Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സൂപ്പര്‍ ഓവര്‍ മെയ്ഡനാക്കിയ ഏക ബൗളര്‍... കെകെആറിന്റെ മിന്നും താരം, നരെയ്‌ന് പിറന്നാള്‍

കിങ്‌സറ്റണ്‍: ലോക ക്രിക്കറ്റില്‍ തന്നെ സൂപ്പര്‍ ഓവര്‍ മെയ്ഡനാക്കിയ ഒരേയൊരു ബൗളറും വെസ്റ്റ് ഇന്‍ഡീസിന്റെ സൂപ്പര്‍ ഓള്‍റൗണ്ടറുമായ സുനില്‍ നരെയ്‌ന് ഇന്നു 32ാം പിറന്നാള്‍. ടി20 ക്രിക്കറ്റിലെ സ്‌പെഷ്യലിസ്റ്റെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന നരെയ്ന്‍ ഐപിഎല്ലിലൂടെ ഇന്ത്യന്‍ ആരാധകര്‍ക്കും പ്രിയങ്കരനാണ്. ഷാരൂഖ് ഖാന്റെ ഉമടസ്ഥതയിലുള്ള, രണ്ടു തവണ ചാംപ്യന്‍മാര്‍ കൂടിയായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ നിര്‍ണായക താരമാണ് അദ്ദേഹം. ബൗളറായി കരിയര്‍ തുടങ്ങിയ നരെയ്‌നില്‍ അപകടകാരിയായ ബാറ്റ്‌സ്മാന്‍ കൂടി ഒളിഞ്ഞിരിപ്പുണ്ടെന്നു കാണിച്ചുതന്നത് കെകെആറായിരുന്നു. കെകെആറിന്റെ ഓപ്പണിങ് ബാറ്റ്‌സ്മാനായി പിന്നീട് മാറിയ അദ്ദേഹം ടീമിന് നിരവധി മല്‍സരങ്ങളില്‍ സ്‌ഫോടനാത്മക തുടക്കം നല്‍കുകയും ചെയ്തിട്ടുണ്ട്.

1

വിന്‍ഡീസിനു വേണ്ടി വെറും ആറു ടെസ്റ്റുകളില്‍ മാത്രമേ നരെയ്‌ന് അവസരം ലഭിച്ചിട്ടുള്ളൂ. ഇത്രയും മല്‍സരങ്ങളില്‍ 21 വിക്കറ്റുകള്‍ താരം നേടി. എന്നാല്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ അവിഭാജ്യഘടകമാണ് നരെയ്ന്‍. 65 ഏകദിനങ്ങൡ നിന്നും 92ഉം 51 ടി20കളില്‍ നിന്നും 52 വിക്കറ്റുകളും താരം നേടി. 27 റണ്‍സിന് ആറു വിക്കറ്റുകളെടുത്തതാണ് ഏകദിനത്തില്‍ അദ്ദേഹത്തിന്റെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സ്.

ഐപിഎല്ലില്‍ കെകെആറിനായി ഒരൊറ്റ സീസണില്‍ കൂടുതല്‍ വിക്കറ്റെടുത്ത താരമെന്ന റെക്കോര്‍ഡ് നരെയ്‌ന്റെ പേരിലാണ്. 2012ലെ സീസണിലാണ് 24 വിക്കറ്റുകള്‍ കൊയ്ത് താരം റെക്കോര്‍ഡിട്ടത്. മാത്രമല്ല ഐപിഎല്ലില്‍ കെകെആറിനു വേണ്ടി കൂടുതല്‍ വിക്കറ്റ് നേടിയ ബൗളറും അദ്ദേഹം തന്നെയാണ് (122 വിക്കറ്റ്). 2012ലെ ഐപിഎല്ലില്‍ 19 റണ്‍സിന് അഞ്ചു വിക്കറ്റെന്ന നരെയ്‌ന്റെ നേട്ടം ഒരു കെകെആര്‍ ബൗളറുടെ ഏറ്റവും മികച്ച നേട്ടം കൂടിയാണിത്.

2

ബൗളിങില്‍ മാത്രമല്ല ബാറ്റിങിലും കെകെആറിന്റെ ചാംപ്യന്‍ പ്ലെയറാണ് നരെയ്ന്‍. ഐപിഎല്ലിലെ ഏറ്റും വേഗമേറിയ ഫിഫ്റ്റിയെന്ന റെക്കോര്‍ഡ് പങ്കിടുകയാണ് അദ്ദേഹം. 2012ലാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരേ നരെയ്ന്‍ വെറും 15 പന്തില്‍ ഫിഫ്റ്റിയടിച്ചത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് തങ്ങളുടെ ട്വിറ്റര്‍ പേജിലൂടെ നരെയ്‌ന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. ഞങ്ങളടെ സ്പിന്‍ കലോപാസകന് പിറന്നാള്‍ ആശംസകള്‍. ഇപ്പോഴത്തെ സമയം മെച്ചപ്പെടുന്നതു വരെ ആഘോഷങ്ങള്‍ തല്‍ക്കാലത്തേക്കു നിര്‍ത്തി വച്ചിരിക്കുകയാണ്. ഇപ്പോള്‍ നമുക്ക് നരെയ്‌നെ വിഷ് ചെയ്യാാന്‍ സ്‌നേഹത്തിന്റെ മാല തീര്‍ക്കാമെന്നും കെകെആര്‍ ട്വീറ്റ് ചെയ്തു.

Story first published: Tuesday, May 26, 2020, 14:27 [IST]
Other articles published on May 26, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+