Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

400 നോട്ടൗട്ട്, തന്റെ ലോക റെക്കോര്‍ഡ് തകരും... രണ്ട് ഇന്ത്യന്‍ താരങ്ങള്‍ക്കാവും, പറഞ്ഞത് ലാറ

lara

ദില്ലി: ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന ലോക റെക്കോര്‍ഡ് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയുടെ പക്കല്‍ ഇപ്പോഴും ഭദ്രമായി തുടരുകയാണ്. പുറത്താവാതെ 400 റണ്‍സെടുത്തായിരുന്നു ലാറ ചരിത്രത്തിന്റെ ഭാഗമായത്. പിന്നീടൊരു താരത്തിനും ഈ നേട്ടത്തെ മറികടക്കാന്‍ കഴിഞ്ഞിരുന്നില്ല. അടുത്തിടെ പാകിസ്താനെതിരായ ടെസ്റ്റില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ പുറത്താവാതെ 335 റണ്‍സെടുത്തിരുന്നു. എന്നാല്‍ ഓസീസ് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തതോടെ വാര്‍ണറുടെ റെക്കോര്‍ഡ് മോഹം പൊലിയുകയായിരുന്നു.

തന്റെ ലോക റെക്കോര്‍ഡ് വാര്‍ണര്‍ക്കു തിരുത്താന്‍ കഴിയാതിരുന്നതില്‍ ദുഖമുണ്ടെന്നു പറഞ്ഞ ലാറ ഭാവിയില്‍ രണ്ടു ഇന്ത്യന്‍ താരങ്ങള്‍ക്കും റെക്കോര്‍ഡ് മറികടക്കാന്‍ കഴിഞ്ഞേക്കുമെന്നും അഭിപ്രായപ്പെട്ടു.

ഒന്ന് രോഹിത് ശര്‍മ

ഒന്ന് രോഹിത് ശര്‍മ

ടെസ്റ്റില്‍ ഇന്ത്യയുടെ പുതിയ ഓപ്പണറായെത്തിയ വെടിക്കെട്ട് താരം രോഹിത് ശര്‍മയാണ് തന്റെ റെക്കോര്‍ഡ് മറിടക്കാന്‍ ശേഷിയുള്ള ഒരു താരമെന്നു ലാറ ചൂണ്ടിക്കാട്ടി. രോഹിത് പ്രതിഭാശാലിയായ ബാറ്റ്‌സ്മാനാണ്. തന്റേതായ ദിവസം, മികച്ചൊരു പിച്ചില്‍, നല്ലൊരു തുടക്കം ലഭിക്കാന്‍ കഴിഞ്ഞാല്‍ തന്റെ റെക്കോര്‍ഡ് രോഹിത്ത് മറികടക്കുക തന്നെ ചെയ്യുമെന്ന് ലാറ പറയുന്നു.
അറ്റാക്കിങ് ഗെയിം കളിക്കുന്ന താരത്തിനു മാത്രമേ ഈ റെക്കോര്‍ഡ് കൈവശപ്പെടുത്താന്‍ സാധിക്കൂ. അത്തരമൊരു ബാറ്റ്‌സ്മാനാണ് രോഹിത്തെന്നും വിന്‍ഡീസ് ഇതിഹാസം കൂട്ടിച്ചേര്‍ത്തു.

പൃഥ്വി ഷായ്ക്കും കഴിയും

പൃഥ്വി ഷായ്ക്കും കഴിയും

രോഹിത്തിനെക്കൂടാതെ ഇപ്പോള്‍ ടീമിന്റെ ഭാഗമല്ലാത്ത യുവ ഓപ്പണര്‍ പൃഥ്വി ഷായുടെ പേരാണ് ലാറ ചൂണ്ടിക്കാട്ടുന്നത്. ആക്രമിച്ചു കളിക്കാന്‍ ഇഷ്ടപ്പെടുന്ന ബാറ്റ്‌സ്മാനാണ് പൃഥ്വി. അവനു ഇപ്പോള്‍ 19 വയസ്സ് മാത്രമേയുള്ളൂ.
വലിയൊരു കരിയര്‍ തന്നെ പൃഥ്വിക്കു മുന്നിലുണ്ട്. അധികം വൈകാതെ പൃഥ്വി ടീമില്‍ തിരിച്ചെത്തുമെന്നും ഭാവിയില്‍ തന്റെ ടെസ്റ്റ് റെക്കോര്‍ഡ് തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ലാറ കൂട്ടിച്ചേര്‍ത്തു.

വാര്‍ണര്‍ക്ക് അവസരം നല്‍കണമായിരുന്നു

വാര്‍ണര്‍ക്ക് അവസരം നല്‍കണമായിരുന്നു

അഡ്‌ലെയ്ഡില്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റില്‍ പാകിസ്താനെതിരേ തന്റെ ലോക റെക്കോര്‍ഡ് തിരുത്താന്‍ വാര്‍ണര്‍ക്കു ഓസ്‌ട്രേലിയ അവസരം നല്‍കണമായിരുന്നുവെന്നു ലാറ അഭിപ്രായപ്പെട്ടു. ഓസ്‌ട്രേലിയ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യേണ്ടത് തന്നെയായിരുന്നു.
പക്ഷെ വാര്‍ണര്‍ക്കു റെക്കോര്‍ഡ് മറികടക്കാന്‍ അഞ്ചോ, 10 ഓവര്‍ കൂടി അവര്‍ നല്‍കേണ്ടിയിരുന്നു. മികച്ച ടി20 താരം കൂടിയായ വാര്‍ണര്‍ക്കു ഇത്രയും ഓവറില്‍ തന്നെ റണ്‍സ് അടിച്ചുകൂട്ടി ചരിത്രത്തിന്റെ ഭാഗമാവാന്‍ സാധിക്കുമായിരുന്നുവെന്നും ലാറ വിശദമാക്കി.

Story first published: Monday, December 9, 2019, 11:40 [IST]
Other articles published on Dec 9, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+