For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: സഞ്ജുവിന് ക്യാപ്റ്റനായി അവസാന സീസണ്‍? കപ്പില്ലെങ്കില്‍ തെറിക്കും! നയിക്കാന്‍ ബട്‌ലര്‍

ഐപിഎല്ലിന്റെ വരാനിരിക്കുന്ന സീസണ്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനെന്ന നിലയില്‍ സഞ്ജു സാംസണിന്റെ അവസാനത്തേത് ആവുമോ? ആരാധകരുടെ മനസ്സിലുള്ള ഏറ്റവും വലിയ ആശങ്ക ഇതു തന്നെയായിരിക്കും. അടുത്ത വര്‍ഷവും ടീമിനെ കിരീടത്തിലേക്കു നയിക്കാനായില്ലെങ്കില്‍ സഞ്ജുവിന്റെ ക്യാപ്റ്റന്‍സി തെറിച്ചേക്കുമെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. യഥാര്‍ഥത്തില്‍ ഇങ്ങനെയൊരു കടുപ്പമേറിയ തീരുമാനം റോയല്‍സ് ടീം മാനേജ്‌മെന്റ് എടുക്കുമോ?

2021 മുതല്‍ റോയല്‍സ് ടീമിനെ നയിച്ചുകൊണ്ടിരിക്കുകയാണ് സഞ്ജു. ഇതുവരെയുള്ള നാലു സീസണുകള്‍ എടുക്കുകയാണെങ്കില്‍ ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹത്തിന്റെ ബെസ്റ്റ് 2022ലേത് തന്നെയാണ്. 2007ലെ പ്രഥമ എഡിഷനില്‍ ചാംപ്യന്‍മാരായതിനു ശേഷം റോയല്‍സിനെ ആദ്യമായി ഫൈനലിലെത്തിക്കാന്‍ സഞ്ജുവിനു സാധിച്ചു. കപ്പിന് തൊട്ടരികെ വരെയെത്തിയെങ്കിലും ഗുജറാത്ത് ടൈറ്റന്‍സിനു മുന്നില്‍ കീഴടങ്ങേണ്ടി വരികയായിരുന്നു.

SANJU SAMSON

ഈ സീസണ്‍ മാറ്റിനിര്‍ത്തിയാല്‍ ബാക്കിയുള്ള മൂന്നു സീസണുകളില്‍ രണ്ടും റോയല്‍സിനു മോശമായിരുന്നു. 2020, 23 സീസണികളില്‍ പ്ലേഓഫ് കാണാതെയാണ് റോയല്‍സ് ടൂര്‍ണമെന്റില്‍ നിന്നു പുറത്തായത്. ഈ വര്‍ഷം നടന്ന ഐപിഎല്ലില്ലാവട്ടെ ടീം പ്ലേഓഫിലെത്തിയെങ്കിലും രണ്ടാം ക്വാളിഫയറില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു മുന്നില്‍ കീഴടങ്ങി.

2020ലെ ടീമിനെ മാറ്റിനിര്‍ത്തിയാല്‍ ശേഷിച്ച മൂന്നു എഡിഷനുകളിലും വളരെ ശക്തമായ, സന്തുലിതമായ സ്‌ക്വാഡിനെയാണ് സഞ്ജുവിനു ലഭിച്ചത്. 2021ലെ ഐപിഎല്ലിനു മുന്നോടിയായുള്ള ലേലത്തില്‍ ട്രെന്റ് ബോള്‍ട്ട്, യുസ്വേന്ദ്ര ചഹല്‍, ആര്‍ അശ്വിന്‍ തുടങ്ങി മാച്ച് വിന്നര്‍മാരായ പലരെയും റോയല്‍സ് സ്വന്തം കൂടാരത്തില്‍ എത്തിച്ചിരുന്നു. കിരീടം നേടാന്‍ കെല്‍പ്പുള്ള വളരെ മികച്ച ടീമുണ്ടായിട്ടും അതിനു സാധിച്ചില്ലെങ്കില്‍ തീര്‍ച്ചയായും സഞ്ജുവിനു നേരെ ചോദ്യങ്ങള്‍ ഉയരുമെന്നുറപ്പാണ്.

2025ലെ ഐപിഎല്ലിനു മുമ്പ് മെഗാ ലേലം വരാനിരിക്കുന്നതിനാല്‍ റോയല്‍സിനു ഇപ്പോഴത്തെ സ്‌ക്വാഡിലെ നാലു പേരെയൊഴിച്ച് ബാക്കിയുള്ളവരെ മുഴുവന്‍ കൈവിടേണ്ടതായി വരും. മാത്രല്ല പുതിയ ലുക്കിലുള്ള ഒരു ടീമിനെ വാര്‍ത്തെടുക്കേണ്ടിയും വരും. അതിനാല്‍ തന്നെ കഴിഞ്ഞ മൂന്നു സീസണുകളിലേതു പോലെ അടുത്ത സീസണ്‍ ക്യാപ്റ്റനെന്ന നിലയില്‍ സഞ്ജുവിനു അത്ര എളുപ്പവുമാവില്ല.

RAJASTHAN ROYALS

ആരാധകരുടെ ഫേവറിറ്റും ടീമുടമകള്‍ക്കു പ്രിയങ്കരനുമാണെങ്കിലും അതുകൊണ്ടു മാത്രം സഞ്ജുവിനു ക്യാപ്റ്റന്‍ സ്ഥാനം നിലനിര്‍ത്തി കൊണ്ടുപോവാന്‍ സാധിച്ചെന്നു വരില്ല. മാത്രമല്ല സഞ്ജുവിനേക്കാള്‍ കഴിവ് തെളിയിച്ച, ലോകകപ്പ് വിന്നിങ് ക്യാപ്റ്റന്‍ കൂടിയായ ജോസ് ബട്‌ലര്‍ സംഘത്തിലുള്ളപ്പോള്‍ ഏതു ടീം മാനേജ്‌മെന്റും മാറി ചിന്തിക്കുമെന്നുറപ്പാണ്.

അതിനാല്‍ തന്നെ അടുത്ത സീസണ്‍ കൂടി മാത്രമേ സഞ്ജുവിനെ നായകസ്ഥാനത്തു റോയല്‍സ് നിലനിര്‍ത്താന്‍ സാധ്യതയുള്ളൂ. ഒരിക്കല്‍ക്കുടി ട്രോഫിയില്ലാതെ സീസണ്‍ അവസാനിപ്പിക്കേണ്ടി വന്നാല്‍ അദ്ദേഹത്തിനു നായകസ്ഥാനത്തു നിന്നും മാറിക്കൊടുക്കേണ്ടതായി വരും. അപ്പോള്‍ സ്വാഭാവികമായും ബട്‌ലറിലേക്കു തന്നെയായിരിക്കും ചുമതല വരിക. ക്യാപ്റ്റന്‍സിയില്‍ നിന്നും നീക്കിയാലും ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറുടെ റോളില്‍ തുടര്‍ന്നുള്ള സീസണുകളിലും സഞ്ജുവിനെ നമുക്കു കാണാം.

Story first published: Thursday, July 11, 2024, 20:50 [IST]
Other articles published on Jul 11, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+