
ടോസ് ജയിച്ചാല്‍ കളിയും ജയിക്കും
ഒന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ഗംഭീര പ്രകടനമായിരുന്നു കാഴ്ചവച്ചത്. അവിസ്മരണീയ വിജയം അവര്‍ പിടിച്ചെടുക്കുകയും ചെയ്തു. ഇതോടെ പരമ്പര ആവേശകരമായി മാറിയിരിക്കുകയാണ്. പക്ഷെ ടോസ് ജയിച്ചാല്‍ കളിയും ജയിക്കുമെന്ന തരത്തിലുള്ള വിക്കറ്റാണ് ഇവിടുത്തേത്.
അതുകൊണ്ടു തന്നെ ആദ്യ രണ്ടു ദിവസങ്ങളില്‍ ഇംഗ്ലണ്ട് നന്നായി ബാറ്റ് ചെയ്തതിനാല്‍ ഇന്ത്യക്കു ജയിക്കാനുള്ള ഒരു അവസരവും ലഭിച്ചില്ല. ഈ ജയത്തെ ഐതിഹാസികമെന്നു ഒരിക്കലും വിശേഷിപ്പിക്കാനാവില്ലെന്നും പീറ്റേഴ്‌സന്‍ വിശദമാക്കി.

ഇംഗ്ലണ്ടിനു കഴിയുമായിരുന്നോ?
ടോസിനു ശേഷം ഇന്ത്യയായിരുന്നു ആദ്യം ബാറ്റ് ചെയ്തിരുന്നതെങ്കില്‍ കളിയാകെ മാറുമായിരുന്നുവെന്നു പീറ്റേഴ്‌സന്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയായിരുന്നു ആദ്യം ബാറ്റ് ചെയ്തിരുന്നതെങ്കില്‍ അവര്‍ ഇംഗ്ലണ്ടിന്റേതിനു സമാനമായി വലിയ സ്‌കോര്‍ പടുത്തുയര്‍ത്തുമായിരുന്നു. രണ്ടാമതായി ബാറ്റ് ചെയ്താല്‍ ഇംഗ്ലണ്ടിന് ചേസ് ചെയ്യാന്‍ കഴിയുമായിരുന്നോ? എനിക്കു അക്കാര്യത്തില്‍ ഉറപ്പില്ല. രണ്ടാം െടസ്റ്റിലും സമാനമായ വിക്കറ്റാണോ തയ്യാറാക്കിയിരിക്കുന്നതെന്നറിയാന്‍ എനിക്കു താല്‍പ്പര്യമുണ്ട്. അങ്ങനെയാണെങ്കില്‍ ദുഖമുണ്ടാവുമെന്നും പീറ്റേഴ്‌സന്‍ വ്യക്തമാക്കി.

വില കുറച്ചു കാണുന്നില്ല
ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ വിജയത്തെ വില കുറച്ചു കാണുന്നില്ലെന്നു പീറ്റേഴ്‌സന്‍ പറഞ്ഞു. ഇംഗ്ലണ്ട് നേടിയത് മഹത്തായ വിജയം തന്നെയായിരുന്നു. എന്നാല്‍ ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും മഹത്തായ വിജയങ്ങളിലൊന്നായിരുന്നു ഇതെന്ന തരത്തില്‍ അഭിപ്രായങ്ങള്‍ കേട്ടിരുന്നു. ഇതിനോടു ഞാന്‍ യോജിക്കുന്നില്ല. കാരണം ടോസിന്റെ സഹായം വളരെയേറെ ലഭിക്കുന്ന പിച്ചാണ് ഇവിടുത്തേത്. അന്നു ടോസ് ലഭിച്ചത് ഇംഗ്ലണ്ടിന്റെ വിജയത്തില്‍ നിര്‍ണായകമായി മാറിയതായും പീറ്റേഴ്‌സന്‍ കൂട്ടിച്ചേര്‍ത്തു.
ആദ്യ ടെസ്റ്റില്‍ 227 റണ്‍സിനായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. ഒന്നാമിന്നിങ്‌സില്‍ അവര്‍ നേടിയ 578 റണ്‍സാണ് കളിയില്‍ നിര്‍ണാകയമായി മാറിയത്. ജോ റൂട്ടിന്റെ ഡബിള്‍ സെഞ്ച്വറിയാണ് മല്‍സരം ഇംഗ്ലണ്ടിന്റെ വരുതിയിലാക്കിയത്. 218 റണ്‍സ് ആദ്യ ഇന്നിങ്‌സില്‍ റൂട്ട് നേടിയിരുന്നു.


Click it and Unblock the Notifications












