Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വനിതാ ടി20 ചലഞ്ച്: ഷാര്‍ജാ ക്രിക്കറ്റ് സ്‌റ്റേഡിയം വേദിയായേക്കും- റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ

ഷാര്‍ജ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് യുഎഇയില്‍ വിജയകരമായി പുരോഗമിക്കവെ വനിതാ ടി20 ചലഞ്ച് ടൂര്‍ണമെന്റും ഇതിനോടപ്പം നടത്താനുള്ള തയ്യാറെടുപ്പിലാണ് ബിസിസിഐ. ഇത് സംബന്ധിച്ച് നേരത്തെ തന്നെ ബിസിസിഐ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ ഷാര്‍ജാ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ഇത്തവണ ടി20 ചലഞ്ച് നടത്തുമെന്ന വിവരമാണ് പുറത്തുവരുന്നത്. ഇത്തവണ ഐപിഎല്ലിലെ 12 മത്സരങ്ങള്‍ക്ക് ഷാര്‍ജ ക്രിക്കറ്റ് മൈതാനം വേദിയാകുന്നുണ്ട്. എറ്റവും കുറവ് മത്സരം നടക്കുന്നത് ഷാര്‍ജയിലാണ്. താരതമ്യേനെ ചെറിയ സ്റ്റേഡിയം ആയതിനാല്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഷാര്‍ജയില്‍ കൂടുതല്‍ പിന്തുണ ലഭിക്കുന്നു. വനിതാ ടീമുകള്‍ക്ക് പുരുഷ ടീമുകളേക്കാള്‍ ചെറിയ മൈതാനമാണ് പൊതുവേ നല്‍കുന്നത്.

അതിനാല്‍ത്തന്നെ ഷാര്‍ജയില്‍ ടൂര്‍ണമെന്റ് നടത്തുകയാവും ബിസിസിഐക്കും സൗകര്യം. നിലവില്‍ യുഎഇ ക്രിക്കറ്റ് ബോര്‍ഡുമായി കരാറുള്ളതിനാല്‍ വലിയ ബുദ്ധിമുട്ടില്ലാതെ ടൂര്‍ണമെന്റ് നടത്താന്‍ ബിസിസിഐക്ക് സാധിക്കും. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങളൊന്നും ബിസിസി ഐ പുറത്തുവിട്ടിട്ടില്ല. നിലവിലെ റിപ്പോര്‍ട്ട് പ്രകാരം നവംബര്‍ 4 മുതല്‍ 9വരെ ടൂര്‍ണമെന്റ് നടത്താനാണ് ബിസിസിഐ ഉദ്ദേശിക്കുന്നത്.30-36 ഇന്ത്യന്‍ വനിതാ താരങ്ങള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും. കോവിഡിന്റെ പശ്ചാത്തലത്തില്‍ ക്വാറന്റെയ്ന്‍ താരങ്ങള്‍ക്ക് നിര്‍ബന്ധമാണ്. മുംബൈയില്‍ ഈ മാസം 13ന് താരങ്ങള്‍ ഒത്തുകൂടുകയും ഏഴ് ദിവസം മുംബൈയില്‍ ക്വാറന്റെയ്‌നില്‍ കഴിയുകയും ചെയ്യുമെന്നാണ് ക്രിക്ക് ഇന്‍ഫോയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇതിന് ശേഷം ഒക്ടോബര്‍ 21ന് താരങ്ങളും സപ്പോര്‍ട്ടിങ് സ്റ്റാഫും യുഎഇയിലേക്ക് പുറപ്പെടും.

womens-cricket

യുഎഇയിലും താരങ്ങള്‍ക്ക് ക്വാറന്റെയ്‌നില്‍ ഇരിക്കേണ്ടി വരും. വിദേശ താരങ്ങള്‍ നേരിട്ടാവും യുഎഇയിലേക്കെത്തുക. ഇവര്‍ക്കെല്ലാം ദുബായിലെ ഹോട്ടലിലാവും ക്വാറന്റെയ്ന്‍ സൗകര്യം ഒരുക്കുക. വിദേശ താരങ്ങളുടെ പങ്കാളിത്തം സംബന്ധിച്ച് ഇതുവരെ കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല. ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ് താരങ്ങള്‍ ടൂര്‍ണമെന്റില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നാണ് വിവരം. കാരണം ഈ മാസം 25ന് ബിഗ്ബാഷ് ലീഗ് ആരംഭിക്കുന്നതിനാല്‍ ഇരു രാജ്യത്തിലെയും താരങ്ങള്‍ ഓസ്‌ട്രേലിയയിലേക്ക് പോകും. എന്നാല്‍ ബംഗ്ലാദേശ്,ശ്രീലങ്ക,ഇംഗ്ലണ്ട് ടീം താരങ്ങള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുമെന്നാണ് വിവരം. ട്രയില്‍ബ്ലാസേഴ്‌സ്, സൂപ്പര്‍നോവാസ്, വെലോസിറ്റി എന്നീ മൂന്ന് ടീമുകളാണ് വനിതാ ടി20 ചലഞ്ചിലുള്ളത്. അവസാന വര്‍ഷം ഇന്ത്യയുടെ വനിതാ ടീം പരിമിത ഓവര്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ നയിച്ച സൂപ്പര്‍നോവാസാണ് കിരീടം നേടിയത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മിഥാലി രാജ് നയിച്ച വെലോസിറ്റിയെയാണ് സൂപ്പര്‍നോവാസ് ഫൈനലില്‍ പരാജയപ്പെടുത്തിയത്. സ്മൃതി മന്ദാനയാണ് ട്രയില്‍ബ്ലാസേഴ്‌സിനെ നയിക്കുന്നത്. അധികം വൈകാതെ വനിതകളുടെ ഐപിഎല്‍ സാധ്യമാക്കാനുള്ള ശ്രമവും ബിസിസിഐ നടത്തുന്നുണ്ട്.

Story first published: Saturday, October 10, 2020, 18:42 [IST]
Other articles published on Oct 10, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+