Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജു ഇന്ത്യക്കായി ടെസ്റ്റില്‍ അരങ്ങേറും!! ചെയ്യേണ്ടത് വെറും 3 കാര്യങ്ങള്‍, എന്തൊക്കെ?

ഇന്ത്യക്കു വേണ്ടി സമീപഭാവിയില്‍ ടെസ്റ്റ് ക്രിക്കറ്റിലും അരങ്ങേറാനുള്ള തയ്യാറെടുപ്പിലാണ് മലയാളി താരം സഞ്ജു സാംസണ്‍. വെറും വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ മാത്രം ഒതുങ്ങാന്‍ താല്‍പ്പര്യമില്ലെന്നു അദ്ദേഹം നേരത്തേ തന്നെ തുറന്നു പറഞ്ഞിട്ടുള്ളതാണ്. റെഡ് ബോള്‍ ക്രിക്കറ്റിലും രാജ്യത്തെ പ്രതിനിധീകരിക്കുകയെന്നത് തന്റെ ഏറ്റവും വലിയ ആഗ്രഹമാണെന്നും സഞ്ജു പഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണ്.

ഇപ്പോഴിതാ ടീം മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നും അദ്ദേഹത്തിനു ഇതു സംബന്ധിച്ച് പച്ചക്കൊടി ലഭിച്ചുകഴിഞ്ഞു. ഈ സീസണിലെ രഞ്ജി ട്രോഫിയില്‍ നന്നായി പെര്‍ഫോം ചെയ്യണമെന്നു ടീം മാനേജ്‌മെന്റ് അദ്ദേഹത്തോടു ആവശ്യപ്പെട്ടിരിക്കുകയാണ്. റെഡ് ബോള്‍ ഫോര്‍മാറ്റിലേക്കും പരിഗണിക്കുന്നതായും സഞ്ജുവിനു സന്ദേശം ലഭിച്ചുകഴിഞ്ഞു. ഇതു അദ്ദേഹത്തെ സംബന്ധിച്ച് ഏറെ സന്തോഷവും പ്രതീക്ഷയും നല്‍കുന്ന കാര്യമാണ്.

കാരണം നേരത്തേയുണ്ടായിരുന്ന ടീം മാനേജ്‌മെന്റുകളൊന്നും തന്നെ സഞ്ജുവിനു ഈ തരത്തിലൊരു പ്രതീക്ഷ നല്‍കിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ടെസ്റ്റിലും തനിക്കു വിളിയെത്തുമെന്ന പ്രതീക്ഷ അദ്ദേഹത്തിനു കൈവന്നിരിക്കുകയാണ്. അധികം വൈകാതെ തന്നെ സഞ്ജുവിനെ ടെസ്റ്റ് കുപ്പായത്തിലും കാണാന്‍ സാധിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഇതിനായി അദ്ദേഹം പ്രധാനമായും ചെയ്യേണ്ടത് മൂന്നു കാര്യങ്ങളാണ്.

SANJU SAMSON

റണ്‍വേട്ട നടത്തണം

ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ഭാഗമായി മാറാന്‍ സഞ്ജു സാംസണ്‍ ചെയ്യേണ്ട ആദ്യത്തെ കാര്യം രഞ്ജി ട്രോഫിയില്‍ കേരളത്തിനായി ബാറ്റിങില്‍ കഴിവിന്റെ പരമാവധി പുറത്തെടുക്കുകയെന്നതാണ്. അടുത്ത വര്‍ഷം വരെ നീളുന്ന ദൈര്‍ഘ്യമേറിയ റെഡ് ബോള്‍ ടൂര്‍ണമെന്റാണിത്. കേരളത്തിനു വേണ്ടി പരമാവധി റണ്‍സ് ഈ സീസണില്‍ അടിച്ചെടുക്കാന്‍ അദ്ദേഹം ശ്രദ്ധിക്കേണ്ടത്.

കുറഞ്ഞത് 600-700 റണ്‍സെങ്കിലും കേരളത്തിനു വേണ്ടി സീസണില്‍ കുറിക്കാനായാല്‍ സഞ്ജുവിനു ഇന്ത്യന്‍ സെലക്ടമാരെ ആകര്‍ഷിക്കാന്‍ കഴിയും. നന്നായി തുടങ്ങിയതിനു ശേഷം 30-40 റണ്‍സിനിടെ അദ്ദേഹം വിക്കറ്റ് നഷ്ടപ്പെടുത്തുന്നത് പലപ്പോഴും കണ്ടിട്ടുള്ളതാണ്. പക്ഷെ ഈ സീസണില്‍ ഇത്തരമൊരു പിഴവ് ആവര്‍ത്തിക്കാതിരിക്കാന്‍ സഞ്ജു ശ്രദ്ധിക്കണം. 45കളിലും 90കളിലും നില്‍ക്കെ റിസ്‌കി ഷോട്ടുകള്‍ കളിക്കുന്നതിനു പകരം അവ ഫിഫ്റ്റിയോ, സെഞ്ച്വറിയോ ആക്കി മാറ്റിയെടുക്കാനായാല്‍ അതു അദ്ദേഹത്തിനു ഏറെ ഗുണം ചെയ്യും.

നല്ല തുടക്കങ്ങള്‍ കിട്ടിയാല്‍ അതു വലിയ ഇന്നിങ്‌സുകളാക്കി മാറ്റാനാണ് അദ്ദേഹം പരിശ്രമിക്കേണ്ടത്. സെഞ്ച്വറികള്‍ അധികം നേടിയില്ലെങ്കിലും ഫിഫ്റ്റി പ്ലസ് സ്‌കോറുകളെങ്കിലും സഞ്ജു പരമാവധി നേടിയേ തീരൂ. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അദ്ദേഹത്തിന്റെ റെക്കോര്‍ഡ് മികച്ചതാണ്. കേരളത്തിനു വേണ്ടി 64 മല്‍സരങ്ങളില്‍ നിന്നായി 3819 റണ്‍സ് സഞ്ജു സ്‌കോര്‍ ചെയ്തിട്ടുണ്ട്. 11 സെഞ്ച്വറികളും 16 ഫിഫ്റ്റികളുമടക്കാണിത്. 211 റണ്‍സാണ് അദ്ദേഹത്തിന്റെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍.

വിക്കറ്റ് കീപ്പിങ് മെച്ചപ്പെടുത്തൂ

സഞ്ജു സാംസണ്‍ ചെയ്യേണ്ട രണ്ടാമത്തെ കാര്യം വിക്കറ്റ് കീപ്പിങ് കൂടുതല്‍ മെച്ചപ്പെടുത്തുകയെന്നതാണ്. വൈറ്റ് ബോള്‍ ഫോര്‍മാറ്റിനെ അപേക്ഷിച്ച് ടെസ്റ്റിനു ഒരുപാട് ദൈര്‍ഘ്യം കൂടുതലായതിനാല്‍ ദീര്‍ഘനേരം വിക്കറ്റിനു പിന്നില്‍ മികവ് പുലര്‍ത്തേണ്ടത് വളരെ പ്രധാനമാണ്. പലപ്പോഴും സഞ്ജുവിന്‍റെ പ്രധാനപ്പെട്ട പോരായ്മകളിലൊന്നായി ക്രിക്കറ്റ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കാറുള്ളത് വിക്കറ്റ് കീപ്പിങില്‍ അത്ര മിടുക്കനല്ലെന്നതാണ്.

ഏറ്റവും അവസാനമായി ദുലീപ് ട്രോഫിയാണ് സഞ്ജു കളിച്ച റെഡ് ബോള്‍ ടൂര്‍ണമെന്റ്. രണ്ടു മല്‍സരങ്ങളിലാണ് ഇന്ത്യന്‍ സി ടീമിനായി അദ്ദേഹം വിക്കറ്റ് കാത്തത്. ഇവയില്‍ സഞ്ജുവിന്റെ വിക്കറ്റ് കീപ്പിങ് ശരാശരി മാത്രമായിരുന്നു. പല തവണ അദ്ദേഹത്തിന്റെ കൈകളില്‍ നിന്നും പന്ത് ചോര്‍ന്നു പോയിരുന്നു. വിക്കറ്റിനു പിന്നില്‍ വളരെ ലാഘവത്തോടൊണ് സഞ്ജു കാണപ്പെടുകയും ചെയ്തത്. എന്നാല്‍ രഞ്ജിയില്‍ ഈ പിഴവുകള്‍ അദ്ദേഹം ആവര്‍ത്തിക്കരുത്. പഴുതടച്ച പ്രകടനം തന്നെ വിക്കറ്റ് കീപ്പിങില്‍ സഞ്ജു കാഴ്ചവച്ചേ തീരൂ.

SANJU SAMSON

പരമാവധി കളിക്കണം

സഞ്ജു സാംസണ്‍ ചെയ്യേണ്ട മൂന്നാമത്തെ പ്രധാനപ്പെട്ട കാര്യം രഞ്ജി ട്രോഫിയില്‍ കേരളത്തിനു വേണ്ടി പരമാവധി മല്‍സരങ്ങളില്‍ കളിക്കുകയെന്നതാണ്. പലപ്പോഴും ആഭ്യന്തര ക്രിക്കറ്റില്‍ അദ്ദേഹം ഇടയ്ക്കു ചില മല്‍സരങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുന്നതായി കാണാന്‍ സാധിക്കും.

കളിഞ്ഞ സീസണില്‍ കേരളത്തിനു വേണ്ടി വെറും നാലു മല്‍സരങ്ങളില്‍ മാത്രമേ സഞ്ജു കളിച്ചിട്ടുള്ളൂ. ഇവയില്‍ നിന്നും സ്‌കോര്‍ ചെയ്തത് 177 റണ്‍സുമായിരുന്നു. എന്നാല്‍ ഇത്തവണ ദേശീയ ടീമിന്റെ ഭാഗമല്ലാത്ത സാഹചര്യങ്ങളില്‍ രഞ്ജിയില്‍ കൂടുതല്‍ മല്‍സരങ്ങളില്‍ കളിച്ച് ഫോമും ഫിറ്റ്‌നസുമെല്ലാം അദ്ദേഹം നിലനിര്‍ത്തിയേ തീരൂ.

Story first published: Wednesday, October 16, 2024, 9:42 [IST]
Other articles published on Oct 16, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+