ഗെയ്‌ലിന് മടുത്തു? ക്രിക്കറ്റില്‍ നിന്നും ബ്രേക്ക്... ടീം ഇന്ത്യക്കു ആശ്വാസം
കിങ്‌സറ്റണ്‍: വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നു ക്രിക്കറ്റില്‍ നിന്നും ബ്രേക്കെടുത്ത താരങ്ങളുടെ നിരയിലേക്കു വെസ്റ്റ് ഇന്‍ഡീസ് ബാറ്റിങ് ഇതിഹാസം ക്രിസ് ഗെയ്‌ലും. ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്ലുള്‍പ്പെടെ ലോക ക്രിക്കറ്റില്‍ അടുത്തിടെ നിരവധി താരങ്ങള്‍ മല്‍സരരംഗത്തു നിന്നും ബ്രേക്കെടുത്തിരുന്നു.
ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന എംസ്വാന്‍സി ടി20 സൂപ്പര്‍ ലീഗിലാണ് ഗെയ്ല്‍ അവസാനമായി കളിച്ചത്. ജോസി സ്റ്റാര്‍സെന്ന ഫ്രാഞ്ചൈസിയുടെ താരമായിരുന്നു അദ്ദേഹം. എന്നാല്‍ ആറു മല്‍സരങ്ങളില്‍ കളിച്ച ഗെയ്ല്‍ ബാറ്റിങില്‍ ഫോമിലേക്കുയരാന്‍ സാധിക്കാത്തതിനെ തുടര്‍ന്നു ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ തനിക്കു അര്‍ഹിച്ച ബഹുമാനം പലരില്‍ നിന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു.

ഇന്ത്യക്കെതിരേ കളിക്കില്ല
ഇന്ത്യക്കെതിരേ ഡിസംബറില്‍ നടക്കാനിരിക്കുന്ന മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ താന്‍ കളിക്കില്ലെന്നു ഗെയ്ല്‍ അറിയിച്ചു. കൂടാതെ മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പയിലും യൂനിവേഴ്‌സല്‍ ബോസ് കളിക്കാന്‍ സാധ്യത കുറവാണ്.
ഇന്ത്യയുമായുള്ള ഏകദിന പരമ്പരയ്ക്കുള്ള വിന്‍ഡീസ് ടീമിലക്കു സെലക്ഷന്‍ കമ്മിറ്റി തന്നെ വിളിച്ചിരുന്നു. എന്നാല്‍ കളിക്കേണ്ടെന്നാണ് തന്റെ തീരുമാനമെന്ന് ഗെയ്ല്‍ വ്യക്തമാക്കി. യുവതാരങ്ങള്‍ക്കൊപ്പം ദേശീയ ടീമില്‍ താനും വേണമെന്നാണ് സെലക്ടര്‍മാര്‍ ആഗ്രഹിച്ചിരുന്നത്. എന്നാല്‍ ഈ വര്‍ഷം ബ്രേക്കെടുക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിഗ് ബാഷ് ലീഗിനുമില്ല
ഇന്ത്യന്‍ പര്യടനത്തില്‍ മാത്രമല്ല ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ബിഗ് ബാഷ് ടി20 ലീഗിലും താന്‍ കളിക്കില്ലെന്നു ഗെയ്ല്‍ പറഞ്ഞു.
ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ (ബിപിഎല്‍) എങ്ങനെയാണ് തന്റെ പേര് വന്നതെന്നു അറിയില്ല. ഒരു ടീമില്‍ തന്നെയും ഉള്‍പ്പെടുത്തിയതായി അറിഞ്ഞു. എന്നാല്‍ എങ്ങനെയാണ് ഇതു സംഭവിച്ചതെന്നറിയില്ലന്നും 40കാരനായ വിന്‍ഡീസ് ഇതിഹാസം വിശദമാക്കി.

ടീമിന് ബാധ്യത
വിമര്‍ശകര്‍ക്കെതിരേ കടുത്ത ഭാഷയിലാണ് ഗെയ്ല്‍ രംഗത്തു വന്നത്. രണ്ടോ, മൂന്നോ മല്‍സരങ്ങളില്‍ നന്നായി പെര്‍ഫോം ചെയ്തില്ലെങ്കില്‍ ഗെയ്ല്‍ ടീമിന് ബാധ്യതയാണെന്ന തരത്തിലാണ് തന്നെ ആക്രമിക്കുന്നത്. ജോസി സ്റ്റാര്‍സെന്ന ഫ്രാഞ്ചൈസിയെക്കുറിച്ചു മാത്രമല്ല താന്‍ പറയുന്നത്. ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ താന്‍ വര്‍ഷങ്ങളായി നേരിടുന്ന കാര്യമാണിത്.
ടീമിന് താന്‍ നല്‍കിയ സംഭാവനയൊന്നും ആരും ഓര്‍മിക്കുന്നില്ലെന്നും അര്‍ഹിച്ച ബഹുമാനം ലഭിക്കുന്നില്ലെന്നും ഗെയ്ല്‍ പറഞ്ഞിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications