Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വില്ല്യംസണിന്റെ പ്രതികാരം... അന്ന് ചിരിച്ച കോലിയെ ഇന്നു കരയിച്ച് കിവി നായകന്‍, മറന്നോ 2008?

വില്ല്യംസണിന്റെ പ്രതികാരം അന്ന് ചിരിച്ച കോലിയെ ഇന്നു കരയിച്ച് കിവി നായകന്‍

മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ ഫൈനല്‍ ഉറപ്പിച്ച മട്ടില്‍ ഇറങ്ങിയ ടീം ഇന്ത്യ ഞെട്ടിക്കുന്ന തോല്‍വിയോടെയാണ് നാട്ടിലേക്കു മടങ്ങുന്നത്. സെമി ഫൈനലിനു മുമ്പ് ഇന്ത്യക്കെതിരേ ന്യൂസിലാന്‍ഡിന് ആരും സാധ്യത കല്‍പ്പിച്ചിരുന്നില്ല. എന്നാല്‍ കളിക്കളത്തില്‍ കിവികള്‍ പാറിപ്പറന്നപ്പോള്‍ കിരീട ഫേവറിറ്റുകളായ വിരാട് കോലിയും സംഘവും നാണംകെടുകയായിരുന്നു.

18 റണ്‍സിനാണ് ഇന്ത്യയെ കെയ്ന്‍ വില്ല്യംസണ്‍ നയിച്ച ന്യൂസിലാന്‍ഡ് കൊമ്പുകുത്തിച്ചത്. വില്ല്യംസണിനെ സംബന്ധിച്ച് ഈ വിജയത്തിന് ഇരട്ടിമധുരം കൂടിയുണ്ട്. 11 വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ കോലിയോട് കണക്കു ചോദിച്ചതിന്റെ ത്രില്ലിലാണ് അദ്ദേഹം.

2008ലെ അണ്ടര്‍ 19 ലോകകപ്പ്

2008ലെ അണ്ടര്‍ 19 ലോകകപ്പ്

2008ലെ അണ്ടര്‍ 19 ഐസിസി ഏകദിന ലോകകപ്പില്‍ ഇന്ത്യയെ കിരീട വിജയത്തിലേക്കു നയിച്ചതോടെയാണ് കോലിയെന്ന ക്യാപ്റ്റനെക്കുറിച്ച് ലോകം ആദ്യമായി കേള്‍ക്കുന്നത്. അന്ന് വില്ല്യംസണിന്റെയും ടീമിന്റെ കണ്ണീര് വീഴ്ത്തിയായിരുന്നു കോലിയും ടീമും കിരീടത്തിലേക്കു കുതിച്ചത്.
അന്നു സെമി ഫൈനലില്‍ ഇന്ത്യയും ന്യൂസിലാന്‍ഡും ഏറ്റുമുട്ടിയപ്പോള്‍ വില്ല്യംസണ്‍ നയിച്ച കിവീസിനെ കോലിയുടെ ഇന്ത്യ തകര്‍ത്തുവിട്ടിരുന്നു. ജൂനിയര്‍ ടീമിനൊപ്പമേറ്റ ഈ തോല്‍വിക്കാണ് സീനിയര്‍ ടീമിനൊപ്പം മറ്റൊരു ലോകകപ്പില്‍ സെമിയില്‍ തന്നെ അദ്ദേഹം പകരം വീട്ടിയത്.

അന്ന് ജയം മൂന്ന് വിക്കറ്റിന്

അന്ന് ജയം മൂന്ന് വിക്കറ്റിന്

അന്നു സെമി ഫൈനലില്‍ ഡക്ക് വെര്‍ത്ത് ലൂയിസ് നിയമപ്രകാരം മൂന്നു വിക്കറ്റിനായിരുന്നു ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യന്‍ വിജയം. ഇത്തവണയും മഴ കളിച്ചെങ്കിലും ഡെക്ക് വര്‍ത്ത് ലൂയിസ് നിയമത്തിന്റെ പിന്തുണയില്ലാതെയാണ് കിവികള്‍ വെന്നിക്കൊടി പാറിച്ചത്.
2008ലെ സെമിയില്‍ ആദ്യം ബാറ്റ് ചെയ്ത കിവീസ് എട്ടു വിക്കറ്റിന് 205 റണ്‍സാണ് നേടിയത്. മഴയെ തുടര്‍ന്ന് ഇന്ത്യന്‍ ലക്ഷ്യം 191 റണ്‍സാക്കി പുനര്‍ നിശ്ചയിക്കുകയായിരുന്നു. മൂന്നു വിക്കറ്റും ഒമ്പത് പന്തും ബാക്കിനില്‍ക്കെ അന്ന് ഇന്ത്യ ലക്ഷ്യത്തിലെത്തുകയായിരുന്നു.

കോലി അന്ന് 43, ഇന്ന് 1

കോലി അന്ന് 43, ഇന്ന് 1

2008ലെ സെമിയില്‍ കോലി മോശമല്ലാത്ത പ്രകടനമാണ് ഇന്ത്യക്കു വേണ്ടി കാഴ്ചവച്ചത്. ക്യാപ്റ്റന്റെ കളി കെട്ടഴിച്ച അദ്ദേഹം 43 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. വില്ല്യംസണ്‍ അന്ന് 37 റണ്‍സുമെടുത്തിരുന്നു.
പക്ഷെ ഈ ലോകകപ്പ് സെമിയില്‍ കോലി തീര്‍ത്തും നിരാശപ്പെടുത്തി. വെറും ഒരു റണ്‍സ് മാത്രമാണ് ഇന്ത്യന്‍ നായകനു നേടാനായത്. തുടര്‍ച്ചായി മൂന്നാം ലോകകപ്പിന്റെ സെമിയിലാണ് കോലി രണ്ടക്കം കാണാതെ പുറത്തായത്.

Story first published: Wednesday, July 10, 2019, 21:46 [IST]
Other articles published on Jul 10, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+