For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സച്ചിന്റെ ബെസ്റ്റ് ഇന്നിങ്‌സേത്? ലാറയ്ക്കുണ്ട് ഉത്തരം... അതു തന്നെ, എതിരാളികള്‍ ഓസ്ട്രലിയ

ഇന്‍സ്റ്റഗ്രാമിലാണ് ലാറ ഇക്കാര്യം കുറിച്ചത്

കിങ്സ്റ്റണ്‍: ലോക ക്രിക്കറ്റിലെ എക്കാലത്തെയും വലിയ റണ്‍വേട്ടക്കാരനായ ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഏറ്റവും മികച്ച ഇന്നിങ്‌സ് ഏതെന്നു ചൂണ്ടിക്കാട്ടുക അതീവ ദുഷ്‌കരം തന്നെയാണ്. 24 വര്‍ഷം നീണ്ടു നിന്ന അന്താരാഷ്ട്ര കരിയറില്‍ എല്ലാ ഫോര്‍മാറ്റിലുമായി സെഞ്ച്വറികളില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയ സച്ചിന്‍ ഷെയ്ന്‍ വോണ്‍, ഗ്ലെന്‍ മഗ്രാത്ത്, വസീം, അക്രം, ഷുഐബ് അക്തര്‍, കോട്‌നി വാല്‍ഷി, കേട്‌ലി ആംബ്രോസ് തുടങ്ങിയ ഇതിഹാസ ബൗളര്‍മാര്‍ക്കെതിരേയെല്ലാം ബാറ്റ് വീശിയിട്ടുണ്ട്. തന്റെ അടുത്ത സുഹൃത്ത് കൂടിയായ സച്ചിന്റെ ഏറ്റവും മികച്ച ഇന്നിങ്‌സ് ഏതാണെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ബാറ്റിങ് ചക്രവര്‍ത്തി ബ്രയാന്‍ ലാറ. തന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് സച്ചിന്റെ ബെസ്റ്റ് ഏതെന്നു ലാറ വ്യക്തമാക്കിയിരിക്കുന്നത്.

sachin

2003-04ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ സിഡ്‌നിയില്‍ നടന്ന ടെസ്റ്റില്‍ സച്ചിന്‍ നേടിയ 241 റണ്‍സാണ് ഏറ്റവും മികച്ചതെന്നു ലാറ പറയുന്നു. സിഡ്‌നി ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സിലായിരുന്നു സച്ചിന്റെ ഗംഭീര ഇന്നിങ്‌സ്. അതിനു മുമ്പ് ഈ പര്യടനത്തിലെ മറ്റു ഇന്നിങ്‌സുകളില്‍ അദ്ദേഹം നിരാശപ്പെടുത്തിയിരുന്നു. പരമ്പരയിലെ അതിനു മുമ്പത്തെ സച്ചിന്റെ മികച്ച സ്‌കോര്‍ 44 റണ്‍സായിരുന്നു. എന്നാല്‍ സിഡ്‌നിയിലെ ഗംഭീര ഇന്നിങ്‌സിലൂടെ അദ്ദേഹം അതിന്റെ ക്ഷീണം തീര്‍ത്തു. ടെസ്റ്റ് സമനിലയില്‍ കലാശിച്ചെങ്കിലും സച്ചിന്റെ അര്‍പ്പണബോധം ഇന്നും ക്രിക്കറ്റ് ആസ്വാദകരുടെ മനസ്സില്‍ മായാതെ നില്‍ക്കുന്നുണ്ട്. ഒരു കവര്‍ ഡ്രൈവ് പോലും കളിക്കാതെയാണ് അന്നു സച്ചിന്‍ അത്രയും റണ്‍സെടുത്തതെന്നാണ് ഏറ്റവും ശ്രദ്ധേയം.

200 ടെസ്റ്റുകള്‍ കളിച്ച സച്ചിന്റെ കരിയറില്‍ അത്രയും മികച്ചൊരു ഇന്നിങ്‌സ് താന്‍ കണ്ടിട്ടില്ലെന്നു ലാറ ചൂണ്ടിക്കാട്ടി. അത്രയേറെ അച്ചടക്കവും അര്‍പ്പണബോധവുമാണ് സച്ചിന്‍ അന്നു കാണിച്ചത്. അതുകൊണ്ടു തന്നെയാണ് ഈ ഇന്നിങ്‌സ് തനിക്കു ഏറ്റവും പ്രിയപ്പെട്ടതായി മാറിയതെന്നും ലാറ ചൂണ്ടിക്കാട്ടി. സച്ചിന്‍ അഅന്നു കാണിച്ച ക്ഷമയും അച്ചടക്കവുമാണ് കൊറോണ വൈറസിനെതിരേയുളള പോരാട്ടത്തില്‍ ഇപ്പോള്‍ ജനങ്ങള്‍ കാണിക്കേണ്ടതെന്നും വിന്‍ഡീസ് ഇതിഹാസം ആവശ്യപ്പെട്ടു. സച്ചിന്റെ ദൈര്‍ഘ്യമേറിയ അന്താരാഷ്ട്ര കരിയറിനെയും ലാറ പുകഴ്ത്തി. 16ാം വയസ്സില്‍ ക്രിക്കറ്റിലേക്കു വന്ന സച്ചിന്‍ 24 വര്‍ഷം കളിക്കളത്തില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു.

200 ടെസ്റ്റുകളില്‍ നിന്നും 15,921 റണ്‍സാണ് സച്ചിന്റെ സമ്പാദ്യം. 53.78 എന്ന മികച്ച ശരാശരിയിലാണ് അദ്ദേഹം ഇത്രയും റണ്‍സെടുത്തത്. 463 ഏകദിന മല്‍സരങ്ങളില്‍ നിന്നും 44.83 ശരാശരിയില്‍ 18,426 റണ്‍സും മാസ്റ്റര്‍ ബ്ലാസ്റ്ററുടെ അക്കൗണ്ടിലുണ്ട്. ടെസ്റ്റില്‍ 51ഉം ഏകദിനത്തില്‍ 49ഉം സെഞ്ച്വറികള്‍ സച്ചിന്‍ നേടിട്ടുണ്ട്. കൂടാതെ യഥാക്രമം 68ഉം 96ഉം ഫിഫ്റ്റികളും രണ്ടു ഫോര്‍മാറ്റുകളിലായി അദ്ദേഹം വാരിക്കൂട്ടി.

Story first published: Saturday, April 4, 2020, 15:37 [IST]
Other articles published on Apr 4, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+