Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Womens T20 World Cup 2024: കിവികളോടു നാണംകെട്ടു, അടുത്തത് പാക് ടീം!! ഇന്ത്യ സെമി കാണുമോ?

ദുബായ്: വനിതകളുടെ ഐസിസി ടി20 ലോകകപ്പില്‍ ആഗ്രഹിച്ചതു പോലെയൊരു തുടക്കമല്ല ഇന്ത്യന്‍ ടീമിനു ലഭിച്ചിരിക്കുന്നത്. കന്നി ലോക കിരീടമെന്ന സ്വപ്‌നവുമായെത്തിയ ഹര്‍മന്‍പ്രീത് കൗറും സംഘവും ആദ്യ കളിയില്‍ ന്യൂസിലാന്‍ഡിനു മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു. 58 റണ്‍സിന്റെ കനത്ത പരാജയമാണ് പെണ്‍പടയ്ക്കു നേരിടേണ്ടി വന്നിട്ടുള്ളത്. ഇതോടെ ഇന്ത്യയുടെ സെമി ഫൈനല്‍ പ്രതീക്ഷകള്‍ക്കും തിരിച്ചടി നേരിട്ടിരിക്കുകയാണ്.

ബദ്ധവൈരികളായ പാകിസ്താനുമായിട്ടാണ് ഞായറാഴ്ച ഇന്ത്യയുടെ അടുത്ത പോരാട്ടം. ഇതു ഇന്ത്യക്കു ഡു ഓര്‍ ഡൈയ്ക്കു തുല്യമായ മാറിയിരിക്കുകയാണ്. അതിനു ശേഷം ശ്രീലങ്ക, നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയ എന്നിവരാണ് ഇന്ത്യയുടെ എതിരാളികള്‍. സെമി ഫൈനലിലേക്കു യോഗ്യത നേടാന്‍ ഇന്ത്യക്കു ഇനി എത്ര കളികളാണ് ജയിക്കേണ്ടതെന്നു നമുക്കു നോക്കാം.

INDIAN WOMENS TEAM

മരണഗ്രൂപ്പില്‍ ദുഷ്കരം

ടി20 ലോകകപ്പിലെ മരണഗ്രൂപ്പെന്നു വിലയിരുത്തപ്പെടുന്ന എയിലാണ് ഇന്ത്യയുള്ളത്. അതുകൊണ്ടു തന്നെ ഇവിടെ നിന്നും ആദ്യ രണ്ടു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്ത് സെമി ഫൈനലിലേക്കു ടിക്കറ്റെടുക്കുകയെന്നത് ഏറെ കടുപ്പം തന്നെയായിരിക്കും. ഉറച്ച വിജയപ്രതീക്ഷയോടെയായിരുന്നു കഴിഞ്ഞ ദിവസം കിവികള്‍ക്കെതിരേ ഇന്ത്യയിറങ്ങിയത്. കാരണം അവസാനമായി അവര്‍ക്കെതിരേ കളിച്ച 10 മല്‍സരങ്ങളിലും ഇന്ത്യക്കായിരുന്നു വിജയം.

ടി20 ലോകകപ്പിലും ഇതു ആവര്‍ത്തിക്കാമെന്ന ആത്മവിശ്വാസത്തിലായിരുന്നു ഹര്‍മന്‍പ്രീത് കൗറും സംഘവും. പക്ഷെ ബൗളിങ്, ഫീല്‍ഡിങ്, ബാറ്റിങ് തുടങ്ങി എല്ലാ മേഖലയിലും ഈ കളിയില്‍ ഇന്ത്യ ദുരന്തമായി തീര്‍ന്നു. പൊരുതാന്‍ പോലും ശ്രമിക്കാതെയാണ് ഇന്ത്യന്‍ ടീം ഈ മല്‍സരം കൈവിട്ടത്.

സെമി കാണില്ലേ?

ടൂര്‍ണമെന്റില്‍ ഇനി ഇന്ത്യക്കു മൂന്നു മല്‍സരങ്ങളാണ് ശേഷിക്കുന്നത്. ഇവയെല്ലാം ഇപ്പോള്‍ ടീമിനു നിര്‍ണായകമായി മാറിയിരിക്കുകയാണ്. മൂന്നു മല്‍സരങ്ങളിലും ഇന്ത്യക്കു ഉറപ്പായും ജയിക്കേണ്ടതുണ്ട്. ജയിച്ചാല്‍ മാത്രം പോരാ, നെറ്റ് റണ്‍റേറ്റും മെച്ചപ്പെടുത്താന്‍ ടീം ശ്രമിക്കേണ്ടതുണ്ട്.

എങ്കില്‍ മാത്രമേ സെമി ഫൈനല്‍ ഇന്ത്യ സ്വപ്‌നം കാണേണ്ടതുള്ളൂ. ഇനി ശേഷിച്ച മല്‍സരങ്ങളില്‍ പാകിസ്താന്‍, ശ്രീലങ്ക ഇവയിലൊരു ടീമിനോടു തോറ്റാല്‍ ഇന്ത്യയുടെ സെമി ഫൈനല്‍ പ്രതീക്ഷകള്‍ അസ്തമിക്കും.

ന്യൂസിലാന്‍ഡിനെതിരായ ആദ്യ കളിയിലെ 58 റണ്‍സിന്റെ വന്‍ തോല്‍വി ഇന്ത്യയുടെ നെറ്റ്‌റണ്‍റേറ്റിനെ സാരമായി ബാധിച്ചിട്ടുണ്ട്. -2.900 ലേക്കു അതു വീണിരിക്കുകയാണ്. ഇതോടെ ശ്രീലങ്കയെയും പിന്തള്ളി പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തേക്കും ഇന്ത്യ വീണു. നേരത്തേ ആദ്യ കളിയില്‍ പാകിസ്താനോടു തോറ്റ ലങ്കയുടെ നെറ്റ്‌റണ്‍റേറ്റ് -1.559 ആണ്.

ഓസീസിനെതിരേ കടുപ്പം

ഗ്രൂപ്പു ഘട്ടത്തില്‍ ഇനി ശേഷിക്കുന്ന മൂന്നു മല്‍സരങ്ങളില്‍ രണ്ടെണ്ണത്തിലാണ് ഇന്ത്യക്കു വിജയ പ്രതീക്ഷയുള്ളത്. ചിരവൈരികളായ പാകിസ്താന്‍, ശ്രീലങ്ക എന്നിവര്‍ക്കെതിരേയുള്ള മല്‍സരങ്ങളില്‍ ജയിക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസം ഹര്‍മന്‍പ്രീത് കൗറിനും ടീമിനുമുണ്ട്. പക്ഷെ നിലവിലെ ജേതാക്കളായ ഓസ്‌ട്രേലിയയെ തോല്‍പ്പിക്കുകയെന്നത് ഇന്ത്യക്കു ഏറെക്കുറെ അസാധ്യം തന്നെയായിരിക്കും.

അതിനാല്‍ തന്നെ പാക്, ലങ്ക എന്നിവരെ വലിയ മാര്‍ജിനില്‍ തോല്‍പ്പിക്കുന്നതോടൊപ്പം മറ്റു ചില മല്‍സരഫലങ്ങള്‍ കൂടി തങ്ങള്‍ക്കു അനുകൂലമായി വരുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. ന്യൂസിലാന്‍ഡ് ശേഷിച്ച മുഴുവന്‍ മല്‍സരങ്ങളിലും ജയിക്കുകയാണെങ്കില്‍ അതു ഇന്ത്യക്കു ഗുണം ചെയ്യും. അല്ലെങ്കില്‍ ന്യൂസിലാന്‍ഡ് ഇനിയുള്ള മൂന്നു മല്‍സരങ്ങളില്‍ രണ്ടെണ്ണമെങ്കിലും തോല്‍ക്കുകയും വേണം.

INDIAN WOMENS TEAM

ഇന്ത്യയുടെ പ്രകടനം

അവസാനത്ത മൂന്നു ടി20 ലോകകപ്പുകളെടുത്താല്‍ എല്ലാത്തിലും സെമി ഫൈനലിലേക്കു യോഗ്യത നേടാന്‍ ഇന്ത്യന്‍ ടീമിനു സാധിച്ചിരുന്നു. 2018ല്‍ ഇംഗ്ലണ്ടിനോടും 2023ല്‍ ഓസ്‌ട്രേലിയയോടും സെമിയില്‍ ഇന്ത്യ തോല്‍ക്കുകയായിരുന്നു. 2020ല്‍ ഫൈനലില്‍ കളിക്കാന്‍ ഇന്ത്യന്‍ പെണ്‍പടയ്ക്കു കഴിഞ്ഞു. പക്ഷെ ഇന്ത്യയുടെ കിരീടസ്വപ്നം ഓസ്‌ട്രേലിയക്കു മുന്നില്‍ തകരുകയായിരുന്നു.

Story first published: Saturday, October 5, 2024, 10:09 [IST]
Other articles published on Oct 5, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+