Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലി, സ്മിത്ത്, വാര്‍ണര്‍, ബാബര്‍... ഇവരുടെ ഒരു കഴിവ് വേണം- വെളിപ്പെടുത്തി വില്ല്യംസണ്‍

വെല്ലിങ്ടണ്‍: ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളും നിലവില്‍ മല്‍സരരംഗത്തുള്ളവരിലെ ഏറ്റവും നല്ല വ്യക്തിത്വത്തിന് ഉടമയെന്നും ചൂണ്ടിക്കാണിക്കപ്പെടുന്ന വ്യക്തിയാണ് ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍. ക്രിക്കറ്റിലെ യഥാര്‍ഥ ജെന്റില്‍മാന്‍ എന്നാണ് അദ്ദേഹത്തെ പലരും വിശേഷിപ്പിക്കുന്നത്. കിവീസിനായി മൂന്നു ഫോര്‍മാറ്റിലും ഒരുപോലെ മികച്ച പ്രകടനമാണ് വില്ല്യംസണ്‍ കാഴ്ചവയ്ക്കുന്നത്. എങ്കിലും മോഡേണ്‍ ക്രിക്കറ്റിലെ മറ്റു മികച്ച ബാറ്റ്‌സ്മാന്‍മാരായ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി, പാകിസ്താന്‍ താരം ബാബര്‍ ആസം എന്നിവരുടെ ആരാധകന്‍ കൂടിയാണ് അദ്ദേഹം.

കോലി, ബാബര്‍ എന്നിവരെക്കൂടാതെ നിലവിലെ മികച്ച ബാറ്റ്‌സ്മാന്‍മാരായ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍, ഓസ്‌ട്രേലിയയുടെ തന്നെ സ്റ്റീവ് സ്മിത്ത് എന്നിവരുടെ ഓരോ കഴിവുകള്‍ സ്വന്തമാക്കാന്‍ താന്‍ ആഗ്രഹിക്കുന്നതായി തമാശരൂപേണ വെളിപ്പെടുത്തിയിരിക്കുകയാണ് വില്ല്യംസണ്‍.

കോലിയില്‍ വേണ്ടത്

വിരാട് കോലി ചെയ്യുന്ന എല്ലാ കാര്യവും അതുപോലെ ചെയ്യാന്‍ താന്‍ ആഗ്രഹിക്കുന്നതായി വില്ല്യംസണ്‍ വ്യക്തമാക്കി. പ്രത്യേകിച്ചും ഇന്ത്യന്‍ നായകന്‍ പന്ത് സ്‌ട്രൈക്ക് ചെയ്യുന്നത് ഏറെ ഇഷ്ടമാണ്. അതുപോലെ തനിക്കും സാധിച്ചെങ്കില്‍ എന്നു തോന്നിപ്പോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ബാബര്‍ ആസമിന്റെ കവര്‍ ഡ്രൈവ്, ബാക്ക് ഫൂട്ട് ഷോട്ട് എന്നിവയോടാണ് കൂടുതല്‍ പ്രിയം. അതോടൊപ്പം പാക് ക്യാപ്റ്റന്‍ കൂടിയായ ബാബറിന്റെ മനക്കരുത്തും ആകര്‍ഷിച്ചിട്ടുണ്ട്. ഓരോ തവണ ക്രീസിലെത്തുമ്പോഴും റണ്‍സെടുക്കണമെന്ന അതിയായ ആഗ്രഹവും താരം കാണിക്കാറുണ്ടെന്നും വില്ല്യംസണ്‍ കൂട്ടിച്ചേര്‍ത്തു.

സ്മിത്തിന്റെ കഴിവ്

ഓസ്‌ട്രേലിയയുടെ മുന്‍ ക്യാപ്റ്റന്‍ കൂടിയായ സ്റ്റീവ് സ്മിത്തിന്റെയും ബാറ്റിങ് ശൈലി തന്നെ ആകര്‍ഷിച്ചതായി വില്ല്യംസണ്‍ പറയുന്നു. ഗ്യാപ്പ് കണ്ടെത്തി അവിടേക്കു ഷോട്ട് കളിക്കാനുള്ള സ്മിത്തിന്റെ ശേഷി തനിക്കും ഉണ്ടായിരുന്നെങ്കില്‍ എന്നു ആഗ്രഹിച്ചിരുന്നതായി അദ്ദേഹം വെളിപ്പെടുത്തി.
കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരേ നടന്ന ആഷസ് ടെസ്റ്റ് പരമ്പരയില്‍ സ്മിത്തിന്റെ ബാറ്റിങ് മികച്ചതായിരുന്നു. ഒരു വര്‍ഷത്തെ വിലക്ക് കഴിഞ്ഞ് ക്രിക്കറ്റിലേക്കുള്ള അദ്ദേഹത്തിന്റെ മടങ്ങിവരവ് കൂടിയായിരുന്നു ആഷസ്. ആഷസില്‍ നാലു ടെസ്റ്റുകളില്‍ നിന്നും 774 റണ്‍സ് സ്മിത്ത് വാരിക്കൂട്ടിയിരുന്നു.

വാര്‍ണറുടെ ബെസ്റ്റ്

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിലെ തന്റെ സഹതാരം കൂടിയായ ഡേവിഡ് വാര്‍ണറുടെയും ബാറ്റിങ് ഇഷ്ടമാണെന്നു വില്ല്യംസണ്‍ വ്യക്തമാക്കി. വാര്‍ണറുടെ ബാക്ക്ഫൂട്ട് പഞ്ചാണ് ഏറെ ഇഷ്ടം. അദ്ദേഹം വളരെ നന്നായി ഈ ഷോട്ട് കളിക്കാറുണ്ട്. അത്രയും മികച്ച രീതിയില്‍ ഈ ഷോട്ട് കളിക്കാന്‍ തനിക്കും ആഗ്രഹമുണ്ടെന്ന് വില്ല്യംസണ്‍ വ്യക്തമാക്കി.
കഴിഞ്ഞ സീസണില്‍ ടീമിനെ നയിച്ച വില്ല്യംസണിനെ മാറ്റി പുതിയ സീസണില്‍ വാര്‍ണറെ ഹൈദരാബാദ് ക്യാപ്റ്റനായി നിയമിച്ചിരുന്നു. ഹൈദരാബാദിന്റെ ഏക ഐപിഎല്‍ കിരീടം വാര്‍ണറുടെ കീഴിലായിരുന്നു.

Story first published: Monday, May 25, 2020, 11:38 [IST]
Other articles published on May 25, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+