Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ vs വീന്‍ഡിസ്: ഇന്ത്യയെ വീഴ്ത്താനോ? വിന്‍ഡീസ് അത് മറന്നേക്കൂ!! പകരം ഇതിനു ശ്രമിക്കാന്‍ ലാറ

ഹൈദരാബാദ്: ഇന്ത്യന്‍ പര്യടനത്തിനെത്തിയ വെസ്റ്റ് ഇന്‍ഡീസ് ടീമിന് ഇതിഹാസ താരം ബ്രയാന്‍ ലാറയുടെ ഉപദേശം. ഇന്ത്യയില്‍ മൂന്നു വീതം ടി20, ഏകദിന പരമ്പരകളിലാണ് കിരോണ്‍ പൊള്ളാര്‍ഡ് നയിക്കുന്ന വിന്‍ഡീസ് കളിക്കുന്നത്. ഈ രണ്ടു പരമ്പരകളിലും ഇന്ത്യക്കു തന്നെയാണ് മുന്‍തൂക്കം കല്‍പ്പിക്കപ്പെടുന്നത്. വിരാട് കോലിക്കു കീഴില്‍ ഏറ്റവും ശക്തമായ ടീമിനെയാണ് ഇന്ത്യ രണ്ടു പരമ്പരകളും അണിനിരത്തുന്നത്.

ഇന്ത്യക്കു തന്നെയാണ് വിന്‍ഡീസിനെതിരേ മുന്‍തൂക്കമെന്നു ലാറയും സമ്മതിക്കുന്നു. അതോടൊപ്പം അവര്‍ക്കു ഒരു ഉപദേശവും നല്‍കിയിരിക്കുകയാണ് അദ്ദേഹം.

മെച്ചപ്പെട്ട ടീമായി മടങ്ങൂ...

മെച്ചപ്പെട്ട ടീമായി മടങ്ങൂ...

ഇന്ത്യന്‍ പര്യടനം കഴിഞ്ഞു മടങ്ങുമ്പോള്‍ കൂടുതല്‍ മെച്ചപ്പെട്ട ടീമായി മാറാന്‍ ശ്രമിക്കൂയെന്നാണ് ലാറ വിന്‍ഡീസ് ടീമിനെ ഉപദേശിക്കുന്നത്. പരമ്പരയിലെ ഒരു മല്‍സരത്തില്‍ പോലും ജയിച്ചില്ലെങ്കിലും കുഴപ്പമില്ലെന്നും അദ്ദേഹം പറയുന്നു.
പൊള്ളാര്‍ഡ് മികച്ചൊരു ടീമിനെ വാര്‍ത്തെടുക്കേണ്ടതുണ്ട്. ഇന്ത്യക്കെതിരേ ഇന്ത്യയില്‍ കളിക്കുകയെന്നത് എല്ലായ്‌പ്പോഴും കടുപ്പം തന്നെയാണ്. ഇവിടെ ജയിക്കുകയെന്നത് അത്ര പ്രാധാന്യമുള്ള കാര്യമല്ല, പകരം ടൂര്‍ണമെന്റ് കഴിഞ്ഞ് മടങ്ങുമ്പോള്‍ കൂടുതല്‍ മെച്ചപ്പെട്ടവരാവാന്‍ വിന്‍ഡീസ് പരിശ്രമിക്കണമെന്നും ലാറ ആവശ്യപ്പെട്ടു.

പൊള്ളാര്‍ഡ് മികച്ച ക്യാപ്റ്റന്‍

പൊള്ളാര്‍ഡ് മികച്ച ക്യാപ്റ്റന്‍

വിന്‍ഡീസിന്റെ നിശ്ചിത ഓവര്‍ ടീം ക്യാപ്റ്റനായി പൊള്ളാര്‍ഡിനെ നിയമിച്ചതിനെ ലാറ സ്വാഗതം ചെയ്തു. ടീമംഗങ്ങില്‍ നിന്നും വളരെ വേഗത്തില്‍ അംഗീകാരം അദ്ദേഹത്തിന് ലഭിച്ചു കഴിഞ്ഞു. ഇനി അദ്ദേഹം മികച്ച രീതിയില്‍ മുന്നോട്ടു പോവണം.
ടി20 ലോകകപ്പ് ഒരു വര്‍ഷത്തിനുള്ളില്‍ വരാനിരിക്കുകയാണ്. ടീമിനെ നയിക്കാന്‍ ഏറ്റവും ഉചിതനായ വ്യക്തിയാണ് പൊള്ളാര്‍ഡ്. അദ്ദേഹത്തിന് അതിനുള്ള മല്‍സര പരിചയമുണ്ടെന്നും ലാറ വിശദമാക്കി.

ടി20 പരമ്പരയോടെ തുടക്കം

ടി20 പരമ്പരയോടെ തുടക്കം

ഇന്നു രാത്രി ഹൈദരാബാദില്‍ നടക്കാനിരിക്കുന്ന ടി20 പരമ്പരയോടെയാണ് വിന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തിനു തുടക്കം. വിജയത്തോടെ തന്നെ തുടക്കം കുറിക്കുകയെന്ന ലക്ഷ്യത്തതോടെ കോലിപ്പട പൊള്ളാര്‍ഡിന്റെ കരീബിയന്‍ പടയുമായി ഏറ്റുമുട്ടുന്നത്.
നേരത്തേ വിന്‍ഡീസിനെതിരേ അവരു നാട്ടില്‍ കളിച്ച മൂന്നു ഫോര്‍മാറ്റുകളുടെ പരമ്പരയും ഇന്ത്യ തൂത്തുവാരിയിരുന്നു.

Story first published: Friday, December 6, 2019, 15:41 [IST]
Other articles published on Dec 6, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+