Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജുവിന്റെ നല്ല കാലം തീരും? ഇഷാന്റെ ഗതിയാവും!! വരാനിരിക്കുന്നത് ഈ തിരിച്ചടികള്‍

ഇന്ത്യന്‍ ക്രിക്കറ്റില്‍ സഞ്ജു സാംസണിന്റെ സമയമെത്തിയെന്നു സന്തോഷിക്കുന്ന ആരാധകര്‍ക്കു അധികം വൈകാതെ നിരാശരാവേണ്ടി വന്നേക്കും. കാരണം ബിസിസിഐയുടെ ഭാഗത്തു നിന്നും വലിയ തിരിച്ചടികളാണ് മലയാളി താരത്തെ കാത്തിരിക്കുന്നത്. അതോടെ ഒരുപക്ഷെ സഞ്ജു ടീം ഇന്ത്യയില്‍ നിന്നും എന്നെന്നേക്കുമായി പുറത്തായേക്കുകയും ചെയ്യും.

അന്താരാഷ്ട്ര കരിയര്‍ ട്രാക്കിലേക്കു കയറിയെന്നു ഉറപ്പിക്കവെയാണ് മലയാളി താരം ഇപ്പോള്‍ വലിയ കുഴപ്പത്തിലായിരിക്കുന്നത്. വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിനു വേണ്ടി ഒരു മല്‍സരം പോലും കളിക്കാതിരുന്നതാണ് സഞ്ജുവിനെ കുരുക്കിലാക്കിയത്. താരത്തിന്റെ ഈ നടപടിയില്‍ ബിസിസിഐക്കു വലിയ രോഷവും അതൃപ്തിയുമുണ്ട്.

കേരളത്തിനായി എന്തുകൊണ്ടാണ് അദ്ദേഹം കളിക്കാതിരുന്നതെന്നു അന്വേഷിക്കുമെന്നു ബിസിസിഐ വ്യക്തമാാക്കി കഴിഞ്ഞു. ടൂര്‍ണമെന്റ് നഷ്ടമായതിന് ന്യായമായൊരു കാരണം നല്‍കാനായില്ലെങ്കില്‍ സഞ്ജുവിനെതിരേ കടുത്ത നടപടികള്‍ ബിസിസിഐയുടെ ഭാഗത്തു നിന്നുണ്ടായേക്കുകയും ചെയ്യും.

SHREYAS IYER

ശ്രേയസിനും ഇഷാനും സംഭവിച്ചത്

ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാത്തതിനു പണി കിട്ടിയവരെയെടുത്താല്‍ രണ്ടു മികച്ച താരങ്ങള്‍ സഞ്ജു സാംസണിനു മുന്നില്‍ ഉദാഹരണമായുണ്ട്. ഒരാള്‍ മധ്യനിരയിലെ മികച്ച ബാറ്ററായിട്ടുള്ള ശ്രേയസ് അയ്യരാണെങ്കില്‍ മറ്റൊരാള്‍ യുവ അഗ്രസീവ് വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനുമാണ്. ആഭ്യന്തര ക്രിക്കറ്റ് കളിക്കാത്തിന്റെ പേരില്‍ ബിസിസഐയുടെ രോഷത്തിന് പാത്രമായവരാണ് ഇരുവരും.

കഴിഞ്ഞ വര്‍ഷമാണ് രണ്ടു പേരും ബിസിസിഐയുടെ ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടത്. രഞ്ജി ട്രോഫിയില്‍ കളിക്കാതെ മാറി നിന്നതായിരുന്നു കാരണം. ഇതേ തുടര്‍ന്ന് ബിസിസിഐ ആദ്യമായി ചെയ്തത് മുഖ്യ കരാറില്‍ നിന്നും രണ്ടു പേരെയും ഒഴിവാക്കിയതെന്നതാണ്.

അതിനു ശേഷം ഇഷാനാവട്ടെ ദേശീയ ടീമിനായി ഒരു മല്‍സരം പോലും 2024ല്‍ കളിച്ചിട്ടില്ല. ശ്രേയസാവട്ടെ ശ്രീലങ്കയുമായുള്ള ഒരേയൊരു ഏകദിന പരമ്പരയില്‍ മാത്രമാണ് കഴിഞ്ഞ വര്‍ഷം കളിച്ചത്. ബിസിസിഐയുടെ കരാറില്‍ നിന്നും പുറത്തായ ശേഷം ബുച്ചി ബാബു ട്രോഫി, ദുലീപ് ട്രോഫി, രഞ്ജി ട്രോഫി, സയ്ദ് മുഷ്താഖ് അലി ട്രോഫി, വിജയ് ഹസാരെ ട്രോഫി എന്നിവയിലെല്ലാം കളിച്ചിട്ടും ഇഷാനു ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താനായിട്ടില്ല.

സഞ്ജു ഭയക്കണം

വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാന്‍ കഴിയാതെ പോയതിനെ സഞ്ജു സാംസണ്‍ ഭയക്കുക തന്നെ വേണം. കാരണം, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ എന്നിവരുടെ കരിയറില്‍ സംഭവിച്ചതു പോലെയുള്ള വലിയ വീഴ്ചയാണ് മലയാളി താരത്തെയും കാത്തിരിക്കുന്നത്. നിലവവില്‍ ബിസിസിഐയുടെ ഗ്രേഡ് സി കരാറില്‍ ഉള്‍പ്പെട്ടിട്ടുള്ള താരം കൂടിയാണ് അദ്ദേഹം.

SANJU SAMSON

അതുകൊണ്ടുതന്നെ കേരളത്തിനു വേണ്ടി വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാന്‍ സാധിക്കാതെ പോയതിനു ന്യായമായ ഒരു കാരണം നല്‍കാനായില്ലെങ്കില്‍ ഈ വര്‍ഷം പ്രഖ്യാപിക്കാനിരിക്കുന്ന ബിസിസിഐയുടെ മുഖ്യ കരാറില്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കിയേക്കും.

അതിനു ശേഷം ഇപ്പോഴത്തേതു പോലെ വരാനിരിക്കുന്ന പരമ്പരകള്‍ക്കും ടൂര്‍ണമെന്റുകള്‍ക്കുമുള്ള ടീമുകളിലേക്കു സഞ്ജു പരിഗണിക്കപ്പെടുകയും ചെയ്യില്ല. അങ്ങനെ വന്നാല്‍ വീണ്ടും ആഭ്യന്തര ക്രിക്കറ്റില്‍ വീണ്ടും തുടര്‍ച്ചയായി കളിച്ച് അദ്ദേഹത്തിന് ഒന്നില്‍ നിന്നും തുടങ്ങേണ്ടതായും വരും. പ്രായം 30കളിലേക്കു കടക്കവെ ഇനി സഞ്ജുവിനു മുന്നില്‍ കരിയര്‍ അധികം ബാക്കിയില്ല.

മാത്രമല്ല വിക്കറ്റ് കീപ്പര്‍ റോളിലേക്കു ഒരുപാട് പേരും മല്‍സരരംഗത്തുണ്ട്. കൂടാതെ ധ്രുവ് ജുറേലടക്കമുള്ള യുവതാരങ്ങളും വന്നു കൊണ്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെ ഇത്തവണ തെറ്റുകാരനെന്നു കണ്ടെത്തിക്കഴിഞ്ഞാല്‍ അതു സഞ്ജുവിന്റെ അന്താരാഷ്ട്ര കരിയര്‍ തന്നെ ഒരുപക്ഷെ അവസാനിച്ചേക്കുകയും ചെയ്‌തേക്കും.

Story first published: Friday, January 17, 2025, 11:58 [IST]
Other articles published on Jan 17, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+