Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ദ്രാവിഡിനു പകരം ഇന്ത്യക്കു ഫ്‌ളെമിങിനെ വേണം! വിട്ടുകൊടുക്കുമോ സിഎസ്‌കെ? മറ്റ് 2 പേര്‍ കൂടി

രാഹുല്‍ ദ്രാവിഡിനു ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അടുത്ത മുഖ്യ കോച്ചായി ആരു വരുമെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ ചൂടുപിടിക്കുകയാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സ് മുഖ്യ പരിശീലകനും ന്യൂസിലാന്‍ഡിന്റെ മുന്‍ ക്യാപ്റ്റനുമായ സ്റ്റീഫന്‍ ഫ്‌ളെിങിന ഈ റോളിലേക്കു ബിസിസിഐ നോട്ടമിടുന്നുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. അടുത്ത മാസം നടക്കാനിരിക്കുന്ന ടി20 ലോകകപ്പോടെ ഇന്ത്യന്‍ ടീമുമായുള്ള ദ്രാവിഡിന്റെ കരാര്‍ അവസാനിക്കുകയാണ്.

ഇതേ തുടര്‍ന്നാണ് പുതിയ കോച്ചിനു വേണ്ടി ബിസിസിഐ അപേക്ഷിച ക്ഷണിച്ചിരിക്കുന്നത്. താല്‍പ്പര്യമുണ്ടെങ്കില്‍ ദ്രാവിഡിനു വീണ്ടും ഈ റോളിലേക്കു അപേക്ഷിക്കാം. പക്ഷെ അതിനുള്ള സാധ്യത തീരെ കുറവാണ്.

RAHUL DRAVID

2009ലെ രണ്ടാമത് ഐപിഎല്‍ സീസണ്‍ മുതല്‍ സിഎസ്‌കെയെ പരിശീലിപ്പിക്കുകയാണ് ഫ്‌ളെമിങ്. രണ്ടു തവണ അവരെ അദ്ദേഹം ചാംപ്യന്‍മാരാക്കുകയും ചെയ്തു. ടൂര്‍ണമെന്റിലെ ഏറ്റവും സ്ഥിരതയുള്ള ടീമായി ചെന്നൈയെ മാറ്റിയെടുത്തത് ഫ്‌ളെമിങിന്റെ മിടുക്ക് തന്നെയാണ്. ഇത്രയും വര്‍ഷങ്ങള്‍ ഐപിഎല്ലില്‍ പരിശീലകസ്ഥാനത്തു തുടര്‍ന്ന മറ്റൊരാളില്ല. ഈ കാരണത്താല്‍ തന്നെയാണ് ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും മികച്ച ഓപ്ഷന്‍ അദ്ദേഹം തന്നെയാണെന്നു ബിസിസിഐ ഉറപ്പിച്ചത്.

പക്ഷെ ഫ്‌ളെമിങിനെ വിട്ടുകൊടുക്കാന്‍ സിഎസ്‌കെ തയ്യാറായേക്കില്ല. മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയെപ്പോലെ അവരെ സംബന്ധിച്ച് ഫ്രാഞ്ചൈസിയുടെ നെടുംതൂണ്‍ തന്നെയാണ് അദ്ദേഹം. കോച്ച് സ്ഥാനത്തേക്കു ഫ്‌ളെമിങ് അപേക്ഷ നല്‍കിയെങ്കില്‍ മാത്രമേ അദ്ദേഹത്തെ ഈ റോളിലേക്കു പരിഗണിക്കാന്‍ ബിസിസിഐയ്ക്കു സാധിക്കൂ.

ഫ്‌ളെമിങിനെക്കൂടാതെ പരിശീലക സ്ഥാനത്തേക്കു പരിഗണനയിലുള്ള മറ്റു രണ്ടു പേര്‍ ദേശീയ ക്രിക്കറ്റ് അക്കാദമി (എന്‍സിഎ) മേധാവി വിവിഎസ് ലക്ഷ്മണ്‍, ഓസ്‌ട്രേലിയയുടെ മുന്‍ താരവും ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് കോച്ചുമായ ജസ്റ്റിന്‍ ലാങര്‍ എന്നിവരുമാണ്. ഫ്‌ളെമിങിനെ ലഭിച്ചില്ലെങ്കില്‍ കോച്ചിന്റെ റോളിലേക്കു ഫേവറിറ്റുകളിലൊന്നാണ് ലക്ഷ്മണ്‍. ദ്രാവിഡ് ഇന്ത്യന്‍ കോച്ചായി മാറിയ ശേഷം കഴിഞ്ഞ മൂന്നു വര്‍ഷമായി അദ്ദേഹം എന്‍സിഎയുടെ തലപ്പത്തുണ്ട്.

ദ്രാവിഡിന്റെ അഭാവത്തില്‍ ചില പരമ്പരകളില്‍ ഇന്ത്യന്‍ ടീമിന്റെ താല്‍ക്കാലിക കോച്ചായും ലക്ഷ്മണ്‍ പ്രവര്‍ത്തിച്ചിരുന്നു. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, അയര്‍ലാന്‍ഡ് എന്നിവര്‍ക്കെതിരായ ടി20 പരമ്പരകളിലായിരുന്നു ഇത്. മാത്രമല്ല ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പുകളില്‍ ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിച്ചതും അദ്ദേഹമാണ്. കഴിഞ്ഞ വര്‍ഷത്തെ ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമിന്റെ കോച്ചും ലക്ഷ്മണായിരുന്നു.

STEPHEN FLEMING

ഇന്ത്യന്‍ ടീമിന്റെ കോച്ചാവാന്‍ ലാങറും താല്‍പ്പര്യം പ്രകടിപ്പിച്ചു കഴിഞ്ഞു. ഇതു മാനസികമായും ശാരീരികമായും ഏറെ വെല്ലുവിളിയുയര്‍ത്തുന്ന റോളാണെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഓസ്‌ട്രേലിയന്‍ ടീമിന്റെ മുന്‍ മുഖ്യ കോച്ച് കൂടിയായ ലാങര്‍ ഈ സീണിലെ ഐപിഎല്ലിലാണ് എല്‍എസ്ജിക്കൊപ്പം ചേര്‍ന്നത്.

കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിച്ചു കൊണ്ടിരിക്കുന്നത് വിദേശ കോച്ചുമാണ്. 2014ല്‍ ഇംഗ്ലണ്ടിന്റെ ഡങ്കെന്‍ ഫ്‌ളെച്ചര്‍ സ്ഥാനമൊഴിഞ്ഞ ശേഷം മറ്റൊരു വിദേശ കോച്ച് ഇന്ത്യക്കുണ്ടായിട്ടില്ല. അനില്‍ കുംബ്ലെ, രവി ശാസ്ത്രി, ദ്രാവിഡ് എന്നിവരാണ് പിന്നീട് കോച്ചുമാരായി വന്നത്.

ഐസിസി ട്രോഫിക്കായുള്ള ഇന്ത്യയുടെ കത്തിരിപ്പ് അവസാനിപ്പിക്കാന്‍ ഒരു വിദേശ കോച്ചിനേ സാധിക്കൂയെന്ന കണക്കുകൂട്ടലിലാണ് ഇപ്പോള്‍ ബിസിസിഐ. ഈ കാരണത്താല്‍ തന്നെയാണ് ഫ്‌ളെമിങിനു അവര്‍ പ്രഥമ പരിഗണന നല്‍കുന്നത്. ഫ്‌ളെമിങ് ഇന്ത്യന്‍ കോച്ചായി വരുന്നതിനെ ഇന്ത്യന്‍ ആരാധകരില്‍ ഭൂരിഭാഗം പേരും സോഷ്യല്‍ മീഡിയില്‍ സ്വാഗതം ചെയ്തിരിക്കുകയാണ്. സ്റ്റീഫന്‍ ഫ്‌ളെമിങാണ് ഈ റോളിലേക്കു ഇന്ത്യക്കു ലഭിക്കാവുന്ന ഏറ്റവും നല്ല ഓപ്ഷനെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.

Story first published: Wednesday, May 15, 2024, 7:33 [IST]
Other articles published on May 15, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+