വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ കാത്തിരുന്ന താരം ശ്രേയസോ? മധ്യനിരയിലെ ചോദ്യത്തിനുള്ള ഉത്തരം? പക്ഷെ...

രണ്ടാം ഏകദിനത്തില്‍ ശ്രേയസ് ഫിഫ്റ്റി നേടിയിരുന്നു

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയെ ഏറെക്കാലമായി അലട്ടുന്നത് മധ്യനിരയുടെ പ്രകടനം തന്നെയാണ്. നിര്‍ണായകമായ നാലാം നമ്പര്‍ പൊസിഷനില്‍ ആശ്രയിക്കാവുന്ന മികച്ചൊരു താരത്തെ കണ്ടെത്താന്‍ കഴിയാത്തതാണ് ഇന്ത്യയെ പ്രതിസന്ധിയിലാക്കിയത്. ഇത് പരിഹരിക്കാനുള്ള ശേഷി തനിക്കുണ്ടെന്ന് തെളിയിക്കുകയാണ് യുവ ബാറ്റ്‌സ്മാന്‍ ശ്രേയസ് അയ്യര്‍.

നിശബ്ധനാണല്ലോ, എല്ലാം ഓക്കെയല്ലേ? പീറ്റേഴ്‌സനെ ട്രോളി യുവരാജ്... കാരണം ഇന്ത്യന്‍ വിജയമല്ല നിശബ്ധനാണല്ലോ, എല്ലാം ഓക്കെയല്ലേ? പീറ്റേഴ്‌സനെ ട്രോളി യുവരാജ്... കാരണം ഇന്ത്യന്‍ വിജയമല്ല

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചതോടെയാണ് ശ്രേയസിന്റെ പ്രതിഭ ശ്രദ്ധിക്കപ്പെട്ടത്. കളിയില്‍ അഞ്ചാമനായി ഇറങ്ങിയ ശ്രേയസ് 71 റണ്‍സെടുത്തിരുന്നു. ഈ പ്രകടനത്തോടെ ഇന്ത്യന്‍ ടീമില്‍ തന്റെ സ്ഥാനമുറപ്പിക്കാമെന്ന് സ്വപ്‌നം കാണുകയാണ് ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ നായകന്‍ കൂടിയായ താരം.

മോശമല്ലാത്ത പ്രകടനം

മോശമല്ലാത്ത പ്രകടനം

ഇന്ത്യക്കു വേണ്ടി കളിക്കാന്‍ അവസരം ലഭിച്ചപ്പോഴെല്ലാം മോശമല്ലാത്ത പ്രകടനം ശ്രേയസ് നടത്തിയിട്ടുണ്ട്. വിന്‍ഡീസിനെതിരായ കഴിഞ്ഞ മല്‍സരത്തിനു മുമ്പ് 9, 88, 65, 18, 30 എന്നിങ്ങനെയായിരുന്നു താരത്തിന്റെ സ്‌കോറുകള്‍.
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ചില ഇന്നിങ്‌സുകളും ഇക്കൂട്ടത്തിലുണ്ട്. പക്ഷെ എന്നിട്ടും ടീമില്‍ ശ്രേയസിനെ നിലനിര്‍ത്താന്‍ സെലക്ടര്‍മാര്‍ ധൈര്യം കാണിച്ചില്ല.

കൂടുതല്‍ അവസരം വേണം

കൂടുതല്‍ അവസരം വേണം

നാലാം നമ്പറില്‍ അമ്പാട്ടി റായുഡുവായരുന്നു നേരത്തേ കളിച്ചത്. പിന്നീട് വിജയ് ശങ്കറും ഇപ്പോള്‍ റിഷഭ് പന്തും ഈ പൊസിഷനില്‍ കളിക്കുന്നു. പക്ഷെ ആര്‍ക്കും ഈ റോളിനോട് നീതി പുലര്‍ത്താനായിട്ടില്ല. ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലുമെല്ലാം ഈ പൊസിഷനില്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടും തനിക്കു വേണ്ടത്ര അവസരങ്ങള്‍ നല്‍കാത്തതില്‍ ശ്രേയസ് നിരാശ പ്രകടിപ്പിച്ചിരുന്നു. പ്രതിഭയുണ്ടെങ്കില്‍ അത് പുറത്തെടുക്കാന്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കണമെന്നായിരുന്നു താരത്തിന്റെ ആവശ്യം.
വിന്‍ഡീസിനെതിരായ ആദ്യ ഏകദിനം മഴയെടുത്തപ്പോള്‍ ശ്രേയസ് നിരാശനായിരുന്നു. എന്നാല്‍ രണ്ടാം ഏകദിനത്തില്‍ അവസരം മുതലെടുത്തതിന്റെ ആഹ്ലാദത്തിലാണ് അദ്ദേഹം.

കോലി പ്രശംസിച്ചു

കോലി പ്രശംസിച്ചു

വിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തിലെ മികച്ച പ്രകടനത്തിനു ശേഷം ശ്രേയസിനെ നായകന്‍ കോലി പ്രശംസിച്ചിരുന്നു. നല്ല മനോഭാവമുള്ള വളരെ ആത്മവിശ്വാസമുള്ള താരമാണ് ശ്രേയസ്. ബാറ്റ് ചെയ്യുമ്പോള്‍ തന്റെ സമ്മര്‍ദ്ദം കുറച്ചയ്ക്കാനും അവന് കഴിഞ്ഞു. താന്‍ പുറത്തായ ശേഷം ടീമിന് കൂടുതല്‍ റണ്‍സ് സംഭാവന ചെയ്യാന്‍ ശ്രേയസിനായെന്നും കോലി ചൂണ്ടിക്കാട്ടി.

അവസരം നല്‍കുമോ?

അവസരം നല്‍കുമോ?

വിന്‍ഡീസ് പര്യടനത്തിനു ശേഷവും ശ്രേയസിന് ടീം മാനേജ്‌മെന്റ് അവസരങ്ങള്‍ നല്‍കുമോയെന്നാണ് ഇനി അറിയാനുള്ളത്. തീര്‍ച്ചയായും ഇന്ത്യന്‍ ടീമില്‍ സ്ഥാനമര്‍ഹിക്കുന്ന താരമാണ് താനെന്നു ശ്രേയസ് ഉറപ്പിച്ചു പറയുന്നു. എ ടീമിനൊപ്പമുള്ള പ്രകടനം പരിഗണിക്കണം. ഓരോ സീസണിലും കൂടുതല്‍ നന്നായി കളിക്കാനാണ് ശ്രമം. ഒരു താരമെന്ന നിലയില്‍ കൂടുതല്‍ പക്വത കൈവരിക്കാനും ശ്രമിക്കുമെന്നും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 52.18 ശരാശരിയുള്ള ശ്രേയസ് പറയുന്നു.

Story first published: Monday, August 12, 2019, 13:58 [IST]
Other articles published on Aug 12, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X