For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Womens world cup: കിവികള്‍ക്കു മുന്നില്‍ ഇന്ത്യ തകര്‍ന്നു, വന്‍ തോല്‍വി

62 റണ്‍സിനാണ് ന്യൂസിലാന്‍ഡിന്റെ വിജയം

1

ഹാമില്‍റ്റണ്‍: ഐസിസിയുടെ വനിതാ ക്രിക്കറ്റ് ലോകകപ്പിലെ രണ്ടാം ഗ്രൂപ്പ് മല്‍സരത്തില്‍ ഇന്ത്യക്കു കനത്ത തോല്‍വി. ആതിഥേയരായ ന്യൂസിലാന്‍ഡിനോടു 62 റണ്‍സിനാണ് മിതാലി രാജും സംഘവും കീഴടങ്ങിയത്. ആദ്യ കളിയില്‍ ചിരവൈരികളായ പാകിസ്താനെ തകര്‍ത്തുകൊണ്ട് തുടങ്ങിയ ഇന്ത്യന്‍ പെണ്‍പടയ്ക്കു കിവികള്‍ക്കെിരേ ഇതാവര്‍ത്തിക്കാനായില്ല.

261 റണ്‍സെന്ന വിജയലക്ഷ്യമാണ് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് ഇന്ത്യക്കു നല്‍കിയത്. ഈ സ്‌കോര്‍ അത്ര വെല്ലുവിളിയുയര്‍ത്തുന്നതായിരുന്നില്ലെങ്കിലും മൂര്‍ച്ചയേറിയ ബൗളിങ് നിരയുള്ള ന്യൂസിലാന്‍നെതിരേ ഇതു ദുഷ്‌കരം തന്നെയായിരുന്നു. അതു തന്നെയാണ് പിന്നീട് കണ്ടത്. കൃത്യമായ ഇടവളകളില്‍ വിക്കറ്റ് പിഴുത് ഇന്ത്യക്കു മൂക്കുകയറിട്ട കിവീസ് ഒരു ഘട്ടത്തിലും ആധിപത്യം വിട്ടുനല്‍കിയതുമില്ല. 46.4 ഓവറില്‍ 198 റണ്‍സിനു ഇന്ത്യയുടെ റണ്‍ചേസ് അവസാനിക്കുകയും ചെയ്തു.

ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ മുന്‍ ഹര്‍മന്‍പ്രീത് കൗറിനൊഴികെ (71) മറ്റാര്‍ക്കും കിവികളുടെ ബൗളിങ് ആക്രമണത്തിനു മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്ത കൗര്‍ 63 ബോളില്‍ ആറു ബൗണ്ടറികളും രണ്ടു സിക്‌സറുമടിച്ചു. ക്യാപ്റ്റന്‍ മിതാലി 31 റണ്‍സും ഓപ്പണര്‍ യാസ്തിക ഭാട്ടിയ 28 റണ്‍സിനും പുറത്തായി. മറ്റൊരും 20 റണ്‍സ് പോലും തികച്ചില്ല. സ്‌നേഹ റാണ (18), ജുലാന്‍ ഗോസ്വാമി (15), മേഘ്‌ന സിങ് (12*) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. ന്യൂസിലാന്‍ഡ് ബൗളിങ് നിരയില്‍ മികച്ചുനിന്നത് ലിയ തഹുലുവും അമേലിയ കെറുമായിരുന്നു. ഇരുവരും മൂന്നു വിക്കറ്റുകള്‍ വീതം വീഴ്ത്തി. ഹെയ്‌ലി ജെന്‍സണിനു രണ്ടു വിക്കറ്റ് ലഭിച്ചപ്പോള്‍ ജെസ് കെറും ഹന്ന റോവും ഓരോ വിക്കറ്റ് വീതം നേടി.

2

റണ്‍ചേസില്‍ ഒരു ഘട്ടത്തില്‍പ്പോലും വിജയപ്രതീക്ഷ നല്‍കാതെയാണ് ഇന്ത്യ കീഴടങ്ങിയത്. കൃത്യമായ ഇടവേളകളില്‍ ടീമിനു വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നു. ടീം സ്‌കോര്‍ 10ല്‍ വച്ച് സ്മൃതി മന്ദനയും (6) 26ല്‍ വച്ച് ദീപ്തി ശര്‍മയും (5) പുറത്തായിരുന്നു. മൂന്നിന് 50 റണ്‍സിലേക്കു വീണ ഇന്ത്യ നാലാം വിക്കറ്റില്‍ മിതാലി- കൗര്‍ സഖ്യം കരകയറ്റിയിരുന്നു. 47 റണ്‍സ് ഇരുവരും ചേര്‍ന്നെടുത്തു. എന്നാല്‍ സ്‌കോര്‍ 97ല്‍ നില്‍ക്കെ മിതാലിയും റിച്ച ഘോഷും (0) പുറത്തായതോടെ ഇന്ത്യ അഞ്ചിനു 97ലേക്കു തകര്‍ന്നു. എങ്കിലും ക്രീസിന്റെ മറുഭാഗത്ത് കൗര്‍ പൊരുതിനോക്കിയെങ്കിലും ടീമംഗങ്ങളില്‍ നിന്നും പിന്തുണ ലഭിച്ചില്ല. എട്ടാമതായാണ് കൗര്‍ ക്രീസ് വിട്ടത്.

3

നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ന്യസിലാന്‍ഡ് ഒമ്പതു വിക്കറ്റ് നഷ്ടത്തിലാണ് 260 റണ്‍സെടുത്തത്. ആമി സാറ്റര്‍വൈറ്റ് (75), അമേലിക കെര്‍ (50) എന്നിവരുടെ ഫിഫ്റ്റികളാണ് കിവികളുടെ ഇന്നിങ്‌സിനു കരുത്തേകിയത്. കെയ്റ്റി മാര്‍ട്ടിന്‍ 41ഉം ക്യാപ്റ്റന്‍ സോഫി ഡിവൈന്‍ 35ഉം റണ്‍സ് നേടി. ഇന്ത്യക്കു വേണ്ടി പൂജ വസ്ത്രാക്കര്‍ നാലു വിക്കറ്റുകള്‍ വീഴ്ത്തി. രാജേശ്വരി ഗെയ്ക്വാദിനു രണ്ടു വിക്കറ്റും ലഭിച്ചു.

Story first published: Thursday, March 10, 2022, 13:45 [IST]
Other articles published on Mar 10, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+