Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അവന്‍ മാന്ത്രികന്‍... ഇന്ത്യന്‍ യുവ സ്പിന്നറെ പുകഴ്ത്തി വിന്‍ഡീസ് ഇതിഹാസം

ഡര്‍ബന്‍: ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി ഉജ്ജ്വല പ്രകടനം കാഴ്ചവയ്ക്കുന്ന സ്പിന്നര്‍ രവി ബിഷ്‌നോയിയെ പുകഴ്ത്തി വിന്‍ഡീസ് ഇതിഹാസം ഇയാന്‍ ബിഷപ്പ്. മാന്ത്രികനെന്നാണ് ബിഷ്‌നോയിയെ അദ്ദേഹം വിശേഷിപ്പിച്ചത്. നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യയെ ഇത്തവണ ടൂര്‍ണമെന്റിന്റെ ഫൈനലിലെത്തിക്കുന്നതില്‍ ബിഷ്‌നോയ് നിര്‍ണായക പങ്കു വഹിച്ചിരുന്നു. അഞ്ചു മല്‍സരങ്ങളില്‍ നിന്നും 13 വിക്കറ്റുകളുമായി ടൂര്‍മെന്റിലെ വിക്കറ്റ് വേട്ടക്കാരില്‍ താരം നാലാംസ്ഥാനത്തുണ്ട്. ടൂര്‍ണമെന്റില്‍ ഇന്ത്യക്കു വേണ്ടി കൂടുതല്‍ വിക്കറ്റുകളെടുത്തതും ബിഷ്‌നോയിയാണ്.

bishnoi

പാകിസ്താനെതിരേ ഇന്ത്യ പത്തു വിക്കറ്റിനു ജയിച്ച സെമി ഫൈനലിലെ പ്രകടനത്തിനു ശേഷമാണ് ബിഷ്‌നോയിയെ ബിഷപ്പ് മാന്ത്രികനെന്നു വിശേഷിപ്പിച്ചത്. ഈ കുട്ടി ചില്ലറക്കാരനല്ല, ശരിക്കുമൊരു മാന്ത്രികന്‍ തന്നെയാണെന്നു കമന്ററിക്കിടെ ബിഷപ്പ് പറഞ്ഞു. കളിയില്‍ ബിഷ്‌നോയിയുടെ ഗൂഗ്ലിയില്‍ പാക് ബാറ്റ്‌സ്മാന്‍ ഫഹദ് മുനീര്‍ നിസ്സഹായനായ ശേഷമായിരുന്നു ബിഷപ്പിന്റെ ഈ പ്രശംസ. കളിയില്‍ 10 ഓവറില്‍ 46 റണ്‍സ് വിട്ടുകൊടുത്ത് ബിഷ്‌നോയ് രണ്ടു പേരെ പുറത്താക്കിയിരുന്നു.

ഈ ലോകകപ്പിലെ പ്രകടനത്തോടെ സീനിയര്‍ ടീമിനായി കളിക്കാന്‍ ശേഷിയുള്ള താരമാണ് താനെന്നു ബിഷ്‌നോയ്് തെളിയിച്ചു കഴിഞ്ഞു. രാജസ്ഥാനില്‍ നിന്നുള്ള താരമാണ് 19 കാരനായ ബിഷ്‌നോയ്. ഐപിഎല്ലിന്റെ വരാനിരിക്കുന്ന സീസണില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനായി കളിക്കാന്‍ തയ്യാറെടുക്കുകയാണ് താരം. കഴിഞ്ഞ ലേലത്തില്‍ രണ്ടു കോടി രൂപയ്ക്കാണ് ബിഷ്‌നോയിയെ പഞ്ചാബ് സ്വന്തമാക്കിയത്.

Story first published: Thursday, February 6, 2020, 15:53 [IST]
Other articles published on Feb 6, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+