For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടി20 ചാലഞ്ച്: ത്രസിപ്പിക്കുന്ന ജയം, ചാംപ്യന്‍മാര്‍ നേടി- സൂപ്പര്‍നോവാസ് x ട്രേല്‍ബ്ലേസേഴ്സ് ഫൈനല്‍

രണ്ടു റണ്‍സിന് ട്രേല്‍ബ്ലേസേഴ്‌സിനെ സൂപ്പര്‍നോവാസ് തോല്‍്പ്പിച്ചു

ഷാര്‍ജ: ഫൈനലിലെത്താന്‍ വിജയിച്ചേ തീരൂവെന്ന വെല്ലുവിളിയുമായി ഇറങ്ങിയ നിലവിലെ ചാംപ്യന്‍മാരായ സൂപ്പര്‍നോവാസിനു വനിതകളുടെ ടി20 ചാലഞ്ച് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ത്രസിപ്പിക്കുന്ന വിജയം. രണ്ടാമത്തെയും അവസാനത്തെയും ലീഗ് മല്‍സരത്തില്‍ രണ്ടു റണ്‍സിന്‍ ട്രേല്‍ബ്ലേസേഴ്‌സിനെ സൂപ്പര്‍നോവാസ് കീഴടക്കി. തിങ്കളാഴ്ച നടക്കാനിരിക്കുന്ന ഫൈനലില്‍ വീണ്ടും ഇവര്‍ തന്നെ ഏറ്റുമുട്ടും. മിതാലി രാജിന്റെ വെലോസിറ്റി ടീം ടൂര്‍ണമെന്റില്‍ നിന്നു പുറത്തായി.

1

മൂന്നു ടീമുകളും രണ്ടു മല്‍സരങ്ങളില്‍ ഒന്നില്‍ വീതമാണ് ജയിച്ചത്. എന്നാല്‍ നെറ്റ്‌റണ്‍റേറ്റ് വെലോസിറ്റിക്കു പുറത്തേക്കു വഴികാണിച്ചു. ആദ്യ കളിയില്‍ സൂപ്പര്‍നോവാസിനെ തകര്‍ത്തുകൊണ്ട് തുടങ്ങിയ വെലോസിറ്റിക്കു രണ്ടാമത്തെ മല്‍സരത്തില്‍ ട്രേല്‍ബ്ലേസേഴ്‌സിനോടേറ്റ ഒമ്പത് വിക്കറ്റിന്റെ വമ്പന്‍ തോല്‍വി വിനയാവുകയായിരുന്നു.

ഇന്നത്തെ മല്‍സരത്തില്‍ സ്മൃതി മന്ദാന ക്യാപ്റ്റനായ ട്രേല്‍ബ്ലേസേഴ്‌സിനെതിരേ ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന സൂപ്പര്‍നോവാസാണ് ആദ്യം ബാറ്റ് ചെയ്തത്. ആറു വിക്കറ്റിന് 146 റണ്‍സെന്ന മോശമല്ലാത്ത സ്‌കോറും അവര്‍ കുറിച്ചു. ഓപ്പണറും ശ്രീലങ്കന്‍ താരവുമായ ചമാരി അത്തപ്പത്തുവാണ് (67) ടീമിന്റെ ടോപ്‌സ്‌കോറര്‍. 48 പന്തുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ അഞ്ചു ബൗണ്ടറികളും നാലു സിക്‌സറുമുള്‍പ്പെട്ടിരുന്നു. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് (31), പ്രിയ പൂനിയ (30) എന്നിവരും തിളങ്ങി.

മറുപടി ബാറ്റിങില്‍ ട്രേല്‍ബ്ലേസേഴ്‌സിന് അഞ്ചു വിക്കറ്റിന് 144 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ദീപ്തി ശര്‍മ (43*), ക്യാപ്റ്റന്‍ സ്മൃതി (33) എന്നിവരാണ് പ്രധാന സ്‌കോറര്‍മാര്‍. ഡിയാന്‍ഡ്ര ഡോട്ടിന്‍ (27), ഹര്‍ലീന്‍ ഡിയോള്‍ (27) എന്നിവരും പൊരുതി നോക്കി. 40 പന്തില്‍ അഞ്ചു ബൗണ്ടറികളോടെയാണ് ദീപ്തി ടീമിന്റെ ടോപ്‌സ്‌കോററായത്. രാധ യാദവും ഷക്കേര സെല്‍മനും രണ്ടു വിക്കറ്റ് വീതം നേടി.

അവസാന ഓവറില്‍ ട്രേല്‍ബ്ലേസേഴ്‌സിനു ജയിക്കാന്‍ 10 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍ രാധ യാദവെറിഞ്ഞ ഓവറില്‍ ഏഴു റണ്‍സെടുക്കാനേ അവര്‍ക്കായുള്ളൂ. രണ്ടു പന്തില്‍ ജയിക്കാന്‍ നാലു റണ്‍സ് വേണമെന്നിരിക്കെ അഞ്ചാമത്തെ പന്തില്‍ ഹര്‍ലീന്‍ പുറത്താവുകയും ചെയ്തു.

Story first published: Saturday, November 7, 2020, 23:26 [IST]
Other articles published on Nov 7, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+