For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Womens Asia Cup 2024: ഹാട്രിക് ജയം, ഇന്ത്യന്‍ പെണ്‍പട സെമിയില്‍; ആരാവും എതിരാളി?

ദാംബുല്ല: വനിതകളുടെ ഏഷ്യാ കപ്പില്‍ ഹാട്രിക്ക് ജയവുമായി നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യക്കു സെമി ഫൈനല്‍ ടിക്കറ്റ്. ഗ്രൂപ്പ് എയിലെ മൂന്നാമത്തെയും അവസാനത്തെയും കളിയില്‍ നേപ്പാളിനെയാണ് സ്മൃതി മന്ദനയുടെ ടീം തകര്‍ത്തെറിഞ്ഞത്. തികച്ചും ഏകപക്ഷീയമായ മല്‍സരത്തില്‍ 82 റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം. നേരത്തേ ആദ്യ കളിയില്‍ ചിരവൈരികളായ പാകിസ്താനെ ഏഴു വിക്കറ്റിനും യുഎഇയെ 78 റണ്‍സിനും ഇന്ത്യ കെട്ടുകെട്ടിച്ചിരുന്നു.

ഗ്രൂപ്പ് എയിലെ മൂന്നു മല്‍സരങ്ങളിലും ജയിച്ച് ഇന്ത്യ ഒന്നാംസ്ഥാനക്കാരായാണ് സെമിയിലേക്കു ടിക്കറ്റ് വാങ്ങിയത്. സെമിയില്‍ ഇന്ത്യയുടെ എതിരാളികള്‍ ആരാവുമെന്ന കാര്യത്തില്‍ ചിത്രം തെളിഞ്ഞിട്ടില്ല. ഗ്രൂപ്പ് ബിയിലെ രണ്ടാംസ്ഥാനക്കാരാണ് സെമിയില്‍ ഇന്ത്യയെ കാത്തിരിക്കുന്നത്. ബംഗ്ലാദേശ്, തായ്‌ലാന്‍ഡ് എന്നിവയിലൊരു ടീമാവും സെമിയില്‍ ഇന്ത്യയെ കാത്തിരിക്കുന്നത്. ഈ ഗ്രൂപ്പിലെ അവസാന റൗണ്ട് മല്‍സരങ്ങള്‍ കഴിയുന്നതോടെ മാത്രമേ സെമി ലൈനപ്പിനെക്കുറിച്ചു ചിത്രം തെളികയുള്ളൂ.

INDIAN TEAM

ടോസിനു ശേഷം ബാറ്റിങിനിറങ്ങിയ ഇന്ത്യ നേപ്പാളിനു 179 റണ്‍സിന്റെ വിജയലക്ഷ്യമാണ് നല്‍കിയത്. മറുപടിയില്‍ കളിയുടെ ഒരു ഘട്ടത്തില്‍പ്പോലും ഇന്ത്യക്കു കാര്യമായ വെല്ലുവിളിയുയര്‍ത്താതെ നേപ്പാള്‍ കീഴടങ്ങുകയായിരുന്നു. മറുപടിയില്‍ 20 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 96 റണ്‍സെടുക്കാനേ നേപ്പാളിനായുള്ളൂ. നേപ്പാള്‍ ബാറ്റിങ് ലൈനപ്പില്‍ ആരെയും 20 റണ്‍സ് പോലും തികയ്ക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ അനുവദിച്ചില്ല. 18 റണ്‍സെടുത്ത സീത റാണ മഗറാണ് ടോപ്‌സ്‌കോറര്‍. ബിന്ദു റവാല്‍ 17ഉം റുബിന ഛെത്രി 15ഉം ക്യാപ്റ്റന്‍ ഇന്ദു ബര്‍മ 14ഉം റണ്‍സെടുത്തു.

മലയാളി താരം സജന സജീവനുള്‍പ്പെടെ ആറു പേരെയാണ് ബൗളിങില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മൃതി പരീക്ഷിച്ചത്. ഇവരില്‍ മികച്ചു നിന്നത് മൂന്നു പേരായിരുന്നു. ദീപ്തി ശര്‍മ മൂന്നു വിക്കറ്റുകള്‍ പിഴുതപ്പോള്‍ അരുന്ധതി റെഡ്ഡിയും രാധ യാദവും രണ്ടു വിക്കറ്റുകള്‍ വീതമെടുത്തു. സജനയ്ക്കു ഒരു ഓവറേ ലഭിച്ചുള്ളൂ. 11 റണ്‍സ് വിട്ടുകൊടുത്ത വയനാട്ടുകാരിക്കു വിക്കറ്റൊന്നും കിട്ടിയില്ല.

നേരത്തേ ഓപ്പണര്‍ ഷഫാലി വര്‍മയുടെ (81) വെടിക്കെട്ട് ഫിഫ്റ്റിയാണ് ഇന്ത്യക്കു കരുത്തായത്. നിശ്ചിത 20 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തിലാണ് ഇന്ത്യ 178 റണ്‍സെന്ന മികച്ച ടോട്ടലിലെത്തിയത്. 48 ബോളുകള്‍ നേരിട്ട ഷഫാലിയുടെ ഇന്നിങ്‌സില്‍ 12 ഫോറും ഒരു സിക്‌സറുമുള്‍പ്പെട്ടിരുന്നു.

ഓപ്പണര്‍ ഹേമലതയാണ് (47) മറ്റൊരു പ്രധാന സ്‌കോറര്‍. 42 ബോളുകള്‍ നേരിട്ട താരം അഞ്ചു ഫോറും ഒരു സിക്‌സറുമടിച്ചു. ഓപ്പണിങ് വിക്കറ്റില്‍ 122 റണ്‍സ് ഷഫാലി- ഹേമലത സഖ്യം സ്‌കോര്‍ ബോര്‍ഡിലേക്കു കൂട്ടിച്ചേര്‍ത്തിരുന്നു. 14ാമത്തെ ഓവറിലാണ് ഈ ജോടി വേര്‍പിരിഞ്ഞത്. മൂന്നാം നമ്പറിലേക്കു പ്രൊമോട്ട് ചെയ്യപ്പെട്ട സജനയ്ക്കു 10 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.

Story first published: Tuesday, July 23, 2024, 22:10 [IST]
Other articles published on Jul 23, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+