Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Womens Asia Cup: വരുന്നു പെണ്‍പടയുടെ ഏഷ്യന്‍ പൂരം, ചാനല്‍, ലൈവ് സ്ട്രീമിങ് എല്ലാമറിയാം

1

വന്‍ വിജയമായി പുരുഷ ഏഷ്യാ കപ്പ് ക്രിക്കറ്റിനു പിന്നാലെ വനിതകളുടെ ഏഷ്യാ കപ്പും വരുന്നു. ഒക്ടോബര്‍ ഒന്നിനാണ് ഏഷ്യന്‍ ക്രിക്കറ്റിലെ പെണ്‍പടയിലെ വിജയികളെ കണ്ടെത്താനുള്ള ടൂര്‍ണമെന്റിനു തുടക്കമാവുന്നത്. ബംഗ്ലാദേശാണ് വനിതാ ഏഷ്യാ കപ്പിനു ആതിഥേയത്വം വഹിക്കുന്നത്. മുഴുവന്‍ മല്‍സരങ്ങളിലും സൈലറ്റ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയം, സൈലറ്റ് ഔട്ടര്‍ ക്രിക്കറ്റ് സ്‌റ്റേഡിയം എന്നീവിടങ്ങളിലായിട്ടാണ് നടക്കുന്നത്.

ഇന്ത്യയാണ് വനിതാ ഏഷ്യാ കപ്പിലും കിരീട ഫേവറിറ്റുകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന ഇന്ത്യന്‍ സംഘത്തില്‍ സ്മൃതി മന്ദന, ഷഫാലി വര്‍മ തുടങ്ങിയ സൂപ്പര്‍ താരങ്ങളുമുണ്ട്. രോഹിത് ശര്‍മയ്ക്കും സംഘത്തിനും യുഎഇയില്‍ നേടിയെടുക്കാന്‍ സാധിക്കാതെ പോയത് ഹര്‍മന്‍പ്രീതിനും ടീമിനും ബംഗ്ലാദേശില്‍ യാഥാര്‍ഥ്യമാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ഫാന്‍സ്. വനിതാ ഏഷ്യാ കപ്പിന്റെ ടെലകാസ്റ്റിനെക്കുറിച്ചും ലൈവ് സട്രീമിങിനെക്കുറിച്ചും അറിയാം.

ഇന്ത്യയില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിനാണ് ഏഷ്യാ കപ്പിന്റെ സംപ്രേക്ഷണാവകാശം. കൂടാതെ ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലും മല്‍സരങ്ങളുടെ ലൈവ് സ്ട്രീമിങുണ്ടാവും. ഇത്തവണ പുരുഷ വിഭാഗം ഏഷ്യാ കപ്പ് വളരെയധികം ആവേശകരമായിരുന്നു. ഭൂരിഭാഗം മല്‍സരങ്ങളും ത്രില്ലറുകളായിരുന്നു. പലതിലും അവസാന ഓവറുകളിലാണ് വിജയികള്‍ തീരുമാനിക്കപ്പെട്ടത്. പാകിസ്താനെ തകര്‍ത്ത് ശ്രീലങ്കയായിരുന്നു ഏഷ്യാ കപ്പില്‍ മുത്തമിട്ടത്. ഗ്രൂപ്പ് ജേതാക്കളായി മുന്നേറിയ ഇന്ത്യ സൂപ്പര്‍ ഫോറില്‍ തോറ്റു പുറത്താവുകയായിരുന്നു. മൂന്നു മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രമേ സൂപ്പര്‍ ഫോറില്‍ ഇന്ത്യ വിജയിച്ചുള്ളൂ.

2

വനിതാ ഏഷ്യാ കപ്പിലെ മല്‍സരങ്ങളെല്ലാം പകലാണ് നടക്കുന്നത്. ഇന്ത്യന്‍ സമയം രാവിലെ 8.30നും ഉച്ചയ്ക്കു ഒരു മണിക്കുമാണ് മല്‍സരങ്ങള്‍. മിക്ക ദിവസങ്ങളിലും രണ്ടു മല്‍സരങ്ങള്‍ വീതമുണ്ടായിരിക്കും. ടി20 ഫോര്‍മാറ്റില്‍ തന്നെ നടക്കുന്ന ടൂര്‍ണമെന്റില്‍ ആകെ ഏഴു ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ഫൈനലുള്‍പ്പെടെ 24 മല്‍സരങ്ങള്‍ ചാപ്യന്‍ഷിപ്പിലുണ്ടാവും. ഇന്ത്യയുടെ ആദ്യ മല്‍സരം ഒക്ടോബര്‍ ഒന്നിനു ശ്രീലങ്കയുമായിട്ടാണ്. ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്ന ഇന്ത്യ- പാകിസ്താന്‍ ത്രില്ലര്‍ ഏഴിനു നടക്കും.

റൗണ്ട് റോബിന്‍ രീതിയിലാണ് ടൂര്‍ണമെന്റ്. ഏഴു ടീമുകളും പരസ്പരം ഓരോ തവണ ഏറ്റുമുട്ടും. ആദ്യ നാലു സ്ഥാനക്കാരായിരിക്കും സെമി ഫൈനലിലേക്കു യോഗ്യത നേടുക. അടുത്ത മാസം 15നാണ് കലാശപ്പോരാട്ടം. ആതിഥേയര്‍ കൂടിയായ ബംഗ്ലാദേശാണ് നിലവിലെ ചാംപ്യന്‍മാര്‍. 2018ലെ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ചായിരുന്നു ബംഗ്ലാദേശ് കപ്പുയര്‍ത്തിയത്.

Story first published: Tuesday, September 27, 2022, 18:30 [IST]
Other articles published on Sep 27, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+