ചെയ്തു. 2016നു ശേഷം ഇതാദ്യമായിട്ടാണ് ന്യൂസിലാന്‍ഡിന്റെ സെമി ഫൈനല്‍ പ്രവേശനം.

NEWZEALAND

ദയനീയം പാകിസ്താന്‍

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡിനെ നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റിനു 110 റണ്‍സില്‍ പിടിച്ചുകെട്ടിയപ്പോള്‍ പാകിസ്താന്‍ ഉറപ്പായും ജയിക്കുമെന്നായിരുന്നു ഇന്ത്യന്‍ ആരാധകര്‍ പ്രതീക്ഷിച്ചത്. പക്ഷെ പാക് പെണ്‍പട അവിശ്വസനീയമാം വിധം തകര്‍ന്നടിയുകയായിരുന്നു. 11.4 ഓവറില്‍ വെറും 56 റണ്‍സിനു അവര്‍ കൂടാരം കയറുകയായിരുന്നു.

പാക് ബാറ്റിങ് ലൈനപ്പില്‍ രണ്ടക്കത്തിലെത്തിത് വെറും രണ്ടു പേര്‍ മാത്രമാണ്. 21 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഫാത്തിമ സനയാണ് അല്‍പ്പമെങ്കിലും പൊരുതിനോക്കിയത്. 23 ബോളുകള്‍ നേരിട്ട താരം രണ്ടു ഫോറുകളടിച്ചു. 15 റണ്‍സെടുത്ത ഓപ്പണറും വിക്കറ്റ് കീപ്പറുമായ മുനീബ അലിയാണ് പാക് ബാറ്റിങ് നിരയില്‍ രണ്ടക്കത്തിലെത്തിയ രണ്ടാമത്തെ താരം. മൂന്നു വിക്കറ്റുകളെടുത്ത അമേലിയ കെറും രണ്ടു പേരെ പുറത്താക്കിയ എഡെന്‍ കാര്‍സനും ചേര്‍ന്നാണ് പാക് ബാറ്റിങ് നിരയുടെ കഥ കഴിച്ചത്.

111 റണ്‍സ് ചേസ് ചെയ്ത പാകിസ്താന്‍ ടീം കളിയില്‍ ഒരിക്കല്‍പ്പോലും ചിത്രത്തില്‍ ഇല്ലായിരുന്നു. തുടക്കം മുതല്‍ അവര്‍ക്കു തുരുതുരാ വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നു. പവര്‍പ്ലേ കഴിയുമ്പോഴേക്കും പാക് ടീമിന്റെ തോല്‍വി ഉറപ്പായിരുന്നു. ആറോവറിനുള്ളില്‍ 28 റണ്‍സിനിടെ അഞ്ചു വിക്കറ്റുകളാണ് അവര്‍ കളഞ്ഞുകുളിച്ചത്. അവിടെ നിന്നും പിന്നീടൊരു തിരിച്ചുവരവ് അവര്‍ക്കു അസാധ്യമായിരുന്നു. ഒടുവില്‍ 12ാം ഓവറില്‍ 56 റണ്‍സിനു പാക് ടീമിന്റെ കഥയും കഴിഞ്ഞു.

ന്യൂസിലാന്‍ഡ് ഇന്നിങ്‌സ്

ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസിലാന്‍ഡിനു പ്രതീക്ഷിച്ചതു പോലെയൊരു ടോട്ടല്‍ പടുത്തുയര്‍ത്താന്‍ സാധിച്ചില്ല. ആറു വിക്കറ്റുകള്‍ നഷ്ടത്തില്‍ 110 റണ്‍സ് നേടാനേ അവര്‍ക്കായുള്ളൂ. 28 റണ്‍സെടുത്ത ഓപ്പണര്‍ സൂസി ബേറ്റ്‌സും 22 റണ്‍സ് നേടിയ ബ്രൂക്ക് ഹാലിഡേയുമാണ് ന്യൂസിലാന്‍ഡിന്റെ പ്രധാന സ്‌കോറര്‍മാര്‍.

ക്യാപ്റ്റന്‍ സോഫി ഡിവൈന്‍ 19ഉം ജോര്‍ജിയ പിമ്മര്‍ 17ഉം റണ്‍സ് നേടി. ക്യാപ്റ്റന്‍ ഫാത്തിമ സനയുള്‍പ്പെടെ ഏഴു പേരാണ് പാകിസ്താനു വേണ്ടി പന്തെറിഞ്ഞത്. ഇവരില്‍ നഷ്‌റ സന്ധു നാലോവറില്‍ 18 റണ്‍സിനു മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി.

Story first published: Monday, October 14, 2024, 22:43 [IST]
Other articles published on Oct 14, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+