Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിന്‍ പേടിക്കണം, 25 വര്‍ഷം കാത്ത റെക്കോര്‍ഡ് ഗില്‍ എടുക്കും! ഇനി എത്ര റണ്‍സ് വേണം ?

ഇന്ത്യയുടെ യുവ ബാറ്റിങ് സെന്‍സേഷന്‍ ശുഭ്മന്‍ ഗില്‍ കരിയര്‍ ബെസ്റ്റ് ഫോമിലൂടെയാണ് ഇപ്പോള്‍ കടന്നു പോയ്‌ക്കൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ കണ്ടെത്തലെന്ന വിശേഷണത്തില്‍ നിന്നും ലോക ക്രിക്കറ്റിലെ സൂപ്പര്‍ താരമെന്ന പദവിയിലേക്കു അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുകയാണ് ഈ 23കാരന്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇതിനകം മൂന്നു ഫോര്‍മാറ്റിലും ഗില്‍ സെഞ്ച്വറി അടിച്ചെടുത്തു കഴിഞ്ഞു. പ്രത്യേകിച്ചും ഏകദിന ഫോര്‍മാറ്റിലാണ് താരം ഏറ്റവും അപകടകാരിയായി മാറിയിരിക്കുന്നത്.

ഏറ്റവും അവസാനമായി ഓസ്‌ട്രേലിയക്കെതിരേ ഇന്‍ഡോറില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ സെഞ്ച്വറിയുമായി ഗില്‍ മിന്നിച്ചിരുന്നു. ഈ വര്‍ഷം അദ്ദേഹത്തിന്റെ അഞ്ചാമത്തെ ഏകദിന സെഞ്ച്വറി കൂടിയായിരുന്നു ഇത്. റണ്‍വേട്ട നടത്തി കുതിക്കുന്ന ഗില്‍ ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലുള്ള ലോക റെക്കോര്‍ഡ് പഴങ്കഥയാക്കുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്.

SACHIN

ഏകദിന ഫോര്‍മാറ്റില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവുമധികം റണ്‍സെന്ന റെക്കോര്‍ഡ് ഇപ്പോഴും സച്ചിന്റെ പേരില്‍ ഭദ്രമാണ്. 25 വര്‍ഷമായി അദ്ദേഹം കൈയടക്കി വച്ചിരിക്കുന്ന ആ റെക്കോര്‍ഡാണ് ഗില്‍ ഇപ്പോള്‍ സ്വപ്‌നം കാണുന്നത്. 1998ലായിരുന്നു റണ്‍മഴ പെയ്യിച്ച് ലോക റെക്കോര്‍ഡുമായി സച്ചിന്‍ ലോകത്തെ വിസ്മയിപ്പിച്ചത്.

അന്നു ഏകദിനത്തില്‍ അദ്ദേഹം വാരിക്കൂട്ടിയത് 1894 റണ്‍സായിരുന്നു. അഞ്ചു സെഞ്ച്വറികളും ഏഴു ഫിഫ്റ്റികളുമടക്കമായിരുന്നു സച്ചിന്‍ അന്നു ഇത്രയുമധികം റണ്‍സ് അടിച്ചെടുത്തത്. ഒരിക്കലും തകര്‍ക്കപ്പെടില്ലെന്നു ഉറപ്പിച്ചിരുന്ന മാസ്റ്റര്‍ ബ്ലാസ്റ്ററുടെ ഈ റെക്കോര്‍ഡിലേക്കാണ് ഗില്‍ അതിവേഗം കുതിക്കുന്നത്.

ഏകദിനത്തില്‍ ഈ വര്‍ഷം ഗില്‍ കളിച്ചിട്ടുള്ളത് 20 മല്‍സരങ്ങളിലാണ്. ഇവയില്‍ നിന്നും താരത്തിന്റെ സമ്പാദ്യം 1230 റണ്‍സാണ്. നിലവിലെ ഫോം കണക്കിലെടുക്കുമ്പോള്‍ സച്ചിന്റെ ലോക റെക്കോര്‍ഡ് ഗില്ലിനെ സംബന്ധിച്ച് അസാധ്യമായ കാര്യമല്ല. ഈ വര്‍ഷത്തെ ശേഷിച്ച മല്‍സരങ്ങളിലും നിലവിലെ ഫോം കാത്തുസൂക്ഷിക്കാനായാല്‍ അദ്ദേഹത്തിനു സച്ചിന്റെ ഓള്‍ടൈം റെക്കോര്‍ഡ് തിരുത്താന്‍ സാധിക്കും.

SHUBMAN GILL

സച്ചിനെ പിന്തള്ളി തലപ്പത്തേക്കു കയറാന്‍ ഗില്ലിനു ഇനി വേണ്ടത് 665 റണ്‍സാണ്. വരാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പിന്റെ ഫൈനലിലലടക്കം കളിക്കാനായാല്‍ അദ്ദേഹത്തിനു ലഭിക്കുക 15 മല്‍സരങ്ങളായിരിക്കും. ഇത്രയും കളികളില്‍ ഗില്ലിനു ലഭിച്ചാല്‍ ഒരിന്ന്ങ്‌സില്‍ കുറഞ്ഞത് 49 റണ്‍സ് നേടാനായാല്‍ ഗില്ലിനു പുതിയ ലോക റെക്കോര്‍ഡിന്റെ അവകാശിയാവാന്‍ കഴിയും.

ഇതു വലിയ വെല്ലുവിളി തന്നെയാണെങ്കിലും ലോകകപ്പില്‍ സ്വന്തം നാട്ടില്‍ കളിക്കുന്നതിന്റെ ആനുകൂല്യം തീര്‍ച്ചയായും അദ്ദേഹത്തിനു ഗുണം ചെയ്യും. ഏകദിനത്തില്‍ ഈ വര്‍ഷം ഗില്ലിന്റെ പ്രകടനം എടുക്കുകയാണെങ്കില്‍ ഒരേയൊരു മല്‍സത്തില്‍ മാത്രമേ പൂജ്യത്തിനു പുറത്തായിട്ടുള്ളൂ. ഒറ്റയക്ക സ്‌കോറിനു വിക്കറ്റ് നഷ്ടപ്പെടുത്തിയതും ഒരേയൊരു ഇന്നിങ്‌സില്‍ മാത്രമാണ്.

70 റണ്‍സ് (60 ബോള്‍), 21 (12), 116 (149), 208 (149), 40* (53), 112 (78), 20 (31), 0 (2), 37 (49), 7 (16), 34 (49), 85 (92), 10 (32), 67* (62), 58 (52), 19 (25), 121 (133), 27* (19), 74 (63), 104 (97) എന്നിങ്ങനെയാണ് ഗില്ലിന്റെ ഈ വര്‍ഷത്തെ സ്‌കോറുകള്‍. 302 റണ്‍സുമായി ഇന്ത്യ ചാംപ്യന്‍മാരായ കഴിഞ്ഞ ഏഷ്യാ കപ്പിലെ ടോപ്‌സ്‌കോറര്‍ കൂടിയായിരുന്നു അദ്ദേഹം.

Story first published: Tuesday, September 26, 2023, 13:08 [IST]
Other articles published on Sep 26, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+