Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL: റസ്സല്‍, പൂരന്‍, പൊള്ളാര്‍ഡ്- ഇവര്‍ ലെഗ്‌സ്പിന്നര്‍മാരുടെ ഉറക്കം കെടുത്തും! കാരണമറിയാം

ഐപിഎല്ലില്‍ ലെഗ് സ്പിന്നര്‍മാര്‍ക്കു മേല്‍ ആധിപത്യം പുലര്‍ത്തിയിട്ടുള്ള അധികം ബാറ്റ്‌സ്മാന്‍മാരെ നമുക്ക് ചൂണ്ടിക്കാണിക്കാനില്ല. കഴിഞ്ഞ രണ്ടു സീസണുകളിലായി ലെഗ് സ്പിന്നര്‍മാര്‍ക്കെതിരേ 50ന് മുകളില്‍ ശരാശരിയും 150ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റുമുള്ള ബാറ്റ്‌സ്മാന്‍മാര്‍ ആരൊക്കെയാണെന്നറിയാമോ? സ്പിന്‍ ബൗളിങിനെതിരേ നന്നായി കളിക്കുന്ന ഇന്ത്യയില്‍ നിന്ന് ആരും തന്നെ ഇക്കൂട്ടത്തില്‍ ഇല്ല.

1

ഏറ്റവും കൗതുകമുണര്‍ത്തുന്ന കാര്യം ആദ്യ മൂന്നു സ്ഥാനത്തുള്ള മൂന്നു പേരും ഒരേ രാജ്യക്കാരാണെന്നതാണ്. പേസ് ബൗളര്‍മാരുടെ പേരില്‍ ലോക ക്രിക്കറ്റില്‍ ഒരു കാലത്ത് വിപ്ലവ് സൃഷ്ടിച്ചിട്ടുള്ള വെസ്റ്റ് ഇന്‍ഡീസില്‍ നിന്നുള്ളവരാണ് ഇപ്പോള്‍ ലെഗ് സ്പിന്നര്‍മാരുടെ അന്തകരായി തീര്‍ന്നിരിക്കുന്നതെന്നതാണ് ഏറ്റവും രസകരം.

കഴിഞ്ഞ രണ്ടു ഐപിഎല്‍ സീസണുകളില്‍ ലെഗ് സ്പിന്നിനെതിരേ 50ന് മുകളില്‍ ശരാശരിയും 150ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റുമുള്ള ബാറ്റ്‌സ്മാന്‍മാരുടെ ലിസ്റ്റില്‍ തലപ്പത്ത് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ സൂപ്പര്‍ താരം ആന്ദ്രെ റസ്സലുണ്ടാവും. 110 ശരാശരിയും 172 സ്‌ട്രൈക്ക് റേറ്റും ലെഗ് സ്പിന്നര്‍മാര്‍ക്കെതിരേ റസ്സലിനുണ്ട്.

2

വിന്‍ഡീസ് ക്രിക്കറ്റിലെ പുതിയ ബാറ്റിങ് സെന്‍സേഷനായി മാറിയ യുവ വിക്കറ്റ് കീപ്പര്‍ കൂടിയായ നിക്കോളാസ് പൂരന്‍ ലിസ്റ്റില്‍ രണ്ടാംസ്ഥാനത്തു നില്‍ക്കുന്നു. കെഎല്‍ രാഹുല്‍ ക്യാപ്റ്റനായ പഞ്ചാബ് കിങ്‌സിനു വേണ്ടി (കിങ്‌സ് ഇലവന്‍ പഞ്ചാബ്) കളിക്കുന്ന പൂരന് 111 ശരാശരിയും 163 സ്‌ട്രൈക്ക് റേറ്റും ലെഗ് സ്പിന്നര്‍മാര്‍ക്കെതിരേയുണ്ട്.

3

നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന്റെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ കരെണ്‍ പൊള്ളാര്‍ഡാണ് ലിസ്റ്റിലെ മൂന്നാമന്‍. ആദ്യ രണ്ടു പേര്‍ക്കും ലെഗ് സ്പിന്നര്‍മാര്‍ക്കെതിരേ 100ന് മുകളില്‍ ശരാശരിയുണ്ടെങ്കിലും പൊള്ളാര്‍ഡിന് ഈ നേട്ടം അവകാശപ്പെടാനില്ല. 64 ആണ് അദ്ദേഹത്തിന്റെ ശരാശരി. പക്ഷെ 174 സ്‌ട്രൈക്ക് റേറ്റ് പൊള്ളാര്‍ഡിനു ലെഗ് സ്പിന്നിനെതിരേയുണ്ട്.

Story first published: Tuesday, March 9, 2021, 17:34 [IST]
Other articles published on Mar 9, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+