Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Womens Asia Cup: ഷഫാലിക്ക് ഫിഫ്റ്റി, ബംഗ്ലാദേശിനോട് പകരം വീട്ടി ഇന്ത്യ, ഗംഭീര ജയം

1

ധാക്ക: വനിതാ ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ. 59 റണ്‍സിനാണ് ഇന്ത്യയുടെ പെണ്‍നിരയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ബംഗ്ലാദേശിന് 7 വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സാണ് നേടാനായത്. നിലവിലെ ജേതാക്കളും ആതിഥേയരുമായ ബംഗ്ലാദേശിനോടുള്ള ഇന്ത്യയുടെ മധുര പ്രതികാരം കൂടിയാണിത്. അവസാന ഏഷ്യാ കപ്പില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയായിരുന്നു ബംഗ്ലാദേശ് കിരീടം നേടിയത്. ഇതിന് പ്രതികാരം വീട്ടാന്‍ ഇന്ത്യക്ക് സാധിച്ചിരിക്കുകയാണ്.

ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മോശം ഫോമിലായിരുന്ന ഷഫാലി വര്‍മയും (55) സ്മൃതി മന്ദാനയും (47) മികവ് കാട്ടിയതോടെ ഒന്നാം വിക്കറ്റില്‍ 96 റണ്‍സ് പിറന്നു. 38 പന്തില്‍ 6 ബൗണ്ടറി നേടിയ മന്ദാന റണ്ണൗട്ടായതോടെയാണ് കൂട്ടുകെട്ട് പൊളിഞ്ഞത്. മൂന്നാം നമ്പറിലെത്തിയ ജെമീമ റോഡ്രിഗസും (35*) തിളങ്ങിയതോടെ ഇന്ത്യ മികച്ച സ്‌കോറിലേക്ക് നീങ്ങി.

1

24 പന്തില്‍ 4 ബൗണ്ടറികളാണ് ജെമീമ നേടിയത്. ഷഫാലി 44 പന്തില്‍ 5 ഫോറും 2 സിക്‌സും പറത്തിയാണ് മടങ്ങിയത്. റിച്ചാ ഘോഷ് (4), കിരണ്‍ പ്രഭു നവ്ഗിരെ (0), ദീപ്തി ശര്‍മ (10) എന്നിവര്‍ നിരാശപ്പെടുത്തിയില്ലായിരുന്നെങ്കില്‍ അല്‍പ്പം കൂടി വലിയ സ്‌കോറിലേക്കെത്താന്‍ ഇന്ത്യക്ക് സാധിക്കുമായിരുന്നു. പൂജ വസ്ത്രാകര്‍ (1) പുറത്താവാതെ നിന്നു. ബംഗ്ലാദേശിനായി റുമാന അഹമ്മദ് മൂന്നും സല്‍മാന്‍ ഖാദുന്‍ ഒരു വിക്കറ്റും നേടി.

മറുപടിക്കിറങ്ങിയ ബംഗ്ലാദേശിന്റെ തുടക്കവും ഭേദപ്പെട്ടതായിരുന്നു. ഫര്‍ഖാന ഹൊഖ് (30), മുര്‍ഷിദ ഖാദുന്‍ (21), നിഗര്‍ സുല്‍ത്താന (36) എന്നിവര്‍ തിളങ്ങി. ബംഗ്ലാദേശിന്റെ ടോപ് ത്രീ മികവ് കാട്ടിയെങ്കിലും പിന്നീടെത്തിയവരിലാര്‍ക്കും രണ്ടക്കം കാണാനായില്ല. റുമാന അഹമ്മദ് (0), റിതു മോനി (4), ഫഹിമ ഖാത്തുന്‍ (1), ലതാ മൊണ്ടാല്‍ (1) എന്നിവര്‍ക്കൊന്നും തിളങ്ങാനായില്ല. നഹിത അക്തറും (0) സല്‍മാന്‍ ഖാത്തിനും (5) പുറത്താവാതെ നിന്നു.

1

ഇന്ത്യക്കായി ദീപ്തി ശര്‍മയും ഷഫാലി വര്‍മയും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ രേണുക സിങ്, സ്‌നേഹ് റാണ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. അവസാന മത്സരത്തില്‍ പാകിസ്താനോട് ഇന്ത്യ തോറ്റിരുന്നു. ഇതിന് ശേഷമാണ് ഇപ്പോള്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി തിരിച്ചുവരാന്‍ ഇന്ത്യക്ക് സാധിച്ചിരിക്കുന്നത്.

Story first published: Saturday, October 8, 2022, 17:21 [IST]
Other articles published on Oct 8, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+