For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വിരമിക്കല്‍ തീരുമാനം മാറ്റി ഗെയ്ല്‍... ലോകകപ്പിനു ശേഷവും തുടരും, ഇന്ത്യയെ തീര്‍ത്തിട്ടേ മതിയാക്കൂ!!

ഓഗസ്റ്റില്‍ ഇന്ത്യ വിന്‍ഡീസില്‍ പര്യടനം നടത്തുന്നുണ്ട്

By Manu

മാഞ്ചസ്റ്റര്‍: ബൗളര്‍മാരുടെ പേടിസ്വപ്‌നമായ വെസ്റ്റ് ഇന്‍ഡീസിന്റെ ബാറ്റിങ് ഇതിഹാസം ക്രിസ് ഗെയ്ല്‍ വിരമിക്കല്‍ തീരുമാനം മാറ്റി. ലോകകപ്പോടു കൂടി താന്‍ ക്രിക്കറ്റിനോടു ഗുഡ്‌ബൈ പറയുമെന്നായിരുന്നു 39 കാരനായ യൂനിവേഴ്‌സല്‍ ബോസ് നേരത്തേ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ലോകകപ്പിനു ശേഷം താന്‍ കളി തുടരുമെന്ന് അറിയിച്ചിരിക്കുകയാണ് അദ്ദേഹം.

ഈ ലോകകപ്പില്‍ ചില വെടിക്കെട്ട് ഇന്നിങ്‌സുകള്‍ ഗെയ്ല്‍ കളിച്ചിട്ടുണ്ടെങ്കിലും പ്രതീക്ഷിച്ചതു പോലൊരു വലിയ ഇന്നിങ്‌സുകള്‍ ഇനിയും പിറന്നിട്ടില്ല. ഇന്ന് ഇന്ത്യക്കെതിരേ നടക്കാനിരിക്കുന്ന നിര്‍ണായക മല്‍സരത്തില്‍ ഗെയ്‌ലാട്ടം കാണാന്‍ കഴിയുമെന്ന ശുഭപ്രതീക്ഷയിലാണ് ക്രിക്കറ്റ് ലോകം.

ഇന്ത്യക്കെതിരേ അവസാന പരമ്പര

ഇന്ത്യക്കെതിരേ അവസാന പരമ്പര

ലോകകപ്പിനു ശേഷം ഇന്ത്യന്‍ ടീം വെസ്റ്റ് ഇന്‍ഡീസില്‍ പര്യടനം നടത്തുന്നുണ്ട്. ഇതായിരിക്കും കരിയറിലെ അവസാന പരമ്പരയെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഗെയ്ല്‍. ഓഗസ്റ്റ്- സപ്തംബര്‍ മാസങ്ങളിലായാണ് ഇന്ത്യ വിന്‍ഡീസില്‍ ഏകദിനം, ട്വന്റി20, ടെസ്റ്റ് പരമ്പരകളില്‍ കളിക്കുന്നത്.
മൂന്നു വീതം ഏകദിനങ്ങളും ടി20യും രണ്ടു ടെസ്റ്റുകളുമാണ് പരമ്പരയിലുള്ളത്.
സ്വന്തം നാട്ടുകാര്‍ക്കു മുന്നില്‍ ഇന്ത്യക്കെതിരേ തകര്‍പ്പന്‍ കളി കെട്ടഴിച്ച് രാജകീയമായി തന്നെ ക്രിക്കറ്റിനോടു വിട പറയാനാണ് ഗെയ്ല്‍ തയ്യാറെടുക്കുന്നത്.

ഏകദിനത്തില്‍ തീര്‍ച്ചയായുമുണ്ടാവും

ഏകദിനത്തില്‍ തീര്‍ച്ചയായുമുണ്ടാവും

ഇന്ത്യക്കെതിരേയുള്ള ഏകദിന പരമ്പരയില്‍ തീര്‍ച്ചയായും കളിക്കാന്‍ കഴിയുമെന്ന ശുഭപ്രതീക്ഷയിലാണ് താനെന്നു ഗെയ്ല്‍ വ്യക്തമാക്കി. ചിലപ്പോള്‍ ടെസ്റ്റിലും കളിച്ചേക്കും. എന്നാല്‍ ടി20 പരമ്പരയില്‍ ഉണ്ടാവില്ല. ലോകകപ്പിനു ശേഷം ടി20യില്‍ കളിക്കേണ്ടെന്നാണ് തന്റെ തീരുമാനമെന്നും ഗെയ്ല്‍ അറിയിച്ചു.
ഇന്ത്യക്കെതിരേ നടക്കാനിരിക്കുന്ന മല്‍സരത്തിനു മുന്നോടിയായി വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ഗെയ്ല്‍ തന്റെ ഭാവികാര്യങ്ങളെക്കുറിച്ച് വിശദീകരിച്ചത്.

സ്ഥിരീകരിച്ച് ടീം മാനേജരും

സ്ഥിരീകരിച്ച് ടീം മാനേജരും

ഇന്ത്യക്കെതിരായ പരമ്പരയായിരിക്കും വിന്‍ഡീസ് ജഴ്‌സിയില്‍ ഗെയ്‌ലിന്റെ അവസാനത്തേതെന്ന് ടീം മാനേജര്‍ ഫിലിപ് സ്പൂണറും വ്യക്തമാക്കി.
ടി20 പരമ്പരയോടെയാണ് ഇന്ത്യയുടെ വിന്‍ഡീസ് പര്യടനം ആരംഭിക്കുന്ന്ത്. ഓഗസ്റ്റ് മൂന്നിനാണ് ആദ്യ ടി20 നടക്കുക. ഏകദിന പരമ്പര ഓഗസ്റ്റ് എട്ടിനു തുടങ്ങും. ഓഗസ്റ്റ് 22 മുതല്‍ സപ്തംബര്‍ മൂന്ന് വരെയാണ് ടെസ്റ്റ് പരമ്പര ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
വിന്‍ഡീസിനായി 103 ടെസ്റ്റുകളില്‍ നിന്നും 7215 റണ്‍സും 294 ഏകദിനങ്ങളില്‍ നിന്നും 10345 റണ്‍സും 58 ടി20കളില്‍ നിന്നും 1627 റണ്‍സും ഗെയ്ല്‍ നേടിയിട്ടുണ്ട്.

Story first published: Thursday, June 27, 2019, 10:47 [IST]
Other articles published on Jun 27, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+