Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Womens Asia Cup: ശ്രീലങ്കയെ തകര്‍ത്തു, ഇന്ത്യക്ക് ഏഴാം ഏഷ്യാ കപ്പ് കിരീടം, മന്ദാനക്ക് ഫിഫ്റ്റി

1

ധാക്ക: വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യയുടെ പെണ്‍ നിരക്ക് കിരീടം. ഫൈനലില്‍ ശ്രീലങ്കയെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടം ചൂടിയത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 9 വിക്കറ്റ് നഷ്ടത്തില്‍ 65 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 8.3 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയ ലക്ഷ്യം മറികടന്നു. ഇന്ത്യയുടെ ഏഴാം ഏഷ്യാ കപ്പ് കിരീടമാണിത്. സ്മൃതി മന്ദാനയുടെ (51*) ഫിഫ്റ്റിയും രേണുക സിങ്ങിന്റെ മൂന്ന് വിക്കറ്റ് പ്രകടനവുമാണ് ഇന്ത്യയുടെ വിജയത്തിന് കരുത്തായത്. അവസാന ഏഷ്യാ കപ്പ് ഫൈനലില്‍ ബംഗ്ലാദേശിനോട് തോറ്റ് കിരീട നഷ്ടപ്പെടുത്തിയ ഇന്ത്യ ശക്തമായിത്തന്നെ കിരീടം തിരിച്ചുപിടിച്ചിരിക്കുകയാണ്.

1

ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ശ്രീലങ്കയുടെ വനിതാ ടീമിന് തൊട്ടതെല്ലാം പിഴച്ചു. രണ്ട് പേര്‍ മാത്രമാണ് രണ്ടക്കം കണ്ടത്. ഓപ്പണറും ക്യാപ്റ്റനുമായ ചമാരി അത്തപ്പത്തു (6) ആദ്യം പുറത്തായി. റണ്ണൗട്ടായാണ് താരത്തിന്റെ മടക്കം. മറ്റൊരു ഓപ്പണറായ അനുഷ്‌ക സഞ്ജീവനി (2), ഹര്‍ഷിത സമരവിക്രമ (10), നിലാക്ഷി ഡി സില്‍വ (6), ഹാസിനി പേരേര (0) എന്നിവരെല്ലാം ഒറ്റയക്കത്തില്‍ മടങ്ങിയതോടെ ശ്രീലങ്ക വന്‍ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി.

18 റണ്‍സിനിടെ ആറ് വിക്കറ്റാണ് ശ്രീലങ്കയ്ക്ക് നഷ്ടമായത്. കവിഷ ദില്‍ഹാരിയും (1) നിരാശപ്പെടുത്തി. ഒഷാദി രണസിങ്കെ (20 പന്തില്‍ 13) ഭേദപ്പെട്ട പ്രകടനം നടത്തി. മാല്‍ഷ ഷെലാനി (0), സുഗന്ധിക കുമാരി (6) എന്നിവരും നിരാശപ്പെടുത്തിയപ്പോള്‍ ഇനോക റണവീര (18*) ശ്രീലങ്കയുടെ ടോപ് സ്‌കോററായി. അച്ചിനി കുലസൂര്യ (6*) പുറത്താവാതെ നിന്നു. ഇന്ത്യന്‍ ബൗളര്‍മാര്‍ അച്ചടക്കത്തോടെ പന്തെറിഞ്ഞപ്പോള്‍ ശ്രീലങ്ക 9 വിക്കറ്റിന് 65 റണ്‍സില്‍ ഒതുങ്ങി. ഇന്ത്യക്കായി രേണുക സിങ് മൂന്ന് വിക്കറ്റും രാജേശ്വരി ഗെയ്ക് വാദ്, സ്‌നേഹ് റാണ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും പങ്കിട്ടു.

1

മറുപടിക്കിറങ്ങിയ ഇന്ത്യ അതിവേഗം വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശി. ഓപ്പണര്‍ ഷഫാലി വര്‍മ (8 പന്തില്‍ 5) ആദ്യം മടങ്ങി. ഇനോക രണവീരയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. ജെമീമ റോഡ്രിഗസിനെ (2) കവിഷ ദില്‍ഹാരി ക്ലീന്‍ബൗള്‍ഡാക്കി. എന്നാല്‍ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ച സ്മൃതി മന്ദാനയാണ് (51) ഇന്ത്യയുടെ വിജയ ശില്‍പ്പി. 25 പന്തില്‍ 6 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 204 സ്‌ട്രൈക്കറേറ്റിലായിരുന്നു മന്ദാനയുടെ ബാറ്റിങ്. ഹര്‍മന്‍ പ്രീത് കൗര്‍ (11) പുറത്താവാതെ നിന്നു.

Story first published: Saturday, October 15, 2022, 15:34 [IST]
Other articles published on Oct 15, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+