For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Womens World Cup 2025: വരുന്നു പെണ്‍പടയുടെ പൂരം!! ആവേശമായി ജിയോസ്റ്റാറിന്റെ പുതിയ വീഡിയോ

By Desk

മുംബൈ: ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പിന്റെ ഔദ്യോഗിക ബ്രോഡ്കാസ്റ്റ് & ഡിജിറ്റല്‍ പങ്കാളിയായ ജിയോസ്റ്റാര്‍, ''ജഴ്‌സി വഹി തോ ജസ്ബാ വഹി'' എന്ന ക്യാമ്പെയ്ന്‍ ഫിലിം ഇന്ന് പുറത്തിറക്കി. ഇന്ത്യയും ശ്രീലങ്കയും ചേര്‍ന്ന് ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിന്റെ ഏറ്റവും പുതിയ പതിപ്പ് ഈ മാസം 30 മുതല്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്വര്‍ക്കിലും ജിയോഹോട്സ്റ്റാറിലും തല്‍സമയം സംപ്രേഷണം ചെയ്യും.

ബബിള്‍വ്രാപ് ഫിലിംസിന്റെ ആശയത്തില്‍ തയ്യാറാക്കിയ ഈ ഹൃദയസ്പര്‍ശിയായ പ്രൊമോ, ഇന്ത്യന്‍ ജേഴ്‌സി ആരാണ് ധരിക്കുന്നതെന്ന് നോക്കാതെ അത് കോടിക്കണക്കിന് ഹൃദയങ്ങളെ ഒന്നിപ്പിക്കുന്നുവെന്ന സന്ദേശം ആഘോഷിക്കുന്നു. കഥയില്‍, നായകന്‍ മടിച്ചുകൊണ്ട് സ്മൃതി മന്ദനയുടെ ജഴ്‌സി ധരിച്ച് ജോലിക്ക് പോകുന്നു.

WOMENS CRICKET WORLD CUP 2025

എന്നാല്‍ വഴിയിലൂടെ ഇന്ത്യയിലെ വനിതാ ക്രിക്കറ്റര്‍മാരുടെ ജഴ്‌സി അഭിമാനത്തോടെ ധരിച്ചിരിക്കുന്ന ആരാധകരെ കാണുന്നു. ഒടുവില്‍ ഓഫീസിലെ ലിഫ്റ്റ് ഓപ്പറേറ്ററെയും അതേ ജേഴ്‌സിയോടു കൂടി കാണുമ്പോള്‍, അയാള്‍ പറയുന്നു: ''വിരാട് കളിച്ചാലും സ്മൃതി കളിച്ചാലും ജയിക്കുക ഇന്ത്യ തന്നെയല്ലേ''. ഇതോടെ നായകന്‍ പ്രചോദിതനായി, സ്വന്തം ജാക്കറ്റ് മാറ്റി, അഭിമാനത്തോടെ ഓഫീസിലേക്ക് നടക്കുന്നതാണ് വീഡിയോയിലുള്ളത്.

വനിതാ ലോകകപ്പിനു മുന്നോടിയായി ജിയോസ്റ്റാര്‍ പുറത്തിറക്കിയ കാംപയ്ന്‍ ഫിലിം കാണാം

''ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രനിമിഷമാണ്. പുതിയ തലമുറയെ പ്രചോദിപ്പിക്കുന്ന ശക്തമായ അവസരം. സ്വന്തം നാട്ടില്‍ 'Women in Blue' ഇതുവരെ കൈവരിക്കാത്ത ട്രോഫിക്കായി പോരാടുമ്പോള്‍, ഒരു ബില്യണ്‍ ശബ്ദങ്ങളുടെ പിന്തുണയോടെ ഇന്ത്യ യഥാര്‍ത്ഥ മത്സരാര്‍ത്ഥികളായി ലോകകപ്പിലേക്ക് കടക്കുന്നു,'' എന്ന് ജിയോസ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ വീക്ഷണവും വരുമാന പ്രവര്‍ത്തനങ്ങളുടെ മേധാവി സിദ്ധാര്‍ത്ഥ് ശര്‍മ്മ പറഞ്ഞു.

''ഇത് ക്രിക്കറ്റിനേക്കാള്‍ വലുതാണ് ചരിത്രം പുതുക്കി എഴുതാനുള്ള അവസരം. പുരുഷന്മാരുടേയോ സ്ത്രീകളുടേയോ ജഴ്‌സിയെന്ന് നോക്കാതെ, ഇന്ത്യന്‍ ജഴ്‌സിയോടുള്ള അഭിമാനം വീണ്ടും ഓര്‍മ്മപ്പെടുത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം.

ഈ ഫിലിം ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകന്റെ യാത്രയാണ് പകര്‍ത്തുന്നത്. ഇപ്പോള്‍ ഓരോ ഇന്ത്യന്‍ ജഴ്‌സിയെയും ഒരുപോലെ അഭിമാനത്തോടെ കാണേണ്ട സമയം വന്നിരിക്കുന്നു.'' ലോകകപ്പിന്റെ ഉദ്ഘാടന മല്‍സരത്തില്‍ ഇന്ത്യയും ആതിഥേയരായ ശ്രീലങ്കയും ഗുവാഹത്തിയില്‍ ഏറ്റുമുട്ടും. ഇതോടെ ഓര്‍മകളില്‍ നിന്നു മായാത്ത ഒരു ലോകകപ്പിന് തിരശ്ശീല ഉയരും.

ഇന്ത്യയുടെ വനിതാ ലോകകപ്പ് സ്‌ക്വാഡ്

ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ദന (വൈസ് ക്യാപ്റ്റന്‍), പ്രതീക റാവല്‍, ഹര്‍ലീന്‍ ഡിയോള്‍, ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ്, ഉമാ ചേത്രി, രേണുക സിങ് താക്കൂര്‍, ദീപ്തി ശര്‍മ, സ്നേഹ് റാണ, ശ്രീ ചരണി, രാധാ യാദവ്, അമന്‍ജോത് കൗര്‍, അരുന്ധതി റെഡ്ഡി. ക്രാന്തി ഗൗഡ്.

റിസര്‍വ് കളിക്കാര്‍: തേജല്‍ ഹസബ്‌നിസ്, പ്രേമ റാവത്ത്, പ്രിയ മിശ്ര, മിന്നു മണി, സയാലി സത്ഘരെ.

Story first published: Thursday, September 11, 2025, 11:16 [IST]
Other articles published on Sep 11, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+