Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗില്ലിനെക്കൊണ്ട് പറ്റുമോ, ടീം ഇന്ത്യന്‍ ക്യാപ്റ്റനായി ശ്രേയസ് വരണോ? തുറന്നു പറഞ്ഞ് ഗവാസ്‌കര്‍

ഐപിഎല്ലില്‍ ഇത്തവണ പഞ്ചാബ് കിങ്‌സിനെ റണ്ണറപ്പാക്കിയതിനു പിന്നാലെ ശ്രേയസ് അയ്യരെ ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനത്തേക്കു പരിഗണിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. 2024ല്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സിനെ ചാംപ്യന്‍മാരാക്കിയാണ് അദ്ദേഹം ഇത്തവണ പുതിയ ടീമായ പഞ്ചാബിനെയും കിരീടത്തിനു തൊട്ടരികെയെത്തിച്ചത്. നേരത്തേ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെയും ചരിത്രത്തില്‍ ആദ്യമായി ഫൈനലിലെത്തിക്കാന്‍ ശ്രേയസിനായിരുന്നു.

ടീം ഇന്ത്യന്‍ രോഹിത് ശര്‍മ യുഗം കഴിഞ്ഞു കൊണ്ടിരിക്കവെ ക്യാപ്റ്റന്‍സി റോളിലേക്കു ഏറ്റവും ബെസ്റ്റ് ശ്രേയസാണെന്നു പലരും ചൂണ്ടിക്കാണിച്ചു കഴിഞ്ഞു. പക്ഷെ യുവ ഓപ്പണര്‍ ശുഭ്മന്‍ ഗില്ലിനെയാണ് പുതിയ ഓള്‍ ഫോര്‍മാറ്റ് ക്യാപ്റ്റന്റെ റോളിലേക്കു വളര്‍ത്തി കൊണ്ടിരിക്കുന്നത്. ഗില്ലിനെ പിന്തള്ളി ശ്രേയസ് പുതിയ നായകനായി വരുമോയെന്നതിനെ കുറിച്ച് തന്റെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ ബാറ്റിങ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍.

SHREYAS IYER

ശ്രേയസ് നായകനാവുമോ?

ഇ്ന്ത്യന്‍ ടീമിന്റെ പുതിയ നായകനായി ശ്രേയസ് അയ്യരെ വളര്‍ത്തിയെടുക്കണമോയെന്നവ ചോദ്യത്തിനു ഇപ്പോള്‍ ഈ റോള്‍ ഏല്‍പ്പിച്ച ശുഭ്മന്‍ ഗില്ലിലാവണം ശ്രദ്ധയെന്നാണ് സുനില്‍ ഗവാസ്‌കര്‍ പറയുന്നത്. സ്‌പോര്‍ട്‌സ് തക്കുമായി (Sports Tak) സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്തിടെയാണ് ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ പുതിയ സ്ഥിരം ക്യാപ്റ്റായി ഗില്ലിനെ പ്രഖ്യാപിച്ചത്. ഈ മാസം ആരംഭിക്കാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനമാണ് അദ്ദഹത്തിനു മുന്നിലുള്ള ആദ്യത്തെ ചാലഞ്ച്.

പുതിയ ക്യാപ്റ്റനാവാന്‍ അവനു യോഗ്യത ഉണ്ടെങ്കിലും ഇല്ലെങ്കിലും നമ്മള്‍ ഇപ്പോള്‍ നോക്കേണ്ടത് ശുഭ്മന്‍ ഗില്ലിലേക്കാണ്. ടെസ്റ്റില്‍ ഇപ്പോള്‍ പുതിയ ക്യാപ്റ്റന്‍ അവനാണ്. നമ്മള്‍ അവനു അവസരങ്ങള്‍ നല്‍കേണ്ടതുണ്ട്. നമ്മള്‍ ഈ തരത്തിലുള്ള കാര്യങ്ങളെക്കുറിച്ച് (ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്‍സി) സംസാരിക്കുകയാണെങ്കില്‍ ശുഭ്മന്‍ ഗില്ലിനു മേല്‍ അനാവശ്യം സമ്മര്‍ദ്ദമുണ്ടാക്കുകയും ചെയ്യും.

ഇംഗ്ലണ്ട് പര്യടനത്തിനു മുമ്പ് അവനു മേല്‍ സമ്മര്‍ദ്ദമുണ്ടാക്കേണ്ട ആവശ്യവുമില്ല. ഇന്ത്യന്‍ ടീമില്‍ പോലും (ഇംഗ്ലണ്ട് പര്യടനം) ശ്രേയസ് അയ്യര്‍ ഇടം നേടിയിട്ടില്ലെന്ന കാര്യം നിങ്ങള്‍ ആദ്യം തിരിച്ചറിയണം. അതിനാല്‍ തന്നെ അവനെ അടുത്ത ഇന്ത്യന്‍ ക്യാപ്റ്റനക്കണമെന്ന തരത്തിലുള്ള ചര്‍ച്ചകളുടെ പോലും ആവശ്യമില്ലെന്നും ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടി.

അഞ്ചു ടെസ്റ്റുകളുടെ പരമ്പരയാണ് ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ ടീം കളിക്കുക. 18 അംഗ സ്‌ക്വാഡിനെ ബിസിസിഐ പ്രഖ്യാപിച്ചപ്പോള്‍ ശ്രേയസ് ഉറപ്പായും ടീമില്‍ ഇടം പിടിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്.

എന്നാല്‍ ശ്രേയസിനു പകരം മറുനാടന്‍ മലയാളി താരം കരുണ്‍ നായര്‍ക്കു അവസരം ലഭിക്കുകയായിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ നടത്തിക്കൊണ്ടിരിക്കുന്ന തകര്‍പ്പന്‍ പ്രകടനമാണ് നീണ്ട ഇടവേളയ്ക്കു ശേഷം അദ്ദേഹത്തെ ടെസ്റ്റ് ടീമില്‍ വീണ്ടുമെത്തിച്ചത്.

ഗില്ലിനെ പുതിയ ടെസ്റ്റ് നായകനായി തിരഞ്ഞെടുത്തപ്പോള്‍ വൈസ് ക്യാപ്റ്റന്‍സി ലഭിച്ചത് റിഷഭ് പന്തിനാണ്. നേരത്തേ രോഹിത് ടെസ്റ്റ് നായകനായിരിക്കെ വൈസ് ക്യാപ്റ്റനായിരുന്ന സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ ലീഡര്‍ഷിപ്പ് ഗ്രൂപ്പില്‍ നിന്നും നീക്കുകയും ചെയ്തു.

shubman gill

ഗില്ലിനെ പിന്തുണയ്ക്കൂ

ശ്രേയസ് അയ്യരെ ഇന്ത്യന്‍ ക്യാപ്റ്റനാക്കണോ, വേണ്ടയോ എന്നത് അദ്ദേഹം ടീമിലേക്കു വന്നതിനു ശേഷം നോക്കാം. അടുത്തിടെ പുതിയ ടെസ്റ്റ് ക്യാപ്റ്റനായി തിരഞ്ഞെടുത്തിട്ടുള്ള ശുഭ്മന്‍ ഗില്ലില്‍ നമ്മള്‍ വളരെയധികം ആത്മവിശ്വാസം തന്നെ ഇപ്പോള്‍ കാണിക്കേണ്ടതുണ്ട്.

അവനാണ് നമ്മുള്‍ ഇന്ത്യന്‍ നായകന്‍. ഗില്ലിന്റെ മനസ്സില്‍ നിങ്ങള്‍ സംശയങ്ങള്‍ സൃഷ്ടിക്കുവാന്‍ പാടില്ല. നോക്കു, അവിടെ ശ്രേയസ് അയ്യരുണ്ടെന്നു പറഞ്ഞ് അവനു മേല്‍ ഒരു തരത്തിലുമുള്ള സ്മ്മര്‍ദ്ദവുമുണ്ടാക്കരുതെന്നും സുനില്‍ ഗവാസ്‌കര്‍ ആവശ്യപ്പെടുന്നു.

Story first published: Thursday, June 5, 2025, 13:44 [IST]
Other articles published on Jun 5, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+