Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Wimbledon 2023: കരിയറിലെ വഴിത്തിരിവ് എവിടെ? നിര്‍ണ്ണായക സംഭവം വെളിപ്പെടുത്തി ജോക്കോവിച്ച്

ലണ്ടന്‍: ടെന്നിസിലെ റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍ ആധിപത്യം അവസാനിപ്പിച്ച് ഗംഭീര ഉയര്‍ച്ച നേടിയ താരമാണ് നൊവാക് ജോക്കോവിച്ച്. പ്രായം കൂടുന്തോറും മികച്ച നേട്ടങ്ങളുമായി കസറുന്ന ജോക്കോവിച്ച് ഇത്തവണ എട്ടാം വിംബിള്‍ഡണ്‍ കിരീടമാണ് പ്രതീക്ഷിക്കുന്നത്. റോജര്‍ ഫെഡററുടെ എട്ട് വിംബിള്‍ഡണ്‍ കിരീടമെന്ന നേട്ടത്തിനൊപ്പമെത്തുകയെന്ന വലിയ ലക്ഷ്യത്തോടെയാണ് ജോക്കോവിച്ച് റാക്കറ്റേന്തുന്നത്.

മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ ജോക്കോവിച്ച് തുടര്‍ച്ചയായി നാല് തവണയും വിംബിള്‍ഡണ്‍ ചാമ്പ്യനായ ആത്മവിശ്വാസത്തിലാണ് ഇത്തവണ ഇറങ്ങുന്നത്. ഇത്തവണയും വിംബിള്‍ഡണില്‍ ജയിച്ചാല്‍ തുടര്‍ച്ചയായി അഞ്ച് വിംബിള്‍ഡണ്‍ കിരീടമെന്ന ചരിത്ര നേട്ടത്തിലേക്കെത്താന്‍ അദ്ദേഹത്തിനാവും. ഒരു കാലത്ത് ഫെഡററുടെയും നദാലിന്റെയും പിന്നില്‍ ഒതുങ്ങിയിരുന്ന ജോക്കോവിച്ച് ഇപ്പോള്‍ എതിരാളികളില്ലാത്ത രാജാവാണ്.

ഇപ്പോഴിതാ കരിയറിലെ ഉയര്‍ച്ചയെക്കുറിച്ചും വഴിത്തിരിവായ സംഭവത്തെക്കുറിച്ചും മനസ് തുറന്നിരിക്കുകയാണ് സൂപ്പര്‍ താരം. 2010, 2018 എന്നീ വര്‍ഷങ്ങളാണ് തന്റെ കരിയറിലെ വഴിത്തിരിവായി ജോക്കോവിച്ച് പറയുന്നത്. '2008-2010 കാലഘട്ടത്തില്‍ ആത്മവിശ്വാസമില്ലാതെ സ്വന്തം കഴിവില്‍ സംശയം തോന്നിയിരുന്നു. ഫെഡറര്‍, നദാല്‍ എന്നിവരുടെ വളര്‍ച്ച കണ്ടപ്പോള്‍ തന്റെ കഴിവിനെക്കുറിച്ചും പ്രകടനത്തെക്കുറിച്ചും ആശങ്കപ്പെട്ടു.

2008ലെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ജയിച്ച് മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. എങ്കിലും സംതൃപ്തി തോന്നിയില്ല. പക്ഷെ പ്രതീക്ഷകളുണ്ടായിരുന്നു. 2017ല്‍ കാല്‍മുട്ടിന് ശസ്ത്രക്രിയ നടത്തിയിരുന്നു. 2018ല്‍ വിംബിള്‍ഡണും യുഎസ് ഓപ്പണും നേടിയത് ആത്മവിശ്വാസമുയര്‍ത്തി. പക്ഷെ അപ്പോഴും കാല്‍മുട്ടിന്റെ പരിക്ക് ഭയപ്പെടുത്തി. ഒരു പ്രൊഫഷനല്‍ താരത്തിന് ഒരിക്കലും അത് ചേരുന്നതല്ല. എങ്കിലും ആത്മവിശ്വാസത്തോടെ മുന്നോട്ട് പോയി'- ജോക്കോവിച്ച് പറഞ്ഞു.

rafael nadal

2015ന് ശേഷമാണ് ജോക്കോവിച്ചിന്റെ അത്ഭുതപ്പെടുത്തുന്ന വളര്‍ച്ച. 2015ന് ശേഷം 16 ഗ്രാന്റ്സ്ലാം കിരീടമാണ് ജോക്കോവിച്ച് നേടിയത്. തുടര്‍ച്ചയായി കിരീടങ്ങളിലേക്കെത്തി വിസ്മയിപ്പിക്കാന്‍ ജോക്കോവിച്ചിന് സാധിച്ചു. ഫെഡററും നദാലും ആന്‍ഡി മുറെയുമെല്ലാം പരിക്കിലകപ്പെട്ട് പ്രയാസപ്പെടുമ്പോള്‍ 36ാം വയസിലും ഗംഭീര പ്രകടനത്തോടെ ജോക്കോവിച്ച് കൈയടി നേടുകയാണ്.

തന്റെ കരിയറിലെ മികച്ച മൂന്ന് വിജയങ്ങളെക്കുറിച്ചും ജോക്കോവിച്ച് പ്രതികരിച്ചു. 2021ലെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ നദാലുമായി ആറ് മണിക്കൂര്‍ ഏറ്റുമുട്ടി വിജയിച്ചതിനെയാണ് ഒന്നാമതായി ജോക്കോവിച്ച് തിരഞ്ഞെടുത്തത്. വളരെ ശക്തമായ മത്സരമായിരുന്നു ഇതെന്നാണ് അദ്ദേഹം പറഞ്ഞത്. രണ്ടാമതായി 2019ലെ വിംബിള്‍ഡണ്‍ ഫൈനലില്‍ റോജര്‍ ഫെഡറര്‍ക്കെതിരായ മത്സരത്തെ തിരഞ്ഞെടുത്ത ജോക്കോവിച്ച് മൂന്നാമതായി 2016ലെ ഫ്രഞ്ച് ഓപ്പണര്‍ ഫൈനലില്‍ ആന്‍ഡി മുറെക്കെതിരായ പോരാട്ടത്തെയാണ് ചൂണ്ടിക്കാട്ടിയത്.

ഗ്രാന്റ് സ്ലാം കിരീടം നേടുന്നതിലും സന്തോഷം ഏറെക്കാലം ഒന്നാം നമ്പര്‍ താരമായി നില്‍ക്കുന്നതാണെന്നും ജോക്കോവിച്ച് പറഞ്ഞു. ഒന്നാം റാങ്കുകാരനാവണമെങ്കില്‍ തുടര്‍ച്ചയായി മികച്ച പ്രകടനം കാഴ്ചവെക്കേണ്ടതായുണ്ട്. എന്നാല്‍ റാങ്കിങ് നിര്‍ണ്ണയിക്കപ്പെടുന്ന രീതിയില്‍ പല അഭിപ്രായ ഭിന്നതകളുമുണ്ട്. പക്ഷെ ഒന്നാം സ്ഥാനക്കാരനാവുകയെന്നത് വളരെ പ്രയാസമുള്ള കാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നിലവില്‍ രണ്ടാം റാങ്കുകാരനാണ് ജോക്കോവിച്ച്. 23 ഗ്രാന്റ്സ്ലാം കിരീടവുമായി പുരുഷ താരങ്ങളില്‍ കൂടുതല്‍ ഗ്രാന്റ്സ്ലാം കിരീടമെന്ന റെക്കോഡ് അദ്ദേഹത്തിന്റെ പേരിലാണ്. 22 ഗ്രാന്റ്സ്ലാം കിരീടമായി നദാല്‍ രണ്ടാം സ്ഥാനത്തും 20 കിരീടവുമായി ഫെഡറര്‍ മൂന്നാം സ്ഥാനത്തുമാണ്.

Story first published: Saturday, July 1, 2023, 19:18 [IST]
Other articles published on Jul 1, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+