Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പാകിസ്താന്‍ പഴയ പാകിസ്താനല്ല... അടിമുടി ഉടച്ചു വാര്‍ക്കുന്നു? പലരും തെറിച്ചേക്കും

കറാച്ചി: ലോകകപ്പിന്റെ സെമി ഫൈനല്‍ പോലും കാണാതെ പുറത്തായതിനു പിന്നാലെ പാകിസ്താന്‍ ടീമില്‍ അഴിച്ചു പണിക്ക് വഴിയൊരുങ്ങുന്നു. പല നിര്‍ണായക തീരുമാനങ്ങളും പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഭാഗത്തു നിന്നുണ്ടായേക്കുമെന്നാണ് സൂചനകള്‍. വ്യത്യസ്ത ഫോര്‍മാറ്റുകളില്‍ വ്യത്യസ്ത ക്യാപ്റ്റന്‍മാരെ പരീക്ഷിക്കുന്നതടക്കം പരിശീലകസ്ഥാനത്തേക്കു പുതിയൊരാളെ കൊണ്ടു വരാവും പിസിബി ആലോചിക്കുന്നുണ്ട്.

pakistan

പാക് ടീമിന് ലോകകപ്പിലേറ്റ തിരിച്ചടിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഈ മാസമവസാനം പിസിബി യോഗം ചേരുന്നുണ്ട്. ഈ യോഗത്തില്‍ പല തീരുമാനങ്ങളുമുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിര്‍ണായക യോഗത്തിന്റെ തിയ്യതിയെക്കുറിച്ച് പിസിബി മൗനം പാലിക്കുകയാണെങ്കിലും ജൂലൈ 29ന് യോഗം നടക്കുമെന്നാണ് സൂചന. പാനലില്‍ അംഗമായ മുന്‍ ക്യാപ്റ്റന്‍ കൂടിയായ മിസ്ബാഹബുല്‍ ഹഖ് വ്യക്തിപരമായ ചില ആവശ്യങ്ങളെത്തുടര്‍ന്ന് അമേരിക്കയിലേക്ക് തിരിക്കാന്‍ ഒരുങ്ങുന്നതിനാലാണ് പിസിബിയുടെ യോഗം ഈ മാസം അവസാനത്തേക്കു മാറ്റിയതെന്നാണ് വിവരം.

ലോകകപ്പില്‍ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തു ഫിനിഷ് ചെയ്തതോടെയാണ് പാകിസ്താന്‍ സെമി ഫൈനല്‍ കാണാതെ പുറത്തായത്. അവസാന റൗണ്ട് മല്‍സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയെങ്കിലും ആദ്യ റൗണ്ടുകളിലേറ്റ തിരിച്ചടികള്‍ പാക് ടീമിന് വിനയാവുകയായിരുന്നു. ലോകകപ്പിനു ശേഷം പാക് കോച്ച് മിക്കി ആര്‍തറുമായുള്ള ടീമിന്റെ കരാര്‍ അവസാനിച്ചിരുന്നു. കരാര്‍ പുതുക്കി നല്‍കില്ലെന്നും പരിശീലകസ്ഥാനത്തു തുടരാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ വീണ്ടും അപേക്ഷ നല്‍കാനുമാണ് പിസിബി അദ്ദേഹത്തോട് നിര്‍ദേശിച്ചിരിക്കുന്നത്.

Story first published: Wednesday, July 17, 2019, 16:29 [IST]
Other articles published on Jul 17, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+