Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വനിതാ ഐപിഎല്‍: ചാംപ്യന്‍മാര്‍ വീണു! ട്രേല്‍ബ്ലേസേഴ്‌സിന് കന്നിക്കിരീടം, ഇനി ഡല്‍ഹിയുടെ ഊഴം

ഷാര്‍ജ: വനിതകളുടെ ഐപിഎല്ലെന്നു വിശേഷിപ്പിക്കപ്പെടുന്ന ടി20 ചാലഞ്ച് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഹാട്രിക് കിരീടമെന്ന സൂപ്പര്‍നോവാസിന്റെ മോഹം പൊലിഞ്ഞു. ആവേശകരമായ ഫൈനലില്‍ സൂപ്പര്‍നോവാസിന്റെ കഥ കഴിച്ച് ട്രേല്‍ബ്ലേസേഴ്‌സ് കന്നിക്കിരീടം സ്വന്തമാക്കി. 16 റണ്‍സിനാണ് സ്മൃതി മന്ദാന നയിച്ച ട്രേല്‍ബ്ലേസേഴ്‌സ് ഇന്ത്യയുടെ ടി20 ക്യാപ്റ്റന്‍ കൂടിയായ ഹര്‍മന്‍പ്രീത് കൗറിന്റെ സൂപ്പര്‍നോവാസിനെ മറികടന്നത്.

1

119 റണ്‍സിന്റെ വിജയലക്ഷ്യം സൂപ്പര്‍നോവാസിന് വെല്ലുവിളിയുയര്‍ത്തില്ലെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ ഉജ്ജ്വലമായി പന്തെറിഞ്ഞ ട്രേല്‍ബ്ലേസേഴ്‌സ് ഏഴു വിക്കറ്റിന് 102 റണ്‍സില്‍ സൂപ്പര്‍നോവാസിനെ ഒതുക്കി. 30 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. മറ്റുള്ളവരൊന്നും 20 റണ്‍സ് തികച്ചില്ല. മൂന്നു വിക്കറ്റെടുത്ത സല്‍മ ഖത്തൂനും രണ്ടു വിക്കറ്റ് പിഴുത ദീപ്തി ശര്‍മയുമാണ് സൂപ്പര്‍നോവാസിനെ വരിഞ്ഞുകെട്ടിയത്. 18ാം ഓവര്‍ വരെ സൂപ്പര്‍നോവാസിന് വിജയപ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ഖത്തൂനെറിഞ്ഞ 19ാം ഓവറില്‍ മൂന്നു വിക്കറ്റുകളാണ് സൂപ്പര്‍നോവാസിന് നഷ്ടമായത്. ഇതോടെ ട്രേല്‍ബ്ലേസേഴ്‌സ് വിജയവും കിരീടവുമുറപ്പിക്കുകയും ചെയ്തു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ട്രേല്‍ബ്ലേസേഴ്‌സ് എട്ടു വിക്കറ്റിന് 118 റണ്‍സാണ് നേടിയത്. ക്യാപ്റ്റന്റെ ഇന്നിങ്‌സ് കളി സ്മൃതിയെ (68) മാറ്റിനിര്‍ത്തിയാല്‍ മറ്റാര്‍ക്കും പിടിച്ചുനില്‍ക്കാനായില്ല. 49 പന്തുകള്‍ നേരിട്ട സ്മൃതിയുടെ ഇന്നിങ്‌സില്‍ അഞ്ചു ബൗണ്ടറികളും മൂന്നു സിക്‌സറുമുള്‍പ്പെട്ടിന്നു. ഡിയാന്‍ഡ്ര ഡോട്ടിന്‍ (20), റിച്ച ഘോഷ് (10) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍.

15ാം ഓവറില്‍ ഒന്നിന് 101 റണ്‍സെന്ന ശക്തമായ നിലയിലായിരുന്ന ട്രേല്‍ബ്ലേസേഴ്‌സ് 150-160 റണ്‍സെങ്കിലും നേടേണ്ടതായിരുന്നു. എന്നാല്‍ രാധ യാദവിന്റെ മാന്ത്രിക ബൗളിങ് പ്രകടനം അവരെ തകര്‍ത്തു. നാലോവറില്‍ 16 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ചു വിക്കറ്റുകളാണ് രാധ കൊയ്തത്. 17 റണ്‍സെടുക്കുന്നതിനിടെ ഏഴു വിക്കറ്റുകളാണ് ട്രേല്‍ബ്ലേസേഴ്‌സിനു നഷ്ടമായത്. സ്‌കോര്‍ 101ല്‍ വച്ച് രാധയുടെ ബൗളിങില്‍ സ്മൃതിയെ വിക്കറ്റ് കീപ്പര്‍ താനിയ ഭാട്ടിയ സ്റ്റംപ് ചെയ്ത് പുറത്താക്കിയതോടെയാണ് അവരുടെ തകര്‍ച്ച തുടങ്ങിയത്. പിന്നീട് താരങ്ങളുടെ ഘോഷയാത്ര തന്നെയാണ് കണ്ടത്. സ്‌കോര്‍ 112ല്‍ വച്ച് രണ്ടും 118ല്‍ വച്ച് മൂന്നും വിക്കറ്റുകള്‍ ട്രേല്‍ബ്ലേസേഴ്‌സിനു നഷ്ടമായി.

നേരത്തേ ലീഗ് ഘട്ടത്തിലെ അവസാന കളിയില്‍ സൂപ്പര്‍നോവാസിനോടേറ്റ രണ്ടു റണ്‍സിന്റെ തോല്‍വിക്ക് ഫൈനലില്‍ ട്രേല്‍ബ്ലേസേഴ്‌സ് കണക്കുതീര്‍ത്തുക്കുകയും ചെയ്തു. ആദ്യ കളിയില്‍ മിതാലി രാജിന്റെ വെലോസിറ്റിയോടു തോല്‍വിയേറ്റുവാങ്ങിയ ശേഷമാണ് നിര്‍ണായകമായ രണ്ടാമത്തെ കളിയില്‍ ജയിച്ച് സൂപ്പര്‍നോവാസ് തുടര്‍ച്ചയായി മൂന്നാമത്തെ വര്‍ഷവും ഫൈനലില്‍ കടന്നത്.

Story first published: Monday, November 9, 2020, 23:03 [IST]
Other articles published on Nov 9, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+