Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: ഇനി ധോണിയില്ലാത്ത സിഎസ്‌കെ? പിന്‍മാറിയേക്കും!! കാരണം വെളിപ്പെടുത്തി സൂപ്പര്‍ ക്യാപ്റ്റന്‍

ഇനി ധോണിയില്ലാത്ത CSKയോ

ചെന്നൈ: വരാനിരിക്കുന്ന ലോകകപ്പില്‍ ടീം ഇന്ത്യയുടെ ഏറ്റവും നിര്‍ണായക താരം മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി തന്നെയായിരിക്കും. വിരാട് കോലിക്കും സംഘത്തിനും ലോകകപ്പുമായി നാട്ടിലേക്കു മടങ്ങണമെങ്കില്‍ ധോണിയുടെ സാന്നിധ്യം കൂടിയേ തീരുവെന്നാണ് മുന്‍ താരങ്ങളും ക്രിക്കറ്റ് പണ്ഡിതരുമെല്ലാം ചൂണ്ടിക്കാട്ടിയത്. കരിയറിലെ അവസാന ലോകകപ്പ് കളിക്കാന്‍ തയ്യാറെടുക്കുകയാണ് അദ്ദേഹം.

ഐപിഎല്ലില്‍ തന്റെ ടീമായ ചെന്നൈ സൂപ്പര്‍കിങ്‌സിനു വേണ്ടി തകര്‍പ്പന്‍ പ്രകടനമാണ് ധോണി നടത്തിക്കൊണ്ടിരിക്കുന്നത്. മിക്ക മല്‍സരങ്ങളിലും ധോണിയുടെ പ്രകടനമാണ് സിഎസ്‌കെയെ രക്ഷിച്ചിട്ടുള്ളത്. എന്നാല്‍ പുറംവേദന ധോണിയെ ഇപ്പോള്‍ അലട്ടുകയാണ്. ഇതേ തുടര്‍ന്നു സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേയുള്ള മല്‍സരത്തില്‍ നിന്നും അദ്ദേഹം പിന്മാറുകയും ചെയ്തിരുന്നു. ആവശ്യമെങ്കില്‍ ഐപിഎല്ലിലെ ഇനിയുള്ള മല്‍സരങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ അദ്ദേഹം ആലോചിക്കുന്നുണ്ട്.

മുന്‍തൂക്കം ലോകകപ്പിന്

മുന്‍തൂക്കം ലോകകപ്പിന്

ഐപിഎല്ലിനേക്കാള്‍ വരാനിരിക്കുന്ന ലോകകപ്പിനാണ് താന്‍ മുന്‍തൂക്കം നല്‍കുന്നതെന്ന് ധോണി വ്യക്തമാക്കി. പുറം വേദന അല്‍പ്പം കുറവുണ്ട്. പൂര്‍ണമായും അതു ഭേദമായെന്നു പറയാന്‍ കഴിയില്ല. ലോകകപ്പ് മേയ് അവസാനത്തോടെ ആരംഭിക്കാനിരിക്കുകയാണ്. അതുകൊണ്ടു തന്നെ ഇപ്പോഴത്തെ പരിക്കേല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പുറം വേദന ഇനിയും കൂടുകയാണെങ്കില്‍ ഐപിഎല്ലിലെ ശേഷിച്ച മല്‍സരങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ആലോചിക്കുന്നതായും അദ്ദേഹം വെളിപ്പെടുത്തി.

അസ്വസ്ഥ അനുഭവപ്പെട്ടു

അസ്വസ്ഥ അനുഭവപ്പെട്ടു

ഐപിഎല്ലിന്റെ തുടക്കത്തിലെ ചില മല്‍സരങ്ങളില്‍ പുറംഭാഗത്ത് ശരമ്പു വലിവ് അനുഭവപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് പതിയെ മാറുകയായിരുന്നു. ഇപ്പോള്‍ അതു തിരികെയെത്തിയതാണ് തിരിച്ചടിയായതെന്നു ധോണി പറഞ്ഞു.
ചെറിയ പരിക്കുകള്‍ എല്ലാ അന്താരാഷ്ട്ര താരങ്ങളുടെയും ജീവിതത്തിന്റെ ഭാഗമാണ്. അല്‍പ്പം വേദന സഹിച്ചു കൊണ്ടു തന്നെയാണ് അവര്‍ കളിക്കത്തില്‍ തുടരുന്നത്. 100 ശതമാനവും മാറി ഓരോ മല്‍സരത്തിലും ഇറങ്ങുകയെന്നത് പ്രാവര്‍ത്തികമല്ലെന്നും ധോണി കൂട്ടിച്ചേര്‍ത്തു.

സിഎസ്‌കെയുടെ റണ്‍വേട്ടക്കാരന്‍

സിഎസ്‌കെയുടെ റണ്‍വേട്ടക്കാരന്‍

ഈ സീസണില്‍ സിഎസ്‌കെയുടെ റണ്‍വേട്ടക്കാരന്‍ ധോണിയാണ്. മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ നിരാശപ്പെടുത്തിയ സീസണില്‍ ധോണിയുടെ രക്ഷാപ്രവര്‍ത്തനമാണ് ടീമിനു തുണയായിട്ടുള്ളത്.
ഇത്തവണ ഏഴ് ഇന്നിങ്‌സുകള്‍ കളിച്ചിട്ടുള്ള അദ്ദേഹം 104.67 എന്ന മികച്ച ശരാശരിയില്‍ 314 റണ്‍സ് നേടിയിട്ടുണ്ട്. 137.12 എന്ന സ്‌ട്രൈക്ക് റേറ്റും ധോണിക്കുണ്ട്. ടീമിനു വേണ്ടി കൂടുതല്‍ സിക്‌സറുകള്‍ (17) പായിച്ചതും നായകന്‍ തന്നെയാണ്.

Story first published: Thursday, April 25, 2019, 11:06 [IST]
Other articles published on Apr 25, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+