Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടി20 ചാലഞ്ച്: ചാംപ്യന്‍മാരെ ഞെട്ടിച്ചു, പിന്നാലെ നാണംകെട്ട് വെലോസിറ്റി- വന്‍ തോല്‍വി

ഷാര്‍ജ: വനിതകളുടെ ടി20 ചാലഞ്ച് ക്രിക്കറ്റ് ടൂര്‍ണമെന്റിലെ രണ്ടാമത്തെ മല്‍സരത്തില്‍ കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളായ വെലോസിറ്റിക്കു ദയനീയ തോല്‍വി. ട്രേല്‍ബ്ലേസേഴ്‌സാണ് ഏകപക്ഷീയമായ കളിയില്‍ ഒമ്പത് വിക്കറ്റിനു വെലോസിറ്റിയെ നാണംകെടുത്തിയത്. ബുധനാഴ്ച നടന്ന ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ചാംപ്യന്മാരായ സൂപ്പര്‍നോവാസിനെ തകര്‍ത്തുകൊണ്ട് തുടങ്ങിയ വെലോസിറ്റി പക്ഷെ രണ്ടാമങ്കില്‍ നിഷ്പ്രഭരായി. ആദ്യ ഇന്നിങ്‌സ് കഴിഞ്ഞപ്പോള്‍ തന്നെ വെലോസിറ്റിയുടെ തോല്‍വി ഉറപ്പായിരുന്നു.

1

ടോസ് ലഭിച്ച വെലോസിറ്റി ക്യാപ്റ്റന്‍ മിതാലി രാജ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ഈ തീരുമാനം വന്‍ ദുരന്തമായി മാറി. ചീട്ടുകൊട്ടാരം കണക്കെ വെലോസിറ്റി ബാറ്റിങ് നിര തരിപ്പണമായി. 15.1 ഓവറില്‍ വെറും 47 റണ്‍സിന് അവര്‍ കൂടാരം കയറി. രണ്ടക്കം കടന്നത് മൂന്നു പേര്‍ മാത്രം. ഷെഫാലി വര്‍മ (13), ലെയ് കാസ്‌പെറക്ക് (11*), ശിഖ പാണ്ഡെ (10) എന്നിവരായിരുന്നു ഇത്. വെലോസിറ്റി ഇന്നിങ്‌സില്‍ ആകെയുണ്ടായിരുന്നത് മൂന്നു ബൗണ്ടറികളും ഒരേയൊരു സിക്‌സറും മാത്രമായിരുന്നു.

നാലു വിക്കറ്റെടുത്ത സോഫി എക്ലെസ്റ്റോണാണ് വെലോസിറ്റിയെ ചുരുട്ടിക്കെട്ടിയത്. രണ്ടു വിക്കറ്റ് വീതമെടുത്ത ജുലാന്‍ ഗോസ്വാമിയും രാജശ്രീ ഗെയ്ക്വാദും മികച്ച പിന്തുണയേകി. 3.1 ഓവറില്‍ ഒരു മെയ്ഡനുള്‍പ്പെടെ ഒമ്പത് റണ്‍സ് മാത്രം വിട്ടുകൊടുത്താണ് എക്ലെസ്റ്റോണ്‍ നാലു പേരെ പുറത്താക്കിയത്. എക്ലെസ്റ്റോണ്‍ തന്നെയാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.

മറുപടിയില്‍ ക്യാപ്റ്റനും വെടിക്കെട്ട് താരവുമായ സ്മൃതി മന്ദാനയെ (6) തുടക്കത്തില്‍ തന്നെ പുറത്താക്കാന്‍ വെലോസിറ്റിക്കായെങ്കിലും വെറും 7.5 ഓവറില്‍ ഒരു വിക്കറ്റിന് ട്രേല്‍ബ്ലേസേഴ്‌സ് ലക്ഷ്യത്തിലെത്തി. ഓപ്പണര്‍ ഡിയാന്‍ഡ്ര ഡോട്ടിനും (29*) റിച്ച ഘോഷും (13*) പുറത്താവാതെ നിന്നു. വമ്പന്‍ ജയത്തോടെ +3.905 നെറ്റ് റണ്‍റേറ്റുമായി ട്രേല്‍ബ്ലേസേഴ്‌സ് പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കു കയറി.

Story first published: Thursday, November 5, 2020, 17:51 [IST]
Other articles published on Nov 5, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+