Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Womens Asia Cup 2022: ജെമീമക്കും ദീപ്തിക്കും ഫിഫ്റ്റി, യുഎഇയെ തകര്‍ത്ത് ഇന്ത്യ, ഹാട്രിക് ജയം

1

ധാക്ക: വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഹാട്രിക് ജയത്തോടെ ഇന്ത്യ കുതിപ്പ് തുടരുന്നു. മൂന്നാം മത്സരത്തില്‍ യുഎഇയെ 104 റണ്‍സിനാണ് ഇന്ത്യയുടെ പെണ്‍നിര പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ യുഎഇക്ക് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 74 റണ്‍സാണ് നേടാനായത്. ജെമീമ റോഡ്രിഗസിന്റെയും (75*) ദീപ്തി ശര്‍മയുടെയും (64) ഫിഫ്റ്റിയാണ് ഇന്ത്യന്‍ ജയത്തിന് കരുത്തേകിയത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ഓപ്പണറായെത്തിയ വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷ് ഗോള്‍ഡന്‍ ഡെക്കായി. മലേഷ്യക്കെതിരേ ഫിഫ്റ്റി നേടിയ സബിനേനി മേഘനയും (10) നിരാശപ്പെടുത്തി. നാലാമതായെത്തിയ ദയാലന്‍ ഹേമലതയും (2) നിരാശപ്പെടുത്തിയതോടെ 20 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലേക്ക് ഇന്ത്യ തകര്‍ന്നു. എന്നാല്‍ നാലാം വിക്കറ്റിലെ ദീപ്തി ശര്‍മ-ജെമീമ റോഡ്രിഗസ് കൂട്ടുകെട്ട് ഇന്ത്യക്ക് കരുത്തേകി. 128 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്.

1

49 പന്തില്‍ 5 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 64 റണ്‍സ് നേടിയ ദീപ്തി പുറത്താവുമ്പോള്‍ 148 എന്ന മികച്ച നിലയിലേക്ക് ഇന്ത്യയെത്തിയിരുന്നു. പൂജ വസ്ത്രാകര്‍ (13) പെട്ടെന്ന് മടങ്ങിയെങ്കിലും ഒരുവശത്ത് ജെമീമ സ്‌കോര്‍ ഉയര്‍ത്തി. 45 പന്തില്‍ 11 ബൗണ്ടറി ഉള്‍പ്പെടെയാണ് ജെമീമയുടെ പ്രകടനം. കിരണ്‍ പ്രഭു നവ്ഗീരെ (10) പുറത്താവാതെ നിന്നു. യുഎഇക്കായിു ചായ മുഗാല്‍, മഹിക ഗൗര്‍, ഈഷ ഓസ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.

മറുപടിക്കിറങ്ങിയ യുഎഇ ആറ് വിക്കറ്റ് ബാക്കി നിര്‍ത്തിയെങ്കിലും വിജയലക്ഷ്യം അവരെ ബാധിച്ചതേയില്ല. തീര്‍ത്ഥ സതീഷ് (1), ഈഷ ഓസ (4), നഡാഷ ചെരിയത്ത് (0), ഖുഷി ശര്‍മ (29) എന്നിവരുടെ വിക്കറ്റാണ് യുഎഇക്ക് നഷ്ടമായത്. കവിഷ എഗോഡ്ജിയും (30) ക്യാപ്റ്റന്‍ ചായ മുഗാലും (6) പുറത്താവാതെ നിന്നു. ഇന്ത്യക്കായി രാജേശ്വരി ഗെയ്ക്‌വാദ് രണ്ടും ദയാലന്‍ ഹേമലത ഒരു വിക്കറ്റും വീഴ്ത്തി.

1

ആദ്യ മത്സരത്തില്‍ ശ്രീലങ്കയേയും രണ്ടാം മത്സരത്തില്‍ മലേഷ്യയേയും ഇന്ത്യ തോല്‍പ്പിച്ചിരുന്നു. ഹാട്രിക് ജയത്തോടെ ഇന്ത്യ സജീവ കിരീട പ്രതീക്ഷയിലാണ്. അവസാന ഏഷ്യാ കപ്പ് കൈവിട്ടു കളഞ്ഞ ഇന്ത്യ ബംഗ്ലാദേശില്‍ നിന്ന് കിരീടം തിരിച്ചുപിടിക്കാനുള്ള തയ്യാറെടുപ്പിലാണ്.

Story first published: Tuesday, October 4, 2022, 16:56 [IST]
Other articles published on Oct 4, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+