IND vs AUS: ഗാബയില്‍ ഇന്ത്യ ജയിച്ചാല്‍ അദ്ഭുതപ്പെടേണ്ട! അവര്‍ക്കതിന് കഴിയും- പ്രവചിച്ച് ലീ

ബ്രിസ്ബണിലെ ഗാബയില്‍ വെള്ളിയാഴ്ച ആരംഭിക്കുന്ന ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ നാലാമത്തെയും അവസാനത്തെയും ടെസ്റ്റിനെക്കുറിച്ച് പ്രവചനം നടത്തിയിരിക്കുകയാണ് മുന്‍ ഓസീസ് പേസ് ഇതിഹാസം ബ്രെറ്റ് ലീ. ഗാബയില്‍ ഇതുവരെ ടെസ്റ്റില്‍ ജയിക്കാന്‍ ഇന്ത്യക്കു കഴിഞ്ഞിട്ടില്ലെങ്കിലും ഇത്തവണ അതിനു കഴിഞ്ഞാല്‍ അദ്ഭുതപ്പെടേണ്ടെന്നു ലീ പറഞ്ഞു.
പരമ്പര ഇപ്പോള്‍ 1-1നു ഒപ്പമായതിനാല്‍ ജീവന്‍മരണ പോരാട്ടത്തിനു കച്ചമുറുക്കുയാണ് ഇന്ത്യയും ഓസീസും ഗാബയില്‍ ഇറങ്ങുന്നത്. പല താരങ്ങളുടെയും പരിക്ക് നാലാം ടെസ്റ്റില്‍ ഇന്ത്യക്കു അപ്രതീക്ഷിത തിരിച്ചടിയായി മാറിയിട്ടുണ്ട്.

ഇന്ത്യക്കു ജയിക്കാനാവും
ഗാബയില്‍ നാലാം ടെസ്റ്റ് വിജയിക്കുകയെന്നത് ഇന്ത്യയെ സംബന്ധിച്ച് വലിയ അദ്ഭുതമായി മാറുമെന്ന് ഞാന്‍ കരുതുന്നില്ല. അതിനു സാധ്യതയുണ്ടെന്നു തന്നെയാണ് ഞാന്‍ കരുതുന്നത്. പ്രത്യേകിച്ചും ഓസ്‌ട്രേലിയന്‍ ബാറ്റിങ് ലൈനപ്പില്‍ ചിലരുടെ അഭാവമുണ്ടെങ്കില്‍ ഇന്ത്യയുടെ സാധ്യത വര്‍ധിക്കും. പ്ലെയിങ് ഇലവനിലേക്കു ഓപ്ഷനുകള്‍ കുറവാണെന്നതു മാത്രമാണ് ഇന്ത്യയെ അലട്ടുന്ന ഒരേയൊരു കാര്യം. ഇന്ത്യയുടെ ചില മികച്ച പേസര്‍മാര്‍ പരിക്കേറ്റു പിന്‍മാറിക്കഴിഞ്ഞു. ചില പ്രമുഖ ബാറ്റ്‌സ്മാന്‍മാരും പരിക്കേറ്റ് പുറത്താണെന്നും ലീ അഭിപ്രായപ്പെട്ടു.

ഓസീസ് ബാറ്റിങ് നിര
പരിക്കേറ്റ ഓസീസ് ഓപ്പണര്‍ വില്‍ പ്യുകോസ്‌കിക്കു പകരം മാര്‍ക്കസ് ഹാരിസ് ഗാബ ടെസ്റ്റില്‍ കളിക്കുമെന്ന് ഓസ്‌ട്രേലിയ അറിയിച്ചു കഴിഞ്ഞു. സിഡ്‌നി ടെസ്റ്റില്‍ പൂര്‍ണ ഫിറ്റല്ലാതെ കളിച്ച ഡേവിഡ് വാര്‍ണറെ അവര്‍ നിലനിര്‍ത്തുകയും ചെയ്തിട്ടുണ്ട്.
നാലാം ടെസ്റ്റിനുള്ള പ്ലെയിങ് ഇലവനെ ഓസീസ് പ്രഖ്യാപിക്കുന്നതിനു മുമ്പായിരുന്നു ലീയുടെ അഭിപ്രായപ്രകടനം. ഓസീസ് ബൗളര്‍മാര്‍ പൂര്‍ണ ഫിറ്റാണ്. വാര്‍ണര്‍, പ്യുകോസ്‌കി എന്നിവര്‍ മുന്‍നിരയില്‍ കളിക്കുകയും ചെയ്താല്‍ ഓസീസിന് ഗാബയില്‍ സാധ്യത കൂടുതലുണ്ട്. എന്നാല്‍ വാര്‍ണറും പ്യുകോസ്‌കിയു കളിക്കില്ലെങ്കില്‍ ഇന്ത്യ ഉറപ്പായിട്ടും തിരിച്ചുവരും. ഇന്ത്യയുടെ വിജയസാധ്യത ഇതു വര്‍ധിപ്പിക്കുകയും ചെയ്യും. രണ്ടു വ്യത്യസ്ത ഓപ്പണര്‍മാരെയാണ് ഓസീസ് പരീക്ഷിക്കുന്നതെങ്കില്‍ ഇന്ത്യയാവും ഗാബ ടെസ്റ്റിലെ ഫേവറിറ്റുകളെന്നും ലീ വിശദമാക്കി.

പരിക്കില്‍ പതറി ഇന്ത്യ
ഗാബയില്‍ ഓസീസിനെതിരേ ജയിക്കുകയെന്നത് ഇന്ത്യയെ സംബന്ധിച്ച് അഗ്നിപരീക്ഷ തന്നെയായിരിക്കും. പ്രമുഖ താരങ്ങള്‍ പരിക്കേറ്റു പിന്‍മാറിയതാണ് ഇതിനു കാരണം. സിഡ്‌നി ടെസ്റ്റിലുണ്ടായിരുന്ന രവീന്ദ്ര ജഡേജ, ഹനുമാ വിഹാരി, ജസ്പ്രീത് ബുംറ എന്നിവരുടെ സേവനം ഗാബയില്‍ ഇന്ത്യക്കു ലഭിക്കില്ല.
മുഹമ്മദ് ഷമി, ഉമേഷ് യാദവ് എന്നിവര്‍ക്കു പിന്നാലെ ബുംറയ്ക്കും പരിക്കേറ്റതോടെ അനുഭവസമ്പത്ത് കുറഞ്ഞ പേസ് നിരയെ ഇന്ത്യക്കു അണിനിരത്തേണ്ടി വരും.
കെഎല്‍ രാഹുലാണ് പരിക്കേറ്റു മടങ്ങിയ മറ്റൊരു പ്രമുഖ താരം. മായങ്ക് അഗര്‍വാള്‍, ആര്‍ അശ്വിനും പരിക്കിന്റെ പിടിലായതിനാല്‍ നാലാം ടെസ്റ്റില്‍ കളിക്കുമോയെന്ന കാര്യത്തില്‍ ഉറപ്പില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications